അഞ്ചര സെന്റ് സ്ഥലത്ത് 1500 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ ബജറ്റ് ഹോം
സ്ഥലപരിമിതിയും സാമ്പത്തികവും ഒക്കെ വിലങ്ങ് തടിയായി വന്നാലും കൃത്യമായ പ്ലാൻ ഉണ്ടെങ്കിൽ മനോഹരമായ ഭവനങ്ങൾ ഉയർന്ന് പൊങ്ങും. അത്തരത്തിൽ ഒരു വീടാണ് അഞ്ചര സെന്റ് സ്ഥലത്ത് 1500 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഈ സുന്ദരഭവനം. കോഴിക്കോട് കക്കോടിയിലാണ് ഈ സുന്ദര ഭവനം ഉള്ളത്. സ്‌ക്വയർ ടൈപ്പുള്ള ഒരു പ്ലോട്ടിലാണ് ഈ വീടൊരുങ്ങിയത്. കിഴക്ക് ദർശനമായി ഒരുങ്ങിയിരിക്കുന്ന ഈ വീട് മനോഹരമായ എലിവേഷനോടെയാണ് ഒരുക്കിയിരിക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ വീടിനെ കൂടുതൽ ആകർഷകമാക്കുന്നത് വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ഒരുക്കിയിരിക്കുന്ന കോർണർ വിൻഡോകൾ ആണ്. സിറ്റൗട്ടിന് രണ്ട് ഭാഗങ്ങളായി നൽകിയിരിക്കുന്ന ബോക്സ് ടൈപ്പ് സ്ട്രക്ച്ചറും വീടിനെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്.
ഗ്രേ വൈറ്റ് കളർ കോമ്പിനേഷനാണ് വീടിന്റെ എക്സ്റ്റീരിയറിൽ തെളിഞ്ഞ് നില്കുന്നത്. കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ബാത്റൂം അറ്റാച്ഡ് കിടപ്പ് മുറികൾ, അടുക്കള, വർക്ക് ഏരിയ, കോമൺ ബാത്റൂം എന്നിവയാണ് ഈ വീടിന്റെ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗേറ്റ് തുറന്ന് കയറി വരുമ്പോൾ വീടിന്റെ വലത് ഭാഗത്താണ് കാർ പോർച്ച് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും അകത്തേക്ക് കയറിയാൽ ഒരു മനോഹരമായ ലിവിങ് സ്‌പേസാണ് നമ്മെ കാത്തിരിക്കുന്നത്. ടിവി യൂണിറ്റും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ഓപ്പൺ കോൺസെപ്റ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ജനാലകളും ക്രമീകരിച്ചിട്ടുണ്ട്.
ഫാൾ സീലിംഗ് ചെയ്യുന്നതിന് പകരം സീലിങ്ങിൽ ഡയറക്ടായി എൽ ഇ ഡി ബൾബുകൾ നൽകിയിരിക്കുകയാണ്. ഇന്റീരിയർ വളരെ സിംപിൾ ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാളിലെ ഒരു വാളും ഹൈലൈറ്റ് നൽകി മനോഹരമാക്കിയിട്ടുണ്ട്. അഞ്ച് പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിലുള്ള ഇരിപ്പിടങ്ങളാണ് ലീവിങിൽ ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന ഡൈനിങ് ഏരിയ വളരെ മനോഹരമായി അറേഞ്ച് ചെയ്തിട്ടുണ്ട്.
ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ ഒരുക്കിയിരിക്കുന്നത്. തടിയും ഗ്ലാസും ഉപയോഗിച്ചാണ് ഡൈനിങ് ടേബിൾ ഒരുക്കിയത്. ഡൈനിങ്ങിന്റെ ഒരു കോർണറിലായി സ്റ്റെയർ കേസിന്റെ അടുത്തായാണ് വാഷ് ഏരിയ ക്രമീകരിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്നാണ് അടുക്കള. നീളത്തിൽ ക്രമീകരിച്ചിരിക്കുന്ന അടുക്കളയിൽ ആവശ്യത്തിനുള്ള സ്റ്റോറേജ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. കിച്ചണിനോട് ചേർന്നാണ് വർക്ക് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ഓപ്പൺ കോൺസെപ്റ്റിലാണ് ഇവ രണ്ടും ഒരുക്കിയിരിക്കുന്നത്.
വിശാലമായാണ് മാസ്റ്റർ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. വളരെ സിംപിളും സ്‌പേഷ്യസുമാണ് ഈ കിടപ്പ് മുറി. ആവശ്യത്തിന് ജനാലകളും ഒരുക്കി കിടപ്പ് മുറി വളരെ ആകർഷകമാക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ രണ്ട് കിടപ്പ് മുറിയും ഒരു ലിവിങ് സ്‌പേസും കോമൺ ബാത്റൂമും ഓപ്പൺ ടെറസുമാണ് ഉള്ളത്. വളരെയധികം വിശാലവും സുന്ദരവുമായാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. അനാവശ്യമായ ചിലവുകൾ ഒന്നുമില്ലാതെ വളരെ മനോഹരമായി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഫർണിച്ചറിലെ ലാളിത്യവും ഇന്റീരിയറിലെ ബ്യൂട്ടിയുമെല്ലാം വീടിനെ കൂടുതൽ സുന്ദരമാക്കാൻ സഹായകമായി.
വൈറ്റിനും ഗ്രേയ്‌ക്കും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന വീടിന്റെ എക്സ്റ്റീരിയർ പെയിന്റിങ്ങിലും വീടിന്റെ മുറ്റത്തെ ഇന്റർലോക്കിലും ഈ കളർ പാറ്റേൺ കൊണ്ടെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. വീടിനോട് ചേർന്ന് ധാരാളം മരങ്ങളും ചെടികളും ഉണ്ട്. ഇത് വീടിനെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കും. കുറഞ്ഞ സ്ഥലത്തും സുന്ദരമായ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്നതാണ് ഈ ഭവനം.