6 ലക്ഷം രൂപയ്ക്ക് ഇതുപോലെ സുന്ദരമായ വീട് പണിയാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വീട് നിർമ്മാണം മിക്കവരെയും സംബന്ധിച്ചിടത്തോളം വലിയ ടെൻഷൻ പിടിച്ച ഒരു പരിപാടിയാണ്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടെ പണി ആരംഭിച്ചാൽ വീട് പണി കൂടുതൽ ആസ്വാദ്യകരമാക്കാൻ സാധിക്കും. ചെറുതാണെങ്കിലും സുന്ദരമായ ഒരു വീട്, സന്തോഷവും സമാധാനവും നൽകുന്ന ഒരിടം ഇങ്ങനെ വീടിനെ കുറിച്ച് സ്വപ്നം കാണുന്നവർക്ക് തികച്ചും അനുയോജ്യമാണ് ആറു ലക്ഷം രൂപയ്ക്ക് പണിതെടുക്കാൻ കഴിയുന്ന ഈ സുന്ദര വീട്.
ആവശ്യങ്ങൾക്ക് പ്രധാന്യം നൽകികൊണ്ടാവണം ഓരോ വീടുകളും പണിത് ഉയർത്തേണ്ടത്. അത്തരത്തിൽ ഒരു വീടാണ് ആറു ലക്ഷം രൂപയ്ക്ക് ഒരുക്കിയിരിക്കുന്നത്. രണ്ട് കിടപ്പ് മുറികളോടെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വളരെയധികം ചിലവ് കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. എന്നാൽ സിമ്പിളായും ആകർഷമാകയുമാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വീട്ടിനകത്ത് എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഒരുക്കിയാണ് ഈ വീട് പണിതത്. രണ്ട് കിടപ്പ് മുറികൾക്ക് പിന്നാലെ ഒരു ഹാളും ഒരു കോമൺ ബാത്റൂമും അടുക്കളയുമാണ് ഈ വീടിനുള്ളത്.
500 ചതുരശ്ര അടിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വളരെയധികം പ്രകൃതിയ്ക്ക് ഇണങ്ങിയ ഒരു സ്ഥലത്താണ് ഈ സുന്ദരമായ വീട് ഒരുങ്ങിയത്. അതിനാൽ ഈ സ്ഥലത്തിന്റെ മനോഹാരിത കൂടി ലഭിക്കുന്ന രീതിയിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് കുറഞ്ഞ നിർമ്മാണ വസ്തുക്കളാണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത് എന്നാൽ ഗുണമേന്മ കൂടിയ വസ്തുക്കളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം ഈ വീട് പുറമെ ഉള്ള ഒരാൾക്ക് കോൺട്രാക്ടായി നൽകിയാൽ ഏകദേശം എട്ട് അല്ലെങ്കിൽ എട്ടര ലക്ഷം രൂപ ചിലവാകും. എന്നാൽ ആറു ലക്ഷത്തിന് ഈ വീട് ഒരുക്കാൻ കൃത്യമായ പ്ലാനുകൾ അനിവാര്യമാണ്.
ആഡംബരത്തിന് പകരം ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയിരിക്കുന്ന ഈ വീട് നിർമ്മാണത്തിന് ചിലവ് കുറഞ്ഞ കട്ടകളാണ് ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്‌പേഷ്യസായ രീതിയിലാണ് വീടിന്റെ കിടപ്പ് മുറി അടക്കമുള്ള ഭാഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കിടപ്പ് മുറികളിൽ ഇൻ ബിൽഡ് ആയുള്ള കിടക്കയ്ക്ക് ഒപ്പം വാർഡ്രോബിനുള്ള സ്‌പേസും നൽകിയിട്ടുണ്ട്. ഒപ്പം സ്റ്റഡി ടേബിളിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്റ്റഡി ടേബിളും കൂടുതൽ ഭാഗങ്ങളും ഇൻ ബിൽഡായാണ് ഒരുക്കിയിരിക്കുന്നത്. ഫെറോ സിമെന്റിലാണ് ഈ വീടിന്റെ കൂടുതൽ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്.
കിച്ചനിലും ഇതുപോലെ ആവശ്യത്തിന് സ്ഥലങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വീടിനകത്ത് അനാവശ്യമായ വാളുകൾ ഒഴിവാക്കി കൃത്യമായ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്ലാനിലാണ് വീടൊരുക്കിയത്. ഈ വീടിന്റെ വാതിലുകൾ പുറത്തേക്കാണ് നല്കിയിരിക്കുന്നത്. വീടിന്റെ റൂഫിങ്ങിന് ഫ്രെയിം വർക്ക് ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത് മാത്രമാണ് നമ്മൾ കോൺക്രീറ്റ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ ഭാവിയിൽ വീടിന്റെ മുകളിലേക്ക് നിർമ്മിക്കാനും സാധ്യമാകുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിനായി ജനൽ അഴികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വളരെയധികം മികച്ച നിർമ്മാണ രീതിയാണ് ഇവിടെ ഫോളോ ചെയ്തിരിക്കുന്നത്. വെറും ആറു ലക്ഷം രൂപയ്ക്കും കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഇത്തരം സുന്ദര ഭവനങ്ങൾ നിർമ്മിക്കാൻ സാധിക്കും.
ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ വീടുകൾ പണിയണമെങ്കിൽ ഇതിന് സഹായകമാകുന്ന നിരവധി സാധ്യതകൾ ഇന്ന് ലഭ്യമാണ്. അതിൽ വീട് പണിയ്ക്ക് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഭിത്തി കെട്ടിപൊക്കുമ്പോൾ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്നത് പൊതുവെ നിർമ്മാണ ചിലവ് കുറയാൻ സഹായകമാകും.