അല്പം വെറൈറ്റിയാണ് അതിലേറെ ആകർഷകവും, ഇതാണ് 12 ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ കിടിലൻ വീട്

കാഴ്ചയിൽ അല്പം വെറൈറ്റിയാണ് എന്നാൽ സാധാരണ വീടുകളേക്കാൾ സൗകര്യങ്ങളോടെയാണ് ഈ വെറൈറ്റി വീട് പണിതുയർത്തിയിരിക്കുന്നത്.സാധാരണ വീടുകളിൽ നിന്നും കാഴ്ചയിൽ തികച്ചും വ്യത്യസ്തമാണ് ഈ വീട്. പന്ത്രണ്ട് ലക്ഷം രൂപ മുതൽ മുടക്കിയാണ് ഈ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. 850 സ്‌ക്വയർ ഫീറ്റിലാണ് പത്തനംതിട്ടയിൽ റാന്നിയിലാണ്. റോഡ് ലെവലിൽ നിന്നും അല്പം ഉയരത്തിലാണ് ഈ വീടുള്ളത്. അതുകൊണ്ടുതന്നെ തികച്ചും വ്യത്യസ്തമായ രീതിയിൽ ഈ വീട് പണിതത് കൂടുതൽ ആകർഷമാകയിട്ടുണ്ട്.

മൂന്ന് കിടപ്പ് മുറികളോടെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ മഴക്കാലത്ത് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അതും കൂടി കണക്കിലെടുത്താണ് വീടൊരുക്കിയത്. പ്രളയം ഒട്ടും ബാധിക്കാത്ത രീതിയിൽ കുറച്ച് ഉയർത്തിയാണ് വീട് പണിതത്. മൂന്ന് കിടപ്പ് മുറിയ്ക്ക് പുറമെ അടുക്കള, ലിവിങ് ഏരിയ, കോമൺ ബാത്റൂം എന്നിവയാണ് പ്രധാനമായും ഈ വീടിനുള്ളത്. വീടിനകത്ത് അത്യാവശ്യം സ്‌പേഷ്യസായാണ് ഒരുക്കിയിരിക്കുന്നത്. ജി ഐ പൈപ്പും സ്റ്റീലും ഉപയോഗിച്ചാണ് വീട് കൺസ്ട്രക്റ്റ് ചെയ്തിരിക്കുന്നത്. നിർമാണ വസ്തുക്കൾ കൃത്യമായി തിരഞ്ഞെടുത്തതിനാൽ അധികം ചിലവ് വരാതെയാണ് വീട് ഒരുക്കിയത്.

വളരെയധികം ആകർഷമായ പ്ലാനിനൊപ്പം മനോഹരമായ വ്യൂ കൂടി ലഭിക്കുന്ന രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഉയരത്തിൽ വീട് പണിതിരിക്കുന്നതിനാൽ അല്പം സ്റ്റെപ്പ് കയറി വേണം വീട്ടിലേക്ക് പ്രവേശിക്കാൻ. എന്നാൽ അവിടെ നമ്മെ കാത്തിരിക്കുന്നത് വളരെ സുന്ദരവും ആകർഷകവുമായ വീടാണ്. ഒപ്പം പ്രകൃതിയുടെ എല്ലാ സൗകര്യങ്ങളും ഇവിടെ നിന്നും ആസ്വദിക്കാം.

തികച്ചും അഡ്വാൻസ്ഡ് ആയിട്ടുള്ള മെത്തേഡിലാണ് വീടിന്റെ നിർമ്മാണം. സ്ലോപ് റൂഫിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരുനിലകളിലായി വളരെ മനോഹരമായാണ് ഈ വീടിന്റെ നിർമിതി. ആവശ്യത്തിന് ജനാലകളും വാതിലുകളും നൽകിയതിനാൽ വീടിനകത്തേക്ക് വെളിച്ചവും കാറ്റും ആവശ്യത്തിന് ലഭിക്കുന്നുണ്ട്. ഡൈനിങ്ങിൽ ഒരേ സമയം ആറു പേർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം. ഒരു കൊച്ച് അടുക്കളയാണ് ഡൈനിങ്ങിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നത്. ഇവിടെയും ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുകളിലും താഴെയുമായാണ് സ്റ്റോറേജ് ഒരുക്കിയത്. ആവശ്യത്തിന് മാത്രമാണ് വീടിനകത്ത് ഫർണിച്ചറുകൾ ഉപയോഗിച്ചിരിക്കുന്നത്.

വീടിനകത്ത് ഉപയോഗിച്ചിരിക്കുന്ന ജനാലകൾ വാതിൽ, കട്ടിളകൾ, ഊൺ മേശ കസേരകൾ എന്നിവ ജി ഐ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പെയിന്റ് നൽകി ഫിനിഷ് ചെയ്‌തതോടെ ഫർണിച്ചറുകൾ കൂടുതൽ മനോഹരമായി. ഒപ്പം വീടിന്റെ ഫർണിച്ചറിലെ ചിലവ് കുറയ്ക്കാനും ഇത് സഹായകമായി. വീട് പണി കൈപ്പിടിയിൽ ഒതുങ്ങണമെങ്കിൽ കൃത്യമായ പ്ലാനിങ്ങും ബജറ്റിങ്ങും ആവശ്യമാണ്. അതിനാൽ തന്നെ കൈയിൽ ഉള്ള കാശിന് ഒരു വീട് പണിത് ഉയർത്താൻ കൃത്യമായ ശ്രദ്ധയും കരുതലും ആവശ്യമാണ്.

സ്വന്തമായി വീട് വയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് നിരവധി സ്വപ്‌നങ്ങൾ ഉണ്ടാകും. വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും വീടിന്റെ രൂപത്തെക്കുറിച്ചും ഭംഗിയെക്കുറിച്ചുമെല്ലാം നമ്മൾ സ്വപ്നം കാണും. സ്വപ്നം കണ്ടത് പോലൊരു ഭവനം പണിയണമെങ്കിൽ നമ്മുടെ ആവശ്യങ്ങളെ ആർകിടെക്ടിന് കൃത്യമായി പറഞ്ഞ് നൽകിയിരിക്കണം എങ്കിൽ മാത്രമേ സുന്ദരമായ വീടുകൾ നിർമ്മിക്കാൻ സാധിക്കു. ഉടമസ്ഥന്റെ ആവശ്യൾക്കൊപ്പം ആർകിടെക്റ്റിന്റെ ആശയങ്ങളും കൂടി ഒന്നിച്ചാൽ മാത്രമാണ് മനോഹര ഭവനങ്ങൾ പണിയാൻ കഴിയുക. വീടൊരെണ്ണം പണിയണം. എന്നാൽ വീട് പണിത് കടബാധ്യത വരുത്തിവയ്ക്കാൻ കഴിയില്ല.. ഇങ്ങനെ ചിന്തിക്കുന്നവർക്ക് മാതൃകയാക്കാം കൈപ്പിടിയിൽ ഒതുങ്ങുന്ന പോക്കറ്റ് കാലിയാകാതെ ഒരുക്കിയ ഈ സുന്ദര ഭവനത്തെ.

Leave a Reply

Your email address will not be published. Required fields are marked *