അഞ്ച് സെന്റിൽ ഒരുക്കാം ഇതുപോലെ മനോഹരമായ മൂന്ന് ബെഡ്‌റൂം വീട്

ഓരോ വീടുകൾ പണിയുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിർമാണ ചിലവ് തന്നെയാണ്. കുറഞ്ഞ ചിലവിൽ സുന്ദരമായ വീടുകൾ പണിയണമെങ്കിൽ കൃത്യമായ പ്ലാനിങ് ആവശ്യമാണ്. കൈയിലുള്ള ബജറ്റിന് അനുസരിച്ചായിരിക്കണം ഓരോ വീടുകളും പണിയേണ്ടത്.  വലിയ വീടുകൾ പണിത് കടം ഉണ്ടാക്കിവെക്കുന്നതിലും നല്ലത് അത്യാവശ്യത്തിനുള്ള സൗകര്യങ്ങളോടെ ചെറുതെങ്കിലും സുന്ദരമായ വീട് പണിയുന്നത് തന്നെയാണ്. അത്തരത്തിൽ എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഉൾപ്പെടുത്തി കുറഞ്ഞ ചിലവിൽ പണിത് ഉയർത്താൻ കഴിയുന്ന മൂന്ന് ബെഡ്‌റൂം വീടിന്റെ പ്ലാനാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 23 ലക്ഷം രൂപയ്ക്ക് ഇത്തരത്തിലുള്ള വീടുകൾ പണിയാം.

അഞ്ച് സെന്റ് സ്ഥലത്ത് അത്യാവശ്യം സ്ഥല സൗകര്യം ഉള്ള 420 സെന്റീ മീറ്റർ നീളവും 300 സെന്റീ മീറ്റർ വീതിയും ഉള്ള കാർപോർച്ചാണ് ഈ വീടിനുള്ളത്. ഇവിടെ നിന്നും സിറ്റൗട്ടിലേക്കാണ് കയറുന്നത്. 450 സെന്റീ മീറ്റർ നീളവും 170 സെന്റീ മീറ്റർ വീതിയുമുള്ള സിറ്റൗട്ടാണ് ഈ വീടിനുള്ളത്. ഇതിന്റെ മറ്റൊരു ഭാഗത്ത് ചെടികളും മറ്റും നടുന്നതിന് ഉള്ള സ്ഥലവും ഉണ്ട്. ഇതിനോട് ചേർന്ന് അത്യാവശ്യം സ്പേഷ്യസായ ഒരു ലിവിങ് ഏരിയ ആണുള്ളത്.  ഇതിന്റെ ഒരു ഭാഗത്ത് എൽ ഷേപ്പിലുള്ള ഇരിപ്പിടങ്ങൾക്കും മറ്റൊരു സൈഡിലായി പൂജാ സ്‌പേസും ഒരുക്കിയിട്ടുണ്ട്. 450 സെന്റീ മീറ്റർ  നീളവും 300 സെന്റീ മീറ്റർ വീതിയും ഉള്ള രീതിയിലാണ് ലീവിന് ഏരിയ. ഇവിടെ ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ജനാലകളും ഒരുക്കിയിട്ടുണ്ട്.

ലീവിങിന്റെ അടുത്തായാണ് സ്റ്റെയർ കേസ് പണിതിരിക്കുന്നത്. ഇവിടെ നിന്നുമാണ് മാസ്റ്റർ ബെഡ്റൂമിലേക്ക് കയറുന്നത്. അത്യവശ്യം സ്ഥലലഭ്യതയുള്ള മുറിയാണിത്. ഇതിൽ ജനാലകളും ഒരുക്കിയിട്ടുണ്ട്. റൂമിന് 375 സെന്റീ മീറ്റർ നീളവും 360 സെന്റീ മീറ്റർ വീതിയും ഉണ്ട്. അറ്റാച്ഡ് ബാത്റൂമോട് കൂടിയതാണ് ഈ മുറി. കിടപ്പ് മുറിയിൽ വാർഡ്രോബും സെറ്റ് ചെയ്യാം. സ്റ്റെയർ കേസിനോട് ചേർന്നാണ് കോമൺ ബാത്റൂമും ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും അത്യാവശ്യം മനോഹരമായ ഒരു ഡൈനിങ് ഏരിയയും ഒരുക്കാവുന്നതാണ്. ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ ഒരുക്കിയിരിക്കുന്നത്. ഇവിടെ മേശയോട് ചേർന്നുള്ള ഭാഗത്ത് ജനാലകളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ മറു വശത്താണ് വാഷ് ഒരുക്കിയിരിക്കുന്നത്.

ഡൈനിങ് ഏരിയയോട് ചേർന്നാണ് അടുക്കള നിർമിച്ചിരിക്കുന്നത്. 300 സെന്റീ മീറ്റർ നീളവും വീതിയും ഉള്ള രീതിയിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് വർക്ക് എരിയയും ഉണ്ട്.  വർക്ക് എരിയയിൽ നിന്നും പുറത്തേക്ക് പോകാനുള്ള ഒരു  വാതിലും ഒരുക്കിയിട്ടുണ്ട്. ഇനി മുകളിലത്തെ നിലയിൽ എത്തിയാൽ അവിടെ രണ്ട് കിടപ്പ് മുറികൾ ആണ് ഉള്ളത്. ഇവയ്ക്ക് രണ്ടും കൂടി ഒരു കോമൺ ബാത്റൂമും ഒരുക്കിയിട്ടുണ്ട്. 450 സെന്റീ മീറ്റർ നീളവും 300 സെന്റീ മീറ്റർ വീതിയുമുള്ള മുറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ മുറികളിൽ വേണമെങ്കിൽ അറ്റാച്ഡ് ബാത്‌റൂം ഒരുക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ആവശ്യമെങ്കിൽ ഇത്തരത്തിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. 607 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടിന്റെ മുകളിലത്തെ നില ഒരുക്കിയത്. ആകെ 1797 സ്‌ക്വയർ ഫീറ്റാണ് ഈ വീടിനുളളത്. ആകെ മൊത്തം 23 ലക്ഷം രൂപയ്ക്കാണ് ഇത്തരത്തിൽ സുന്ദരമായ കേരള സ്റ്റൈൽ വീട് നിർമിക്കാൻ കഴിയുക. അത്യാവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *