ആറു സെന്റിൽ നിർമ്മിക്കാവുന്ന ഒരു അടിപൊളി ഇരുനില വീട്

സാധാരണക്കാരുടെ മനസിന് ഇണങ്ങുന്ന ഒരു വീട്… അധികം നിർമ്മാണ ചിലവ് ഇല്ലാത്ത, എല്ലാ അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ ഒരു വീട്. അത്തരത്തിൽ ഒരു വീടാണ് മൂന്ന് ബെഡ്‌റൂമിൽ ഒരുക്കിയ ഈ ഇരുനില വീട്. പ്ലാൻ അനുസരിച്ച് വീടിന്റെ വലത് വശത്ത് സാമാന്യം സ്ഥല സൗകര്യങ്ങൾ ഉള്ള ഒരു കാർ പോർച്ചാണ് ഒരുക്കിയിരിക്കുന്നത്. 420 സെന്റി മീറ്റർ നീളവും 348 സെന്റി മീറ്റർ വീതിയിലുമാണ് ഈ കാർ പോർച്ച് ഒരുക്കിയിരിക്കുന്നത്. അതിനാൽ ഒരു കാർ ഇട്ടാലും ബാക്കി സ്ഥലം മറ്റ് ആവശ്യങ്ങൾക്കായും ഉപയോഗിക്കാം.

വീടിന്റെ സിറ്റൗട്ടിലേക്ക് കടന്നാൽ അത്യാവശ്യം സ്‌പേഷ്യസായ നീളത്തിലുള്ള സിറ്റൗട്ടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 960 സെന്റി മീറ്റർ നീളവും 180 സെന്റി മീറ്റർ വീതിയുമാണ് ഈ സിറ്റൗട്ടിനുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ വലിയ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തുന്നത്.  നീളത്തിൽ ഉള്ള ഇരിപ്പിടങ്ങൾ ഒരുക്കിയ ലിവിങ് 540 സെന്റി മീറ്റർ നീളത്തിലും വീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഫ്രണ്ടിൽ ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ രണ്ട്  ഭാഗങ്ങളിലായി ജനാലകൾ ഒരുക്കിയിട്ടുണ്ട്. ഇത് ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാൻ സഹായിക്കും.

ഡൈനിങ് ഏരിയയിലേക്ക് എത്തിയാൽ അവിടെ ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഇരിപ്പിടങ്ങൾക്ക് ഒപ്പം ഒരു ഭാഗത്തായി വാഷും, ഒരു കോമൺ ബാത്റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡൈനിങ്ങിൽ നിന്നുമാണ് സ്റ്റെയർ കേസും ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്ത് നിന്നുമാണ് ഒരു കിടപ്പ് മുറിയിലേക്കും ഡോർ ഉള്ളത്. 360  സെന്റി മീറ്റർ നീളവും വീതിയും ഉള്ള സാമാന്യം സ്ഥല സൗകര്യങ്ങൾ ഉള്ള മുറിയാണിത്. ഇവിടെ വലിയ ജനാലകളും ഒരുക്കിയിട്ടുള്ളതിനാൽ ആവശ്യത്തിന് കാറ്റും വെളിച്ചവും അകത്തേക്ക് കയറാനും ഇത് സഹായിക്കും.

ഡൈനിങ്ങിന്റെ മറ്റൊരു ഭാഗത്ത് കൂടിയാണ് അടുക്കളയിലേക്ക് പ്രവേശനം ഉള്ളത്. 360 സെന്റി മീറ്റർ നീളവും 240 സെന്റി മീറ്റർ വീതിയുമാണ് അടുക്കളയ്ക്ക് ഉള്ളത്. ഇതിനോട് ചേർന്ന് സാമാന്യം വലിപ്പമുള്ള ഒരു വർക്ക് ഏരിയയും ഉണ്ട്. 360 സെന്റി മീറ്റർ നീളവും  180 സെന്റി മീറ്റർ വീതിയുമാണ് വർക്ക് ഏരിയയ്ക്ക് ഉള്ളത്. ഇവിടെ നിന്നും പുറത്തേക്ക് പോകാനുള്ള വാതിലും ഉണ്ട്.

വീടിന്റെ മാസ്റ്റർ ബെഡ്‌റൂം അറ്റാച്ഡ് ബാത്റൂമോട് കൂടിയതാണ്. 360 സെന്റി മീറ്റർ നീളവും 420 സെന്റി മീറ്റർ വീതിയുമാണ് ഈ മുറിയ്ക്ക് ഉള്ളത്. അത്യാവശ്യം സ്‌പേഷ്യസായ ഈ മുറിയിൽ കിടക്കയ്ക്ക് പുറമെ വാർഡ്രോബും മേശയും ഒരുക്കാനുള്ള സ്ഥലമുണ്ട്. ഇവിടെ നിന്നും മുകളിലേക്ക് പോയാൽ അവിടെ ഒരു കിടപ്പ് മുറിയുണ്ട്. ഒരു കോമൺ ബാത്റൂമും ഈ ലിവിങ് ഏരിയയിൽ ഒരു ഉണ്ട്. ഇവിടെ ഒരുക്കിയ സിറ്റൗട്ടിൽ മനോഹരമായ ഇരിപ്പിടവും ഉണ്ട്. ഈ കിടപ്പ് മുറിയിൽ നിന്നും വീടിന്റെ താഴത്തെ ഭാഗത്തെ ഡൈനിങ് ഏരിയയും കാണാവുന്നതാണ്. ഈ സിറ്റൗട്ടിൽ നിന്നും പുറത്തേക്കുള്ള മനോഹരമായ കാഴ്ചകളും ആസ്വദിക്കാവുന്നതാണ്.

ആറു സെന്റ് സ്ഥലത്ത് ഏകദേശം 35 ലക്ഷം രൂപയ്ക്കാണ് ഈ പ്ലാനിലുള്ള വീട്  നിർമിക്കാൻ കഴിയുക. സാധാരണക്കാരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഇണങ്ങിയ രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഇരുനിലയായി ഒരുക്കിയ ഈ വീട്ടിൽ മൂന്ന് കിടപ്പ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. മുകളിലത്തെ നിലയിൽ നിന്ന് നോക്കിയാൽ താഴത്തെ നില കൃത്യമായി കാണാൻ കഴിയും എന്നതാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *