മലയാള തനിമയോടെ മനോഹരമായി ഒരുക്കിയ ഒരു നടുമുറ്റം വീട്

ശൈലിയിലും വലിപ്പത്തിലും രൂപത്തിലുമെല്ലാം വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. എന്നാൽ എത്രയൊക്കെ മോഡേൺ ഭവനങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുമ്പോഴും കേരളത്തനിമയും പാരമ്പര്യവും അൽപമെങ്കിലും നിലനിർത്താൻ മിക്കവരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ മലയാള തമിനയോടെ നിർമ്മിച്ച ഒരു നടുമുറ്റം വീടാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചിലവ് ചുരുക്കി സാധാരണക്കാരുടെ മനസിന് ഇണങ്ങിയ ഒരു വീട് സ്വപ്നം കാണുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ വീടിന്റെ പ്ലാനും ആശയങ്ങളും.

ഏകദേശം നാല് സെന്റിലും ഈ വീട് ഒരുക്കാവുന്നതാണ്. എന്നാൽ അഞ്ച് സെന്റ് സ്ഥലം ഉണ്ടെങ്കിൽ ഇത് കൂടുതൽ സുന്ദരമായി നിർമ്മിക്കാം. വീട് പുറമെ നിന്ന് നോക്കിയാൽ അധികം വലുപ്പം തോന്നിയില്ലെങ്കിലും അകത്ത് കയറിയാൽ വളരെയധികം സ്‌പേഷ്യസായാണ് ഈ വീടിന്റെ നിർമ്മിതി. മനോഹരമായ ഇരിപ്പിടങ്ങളോടെ നിർമ്മിച്ച സിറ്റൗട്ടിൽ നിന്നും അകത്തേക്ക് കയറിൽ അത്യാവശ്യം സുന്ദരമായ ഒരു ലീവിങ്ങാണ് ഇവിടെ ഉള്ളത്. ഇവിടെ ഒരുക്കിയ ഇരിപ്പിടങ്ങൾക്ക് മുന്നിലായി ടിവി യൂണിറ്റും അറേഞ്ച് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും നേരെ നോക്കിയാൽ കാണാവുന്ന രീതിയിൽ നടുമുറ്റവും ഒരുക്കിയിട്ടുണ്ട്. ഇവിടെ പൂജാ മുറിയ്ക്കുള്ള സൗകര്യവും ഒരുക്കാവുന്നതാണ്.

അത്യാവശ്യം സ്‌പേഷ്യസായ നടുമുറ്റത്തിന്റെ നാല് വശങ്ങളിലുമായി തൂണുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഒരുക്കാവുന്നതാണ്. ഇവിടെ നിന്നും കാണാവുന്ന രീതിയിൽ നടുമുറ്റത്തിന്റെ മറുഭാഗത്തായി ഡൈനിങ്ങും ഒരുക്കിയിട്ടുണ്ട്.  340 സെന്റി മീറ്റർ വീതിയും 420 സെന്റി മീറ്റർ നീളവുമാണ് ഈ ഭാഗത്തിന് ഉള്ളത്. ഇതിന്റെ പുറകിലായി വലിയ ജനാലകൾ ഒരുക്കിയിട്ടുണ്ട്. അതിനാൽ ആവശ്യത്തിന് കാറ്റും വെളിച്ചവും വീടിനകത്തേക്ക് കടക്കാൻ ഇത് സഹായിക്കും.

ഡൈനിങ്ങിന്റെ ഒരു ഭാഗത്തായി ഒരു കിടപ്പ് മുറി ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം സൗകര്യങ്ങളോടെയാണ് ഈ കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. 330 സെന്റി മീറ്റർ നീളവും  360 സെന്റി മീറ്റർ വീതിയുമാണ് ഈ ഭാഗത്തിന് ഉള്ളത്. ഇവിടെ മൂന്ന് കിടപ്പ് മുറികൾ ആൻ ഉള്ളത്. അതിൽ രണ്ടെണം അറ്റാച്ഡ് ബാത്റൂമോട് കൂടിയതാണ്. ഒരു കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്റൂം ഒരുക്കിയിട്ടില്ല. മൂന്ന് കിടപ്പ് മുറികൾക്ക് ഒരേ വലിപ്പമാണ് ഉള്ളത്. രണ്ട് ജനാലകളുടെ സ്ഥലവും കബോർഡിനുള്ള സ്ഥലവും ഈ മുറിയ്ക്കകത്ത് ഒരുക്കിയിട്ടുണ്ട്. അതേസമയം ഹാളിൽ ഒരു ബാത്റൂം ഒരുക്കിയിട്ടുണ്ട്. ഇത് അറ്റാച്ഡ് ബാത്റൂം ഇല്ലാത്ത കിടപ്പ് മുറിയോട് ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

ഡൈനിങ്ങിന്റെയും ഈ കിടപ്പ് മുറിയുടെയും നടുവിലായാണ് വാഷ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിൽ നിന്നുമാണ് അടുക്കളയിലേക്കും പ്രവേശിക്കുന്നത്. 330 സെന്റി മീറ്റർ നീളവും 300 സെന്റി മീറ്റർ വീതിയുമാണ് അടുക്കളയ്ക്ക് ഉള്ളത്. അടുക്കള അത്യാവശ്യം സ്ഥല സൗകര്യങ്ങളും ഒപ്പം മോഡേണുമായി ഒരുക്കാവുന്നതാണ്. ഇതിന്റെ ഒരു ഭാഗത്തായി വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്കുള്ള വഴിയും ഒരുക്കിയിട്ടുണ്ട്. വീട് വളരെയധികം ആകർഷകവും മനോഹരവുമായാണ് ഒരുക്കിയിരിക്കുന്നത്. 1511 സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഈ പ്ലാൻ അനുസരിച്ച് മൂന്നര സെന്റ് സ്ഥലത്തും ഈ വീട് നിർമ്മിക്കാവുന്നതാണ്. എന്നാൽ കുറച്ച് സ്‌പേഷ്യസായി ഒരുക്കാനാണ് അഞ്ച് സെന്റ് സ്ഥലത്ത് ഈ വീടൊരുക്കാൻ പ്ലാനിൽ കാണിച്ചിരിക്കുന്നത്.

വീട് പണിയുമ്പോൾ അല്പം കേരളത്തനിമ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്നതാണ് ഈ വീടിന്റെ പ്ലാൻ. ഈ വീടിന്റെ മധ്യത്തിലായി ഒരുക്കിയിരിക്കുന്ന നടുമുറ്റമാണ് ഈ വീടിന്റെ ഏറ്റവും ആകർഷകമായ ഭാഗം.

Leave a Reply

Your email address will not be published. Required fields are marked *