ഒരു കേരള സ്റ്റൈൽ മൂന്ന് ബെഡ്റൂം വീടും അതിന്റെ പ്ലാനും
പുതിയ വീട് പണിയുമ്പോൾ പഴയമുടെ എന്തെങ്കിലും ഒരു അംശത്തെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് ഇന്നത്തെ തലമുറക്കാർ. അത്തരത്തിൽ പഴമയുടെ നന്മ വിളിച്ചോതുന്ന ഒരു സുന്ദര ഭവനമാണ് ഇത്. ഒരുനിലയിൽ ഒരുക്കിയിരിക്കുന്ന മൂന്ന് ബെഡ്റൂം വീടാണിത്. 1468 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഇനി വീടിന്റെ സ്ഥലത്തിൽ ചെറിയ കുറവ് വരുത്തണമെങ്കിൽ കാർ പോർച്ച് ഒഴുവാക്കിയാൽ മതി. ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന വീടിന്റെ പ്ലാനാണിത്. ഇവിടെ നിന്നും സിറ്റൗട്ടിലേക്ക് കയറാവുന്നതാണ്.
സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ ലിവിങ് ഏരിയയിലേക്കാണ് കയറുന്നത്. ലീവിങിൽ ഇരിപ്പിടങ്ങളും ഇതിന് ഓപ്പോസിറ്റായി ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ ഒരുക്കിയിരിക്കുന്ന ജനാലകൾ ആവശ്യത്തിന് കാറ്റും വെളിച്ചവും വീടിനകത്തേക്ക് കയറാൻ സഹായിക്കും. ഇവിടെ നിന്നും അടുത്തായാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് ഒരുക്കിയിരിക്കുന്നത്. 10 അടി നീളവും 12 അടി വീതിയുമാണ് ഈ ഭാഗത്തിന് ഉള്ളത്. ഡൈനിങ്ങിനും ലീവിങിനും ഇടയിലായി പൂജാ മുറിക്കുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
ലീവിങിന്റെ വലത് വശത്തായാണ് ഒരു കിഡിപ്പ് മുറി ഒരുക്കിയിരിക്കുന്നത്. 12 അടി വീതിയും നീളവും ഉള്ള മുറിയാണിത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകുന്ന രീതിയിൽ ജനാലകളും ഒരുക്കിയിട്ടുണ്ട്. കിടക്കയ്ക്ക് പുറമെ വാർഡ്രോബിനുള്ള സൗകര്യവും മുറിയ്ക്കകത്ത് ഉണ്ട്. അറ്റാച്ഡ് ബാത്റൂമോട് കൂടിയാണ് ഈ മുറി നിര്മിച്ചിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂമിൽ നിന്നും പുറത്തേക്ക് കയറിയാൽ ലീവിങിന്റെ അടുത്തായി അടുത്ത കിടപ്പ് മുറിയും ഒരുക്കിയിട്ടുണ്ട്. മൂന്ന് കിടപ്പ് മുറികളാണ് ഇവിടെ ഉള്ളത്. 12 അടി നീളവും വീതിയുമാണ് ഇവിടുത്തെ മൂന്ന് കിടപ്പ് മുറികൾക്ക് ഉള്ളത്. എന്നാൽ മാസ്റ്റർ ബെഡ് റൂം മാത്രമാണ് അറ്റാച്ഡ് ബാത്റൂമോട് കൂടി നിർമിച്ചിരിക്കുന്നത്. മറ്റ് രണ്ട് മുറികൾക്കുമായി ഒരു കോമൺ ബാത്റൂമാണ് ഉള്ളത്.
ഇനി ഡൈനിങ് റൂമിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന അടുക്കളയാണ് ഉള്ളത്. 10 അടി നീളവും 8 അടി വീതിയുമാണ്. ഇവിടെ നിന്നും നേരെ പുറത്തേക്ക് ഇറങ്ങിയാൽ വർക്ക് ഏരിയയും കാണാവുന്നതാണ്. ഇവിടെ നിന്നും പുറത്തേക്ക് പോകാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം സ്ഥല സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഒരു മൂന്ന് ബെഡ്റൂം വീടാണിത്.
വീട് പണിയുമ്പോൾ ശൈലിയിലും വലിപ്പത്തിലും രൂപത്തിലുമെല്ലാം വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. എന്നാൽ എത്രയൊക്കെ മോഡേൺ ഭവനങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുമ്പോഴും കേരളത്തനിമയും പാരമ്പര്യവും അൽപമെങ്കിലും നിലനിർത്താൻ മിക്കവരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ കേരള സ്റ്റൈലിൽ ഒരുക്കിയ ഒരു വീടാണിത്. വളരെയധികം കോസ്റ്റ് എഫക്ടീവായി മനസിന് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ വീടിന്റെ പ്ലാൻ. വീട് പണിയുമ്പോൾ അല്പം കേരളത്തനിമ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്നതാണ് ഈ വീടിന്റെ പ്ലാൻ.
അതിനൊപ്പം ആവശ്യാനുസരണം അല്പം മാറ്റങ്ങൾ വരുത്താനും കഴിയുന്ന രീതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. ചിലവ് കുറഞ്ഞാലും ഭംഗിയ്ക്കും സൗകര്യങ്ങൾക്കും ഒരു കുറവും ഇല്ലാതെയാണ് ഈ വീടിന്റെ നിർമ്മാണം. ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ സാധാരണക്കാരുടെ മനസിന് ഇണങ്ങുന്ന വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്നതാണ് ഈ വീടിന്റെ പ്ലാനും ആശയങ്ങളും. അതിനൊപ്പം സാമ്പത്തീകത്തിന് അനുസരിച്ച് ചെറിയ മാറ്റങ്ങളും ഈ വീടിന് വരുത്താൻ സാധിക്കും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത.