കേരള സ്റ്റൈലിൽ പണിതുയർത്തിയ ഇരുനില വീട്
കേരളത്തിന്റെ എല്ലാ നന്മയും മനോഹാരിതയും ഉൾപ്പെടുത്തിയ ഒരു മൂന്ന് ബെഡ്‌റൂം വീടിന്റെ പ്രത്യേകതയും പ്ലാനുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എട്ട് സെന്റ് സ്ഥലത്ത് 37 ലക്ഷം രൂപ കോസ്റ്റ് വരുന്ന ഒരു വീടാണിത്. രണ്ട് എൻട്രൻസ് വഴിയാണ് ഈ വീട്ടിലേക്ക് കയറുന്നത്. മെയിൻ എൻട്രൻസിനൊപ്പം രണ്ടാമത്തെ എന്ട്രന്സിന്റെ ഭാഗത്താണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ വാതിൽ വഴി അകത്തേക്ക് കയറിയാൽ ആദ്യം കാണുന്നത് ഡൈനിങ് ഏരിയയുടെ ഭാഗമാണ്. ഇവിടെ നിന്നും നേരെ കാണാനാവുന്നത് ലിവിങ് ഏരിയയും അതിന്റെ ഭാഗങ്ങളുമാണ്. ഇരിപ്പിടങ്ങൾക്ക് മറുഭാഗത്തായി ടിവി യൂണിറ്റും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ്ങും ലീവിങും തമ്മിൽ വേർതിരിക്കുന്നത് ഇവിടെ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളാണ്.
ഡൈനിങ്ങിനോട് ചേർന്ന് ഒരു അടുക്കള ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് സ്‌പേഷ്യസായ അടുക്കളയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിനോട് ചേർന്ന് ഒരു വലിയ വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് സ്ഥല സൗകര്യങ്ങൾക്കൊപ്പം ഇവിടെ കാറ്റും വെളിച്ചവും ലഭിക്കുന്നതിനായി ജനാലകളും സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ഒരു കോമൺ ബാത്റൂമും സെറ്റ് ചെയ്തിട്ടുണ്ട്.
ലീവിങ്ങിനോട് ചേർന്നാണ് ഒരു കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമിനോട് കൂടിയുള്ള മുറിയാണ് ഇവിടെ ഉള്ളത്. 12 അടി നീളവും 13.3 അടി വീതിയുമുള്ള മുറിയാണ് ഇവിടെ ഉള്ളത്. സാമാന്യം സ്‌പേഷ്യസായ മുറിയിൽ ജനാലകളും ഒപ്പം വാർഡ്രോബും ഒരുക്കിയിട്ടുണ്ട്. ലീവിങിനോട് ചേർന്ന് ഡൈനിങ്ങിന്റെ ഭാഗത്തായി ആണ് രണ്ടാമത്തെ കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. വലിയ മുറി ആയതിനാൽ കിടക്കയ്ക്ക് പുറമെ വാർഡ്രോബിനും ഒരു മേശയ്ക്കും ചെയറിനും കൂടിയുള്ള സ്ഥലം കൂടി ഇതിനകത്തുണ്ട്. ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന സ്റ്റെയർ കേസ് കേറി മുകളിലത്തെ നിലയിൽ എത്തിയാൽ അവിടെ ഒരു സിറ്റൗട്ടും ഒരു കിടപ്പ് മുറിയും ഒരു ബാത്റൂമും ഒരുക്കിയിട്ടുണ്ട്.
മുകളിലത്തെ കിടപ്പ് മുറി 18 അടി നീളവും 12 അടി വീതിയും ഉള്ളതാണ്. ആവശ്യത്തിന് സ്‌പേഷ്യസായ ഈ മുറിയിൽ കിടക്കയ്ക്ക് പുറമെ ഒരു ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ഇവിടെയും ഒരു ടിവി യൂണിറ്റ് ഒരുക്കിയിട്ടുണ്ട്. വളരെ മനോഹരമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ പ്ലാൻ അനുസരിച്ച് ഇതുപോലൊരു വീട് ഒരുകിക്കഴിയുമ്പോൾ ഏകദേശം 37 ലക്ഷം രൂപ ചിലവ് വരും. ആവശ്യത്തിന് കാറ്റും വെളിച്ചവും ഉറപ്പു വരുത്തിയ ഈ പ്ലാൻ അനുസരിച്ച് വീടിനകത്ത് വെന്റിലേഷനും ഒരുക്കിയിട്ടുണ്ട്. കേരളത്തിനിമ നിലനിർത്തുന്ന രീതിയിലാണ് ഈ വീടിന്റെ മൊത്തം പ്ലാൻ ഉള്ളത്. എന്നാൽ ആവശ്യാനുസരണം ഈ വീടിന്റെ മോടിയിൽ മാറ്റങ്ങൾ വരുത്താനും ലുക്കിലും മറ്റുമൊക്കെ മാറ്റങ്ങൾ ഉൾപ്പെടുത്താനും കഴിയും.
അതിന് പുറമെ ഈ വീടിന്റെ പ്ലാനും മറ്റും അനുസരിച്ച് വീട് വളരെയധികം മനോഹരമായ പ്ലാനിൽ ഒരുക്കിയ ഒരു ഇരുനില വീടാണ്. കേരളത്തനിമ നില നിർത്തികൊണ്ടുള്ള എലിവേഷനും മറ്റുമാണ് ഈ പ്ലാനിൽ ഉൾക്കൊള്ളിച്ചുകൊണ്ടിരിക്കുന്നത്. സ്ലോപ് റൂഫ് എലിവേഷനിലാണ് ഈ വീട് ഉള്ളത്. അതിനൊപ്പം മുകളിലും താഴെയും വീടിന് സിറ്റൗട്ട് ഒരുക്കിയിട്ടുണ്ട്. അതിന് പുറമെ ഈ പ്ലാനിൽ എടുത്തു പറയേണ്ട ഒരു പ്രത്യേകത ഈ വീടിന് രണ്ട് എൻട്രൻസ് ഉണ്ട് എന്നതാണ്. നടുഭാഗത്തായി ഒരുക്കിയ ഇരിപ്പിടങ്ങളോട് കൂടിയ സിറ്റൗട്ടും അതിനോട് ചേർന്നുള്ള എൻട്രിയും അതിന് പുറമെ ഒരു ഭാഗത്തായി ഒരുക്കിയ മറ്റൊരു എൻട്രൻസുമാണ് ഈ വീടിനുള്ളത്.