ഒരുക്കാം മനോഹരമായ ഒരുനില മോഡേൺ ഭവനങ്ങൾ

വ്യത്യസ്തമായ രീതിയിൽ വീട് പണിയണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറക്കാർ. അതിനായി നിരവധി മോഡലുകളും പ്ലാനുകളും തിരയുന്നവരെ നാം കാണാറുണ്ട്. പുതിയ മോഡൽ വീടുകൾക്ക് വേണ്ടിയും കൂടുതൽ ഭംഗിയായി വീടുകൾ പണിതുയർത്താനുമൊക്കെ ആഗ്രഹിക്കുന്നവർ കൂടുതൽ ആശ്രയിക്കാറുള്ളത് ഇന്റർനെറ്റിനെയാണ്. എന്നാൽ കുറഞ്ഞ ചിലവിലും സുന്ദരമായ വീടുകൾ പണിതുയർത്തണമെങ്കിൽ നമുക്ക് ഒരു ആർകിടെക്റ്റിന്റെ സഹായം ആവശ്യമാണ്. അതിനൊപ്പം തന്നെ വീട് പണിയാൻ പ്ലാൻ ചെയ്യുമ്പോൾ മുതൽ നിരവധി കാര്യങ്ങളിൽ ശ്രദ്ധയും വേണം.

കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം എന്നാണല്ലോ. ഇത്തരത്തില്‍ കാലഘട്ടത്തിന് അനുസരിച്ച് വീടിന്റെ രൂപ ഭംഗിയിലും നിർമാണ രീതിയിലുമെല്ലാം മനുഷ്യൻ മാറ്റങ്ങൾ വരുത്തി. ആദ്യകാലത്ത് ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ ഇന്ന് വിത്യസ്തമാര്‍ന്ന വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കുമെല്ലാം താമസം മാറ്റി. എന്നാൽ ഇന്ന് കൂടുതൽ മാർക്കറ്റ് ഒരുനില വീടുകൾക്കാണ്. മനോഹരവും സ്‌പേഷ്യസുമായ ഒരുനില വീടുകൾ ആണ് ഇന്ന് കൂടുതൽ ആളുകളും പ്രിഫർ ചെയ്യുന്നത്.

പ്രകൃതിയോട് ചേർന്ന് വീട് വയ്ക്കണം.. പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് വീട് പണിയണം പ്രകൃതിയോട് ചേർന്നുള്ള സ്ഥലങ്ങളിൽ വീട് ഒരുക്കണം  എന്നൊക്കെ പറയുന്നവരും പുറം കാഴ്ചയ്‌ക്കൊപ്പം അക കാഴ്ചയിലും വിസ്മയിപ്പിക്കുന്നതാവണം  തങ്ങളുടെ വീട്. എന്നാൽ അധികം പണമൊന്നും വീട് പണിത് കളയാനും ഇല്ല.. ഇങ്ങനെ ആഗ്രഹം പറയുന്നവരുമൊക്കെ  നിരവധി ഉണ്ട്.

ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ വീട് ഒരുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. വീടിനെ കൂടുതൽ ആകർഷകമാക്കുന്ന ഒന്നാണ് ഫർണിച്ചർ. വലിയ ചിലവ് ഇല്ലാതെ വീടുകളിൽ ഫർണിച്ചറുകൾ സെറ്റ് ചെയ്യാം. ഫർണിച്ചർ വാങ്ങിക്കുമ്പോൾ ട്രെൻഡ് കൂടി പരിഗണിക്കുക. വുഡൻ ഫർണിച്ചറുകൾക്ക് ഒരുകാലത്തും ട്രെൻഡ് നശിക്കില്ല. ഇന്ന് തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകൾക്ക് പകരം തടിയുടെ രൂപത്തിലുള്ള ചിലവ് കുറഞ്ഞ നിരവധി സാധനങ്ങൾ വിപണിയിൽ  ലഭ്യമാണ്. വീടിന്റെ ഇന്റീരിയർ, ഫർണിച്ചർ എന്നിവയിലും പ്രത്യേകം ശ്രദ്ധിക്കണം.  ഫർണിച്ചറുകളുടെ സ്ഥാനം നിർണ്ണയിക്കുമ്പോൾ ജനാലകളുടെ സ്ഥാനവും കൂടി ശ്രദ്ധിക്കണം. അനാവശ്യ ഫർണിച്ചറുകളും സാധനങ്ങളും വാങ്ങിക്കൂട്ടാതെ ആവശ്യത്തിനും ഉപകാര പ്രദവുമായ വസ്തുക്കൾ മാത്രം വീടിനകത്ത് ഉൾപ്പെടുത്തുക.

ഒരുപാട് ആർഭാടങ്ങൾ നോക്കി ഇന്റീരിയർ ഒരുക്കേണ്ടതില്ല. ഇത് ചിലപ്പോൾ ഭംഗി കുറയാൻ കാരണമാകും. ആവശ്യാനുസരണം മാത്രം ഇന്റീരിയർ ഒരുക്കുക. ഭിത്തിയെ  കൂടുതൽ മനോഹരമാക്കുന്നത് സ്റ്റോൺ ഗ്ലാഡിങ് ഉപയോഗിച്ചാണ്. ഇവ ചിലവ് കൂടിയതായതിനാൽ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന വാൾ പേപ്പറുകളും പെയിന്റുകളുമൊക്കെ ഭിത്തിയിൽ ഒരുക്കാവുന്നതാണ്.

അതിന് പുറമെ വീടിന് മാച്ച് ചെയ്യുന്ന കളർ ഫർണിച്ചറുകളും വാൾ പെയിന്റിങ്ങും കർട്ടനുകളും ഉപയോഗിക്കുക. കർട്ടനുകൾ  മാറ്റി ഉപയോഗിക്കാനും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാനും മറക്കരുത്. വീടിന്റെ എലിവേഷന്  ചേരുന്ന മനോഹരമായ കളർ പെയിന്റ് വേണം ഉപയോഗിക്കാൻ. പെട്ടന്ന് മുഷിയുള്ള കളർ പരമാവധി ഒഴിവാക്കുക. അതിന് പുറമെ കാലാകാലങ്ങൾ നില നിൽക്കുന്ന പെയിന്റ് ഉപയോഗിക്കുക, അല്ലാത്ത പക്ഷം പെയിന്റ് വേഗം നശിച്ച് പോകാനും അവ വീടിന്റെ ഭംഗിക്ക് കോട്ടം തട്ടാനും ഇടയാകും. പൊടി അഴുക്ക് എന്നിവ കൂടുതലായി പറ്റാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഡാർക്ക് കളർ ഷേഡുകൾ ഉപയോഗിക്കുക.

വീടിനകത്ത് ഒരുക്കുന്ന ലൈറ്റിങ് വീടിനെ കൂടുതൽ ഭംഗി ഉള്ളതാക്കി മാറ്റുന്നു. വീടിനകത്ത് സീലിംഗ് ലൈറ്റുകൾ കുറഞ്ഞ ചിലവിൽ ഒരുക്കാം. വീടിനകത്ത് ലൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇത് മുൻ കൂട്ടി ക്രമീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *