കുറഞ്ഞ ബജറ്റിലുള്ള വീട് വാങ്ങണോ… സ്വന്തമാക്കാൻ ഇതാ ഒരു സുന്ദരഭവനം
വീട് നിർമ്മാണം അല്പം ശ്രദ്ധയും കരുതലും ആവശ്യമായി ഉള്ള ഒന്നാണ്. ആവശ്യത്തിന് സമയവും മറ്റും ഉണ്ടെങ്കിൽ മാത്രമേ വീട് പണിയാൻ ഇറങ്ങിത്തിരിക്കാവു. അടിത്തറ പാകി… ചുവര് കെട്ടിപ്പൊക്കി..മേൽക്കൂര വാർത്ത്… മനോഹരങ്ങളായ ഒരു വീട് നിർമ്മിച്ച് വരുമ്പോഴേക്കും എന്തെല്ലാം കാര്യങ്ങളാകാം നമ്മുടെ ഉള്ളിൽ ഉണ്ടാകുക. പ്ലാൻ, ബജറ്റ്, സ്ഥലം, ഫർണിച്ചർ, ഇന്റീരിയർ, പെയിന്റിങ്, സാധനങ്ങളുടെ ഗുണനിലവാരം, ഭംഗി… അങ്ങനെ പോകുന്നു കാര്യങ്ങൾ.. അതിനൊപ്പം വീട് നിർമ്മിക്കുമ്പോൾ അവയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരമാണ് ഏറ്റവും പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്.
അതിനാൽ പലരും വീട് പണിയുന്നതിന് പകരം നിർമ്മിച്ച വീടുകൾ വാങ്ങിക്കുകയാണ് പതിവ്. എന്നാൽ അത്തരക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു വീടാണ് തിരുവനന്തപുരത്തുള്ള ഈ ബജറ്റ് ഹോം. ഇരുനില വീടായി പണി കഴിപ്പിച്ചിരിക്കുന്ന ഈ വീട് റോഡിനോട് ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ വീട്ടിലേക്കു വാഹന സൗകര്യവും മറ്റും എളുപ്പത്തിൽ ലഭ്യമാകും.
റോഡിനോട് ചേർന്നുള്ള ഈ വീട് വലിയ മതിൽ കെട്ടിപ്പൊക്കി ഗേറ്റ് ഘടിപ്പിച്ച് ഒരുക്കിയതിനാൽ സ്വകാര്യതയ്ക്കും ആവശ്യത്തിന് പ്രാധാന്യം ലഭിക്കുന്ന ഒരു പ്ലോട്ടാണിത്. റോഡ് സൈഡിൽ കുറഞ്ഞ ചിലവിൽ മനോഹരമായ ഇരുനില വീട് വാങ്ങണം എന്നാഗ്രഹിക്കുന്നവർക്ക് ഒരു ബെസ്റ്റ് ഓപ്‌ഷൻ കൂടിയാണ് ഈ വീട്. വീടിന്റെ എക്സ്റ്റീരിയറും എലിവേഷനും വളരെ ആകർഷമായാണ് ഒരുക്കിയിരിക്കുന്നത്. സ്ലോപ് റൂഫിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഗ്രേയും വൈറ്റും കളർ കോമ്പിനേഷനിലാണ് വീടിന്റെ എക്സ്റ്റീരിയർ. ഇതിനൊപ്പം വുഡൻ ഫിനിഷിങ്ങും ചില ഭാഗങ്ങളിൽ മെറൂൺ കളറും നൽകിയത് വീടിന്റെ എക്സ്റ്റീരിയർ ഭംഗി വർധിപ്പിക്കുന്നുണ്ട്. ഇന്റർലോക്ക് പതിപ്പിച്ച മുറ്റത്ത് വീടിനോട് ചേർന്ന് കാർ പോർച്ച് ഒരുക്കിയിട്ടുണ്ട്.
സിറ്റൗട്ടിൽ ഫില്ലറും ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം വീടിനെ കൂടുതൽ സുന്ദരമാക്കാൻ സിറ്റൗട്ടിലെ വാളും സഹായിക്കുന്നുണ്ട്. വാളിൽ ഗ്രേ കളർ ചെങ്കല്ലിന്റെ ഭംഗിയിൽ ഉള്ള ടൈൽസാണ് പതിപ്പിച്ചിരിക്കുന്നത്. വീടിന്റെ ഫ്ലോറിന് ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. മുകളിലത്തെ ബാൽക്കണിയിൽ സേഫ്റ്റി ഉറപ്പാക്കാൻ ഗ്ലാസ് ഉപയോഗിച്ചാണ് അറ ഭിത്തി കെട്ടിയിരിക്കുന്നത്. മുകളിലത്തെ നിലയിൽ ഒരു ബോക്സ് ടൈപ്പ് ഭിത്തിയും ഒരുക്കിയിട്ടുണ്ട്. ഇത് വീടിന്റെ ഭംഗിയെ വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. സുന്ദരമായ വീടുകൾ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല ഓപ്‌ഷനാണ് ഈ വീട്.
അതേസമയം ഈ വീടിനെ കൂടുതൽ മനോഹരമാക്കാൻ വീടിനകത്ത് വാങ്ങിക്കുന്ന ആളുടെ ആവശ്യനുസരണം ഇന്റീരിയർ നൽകാനും സാധിക്കും. വീടിനെ കൂടുതൽ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വീടിന്റെ ഇന്റീരിയർ. വീടുകൾ ചെറുതായാലും വളരെ വലുതായാലും വീടിനെ സുന്ദരമാക്കുന്നത് അതിന്റെ ഇന്റീരിയർ വർക്കാണ്. ഇന്നത്തെ കാലത്ത് വീടിന്റെ ഇന്റീരിയർ ചെയ്യുന്നത് വളരെയധികം ചിലവേറിയ കാര്യമാണെന്നാണ് പലരും ചിന്തിക്കുന്നത്. ബേസിക് ആയി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ ചിലവിൽ ഇന്റീരിയർ വർക്ക് ചെയ്യാൻ കഴിയും.
അതേസമയം വലിയ ചിലവിൽ ഇന്റീരിയർ ഒരുക്കുന്നതിലും നല്ലത് നമ്മുടെ വീടിന് ചേരുന്ന രീതിയിലുള്ള കുറഞ്ഞ ചിലവിലുള്ള ഇന്റീരിയർ ഒരുക്കാവുന്നതാണ്. പലപ്പോഴും അധികം ചിലവിൽ അനാവശ്യമായി ഒരുപാട് വർക്കുകൾ ചെയ്യുന്നതിലും മെച്ചം കുറഞ്ഞ ചിലവിൽ ഫർണിച്ചറിന്റെ സ്ഥാനം ക്രമപ്പെടുത്തി ഇന്റീരിയർ ഒരുക്കുന്നതാണ്. അതിനാൽ ആദ്യം തന്നെ ഫർണിച്ചർ ലേ ഔട്ടും ക്രമപ്പെടുത്തേണ്ടതുണ്ട്. അതേസമയം വീട് വാങ്ങിക്കുമ്പോൾ മനസിന് ഇന്ജിയ വീടുകൾ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.