ആദ്യ കാഴ്ചയിൽ തന്നെ മനം കവർന്ന് ഒരു സുന്ദര വീട്
കോഴിക്കോട് ജില്ലയിലെ മീഞ്ചന്തയിലെ പ്രബീഷിന്റെയും കുടുംബത്തിന്റെയും സുന്ദരമായ വീട്. അഞ്ച് സെന്റ് പ്ലോട്ടിൽ 1650 സ്ക്വയർ ഫീറ്റിലുള്ള ഈ വീട് ആദ്യ കാഴ്ച്ചയിൽ തന്നെ കാഴ്ചക്കാരുടെ മനം കവരും. പ്ലോട്ടിന് ചേരും വിധത്തിൽ പ്ലോട്ടിന്റെ സ്വാഭാവികത ഒട്ടും ചോരാതെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീട് നിർമ്മാണത്തിലെ ഭംഗി തന്നെയാണ് പുറം കാഴ്ചയിലെ ഹൈലൈറ്റ്. 30 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് കോഴിക്കോടുള്ള ബ്ലൂ പേൾ ആർകിടെക്റ്റിലെ സജീന്ദ്രൻ കൊമേരിയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്റർലോക്ക് പാകിയ മുറ്റത്ത് വലിയ മരങ്ങൾക്ക് നടുവിലായാണ് ഈ സുന്ദര ഭവനം നിർമ്മിച്ചിരിക്കുന്നത്. വൈറ്റിന് പ്രധാന്യം നൽകിയാണ് ഈ വീട് പെയിന്റ് ചെയ്തിരിക്കുന്നത്. വളരെയധികം ആകർഷകമായി എക്സ്റ്റീരിയറിലും ഇന്റീരിയറിലും ലൈറ്റിങ്ങും ഒരുക്കിയിട്ടുണ്ട്. പുറം കാഴ്ചയിൽ വളരെ ആകർഷകമായി ഒരുക്കിയ ഈ വീടിന്റെ പുറത്ത് വീടിന്റെ ഭംഗി വർധിപ്പിക്കാൻ ഷോ വാളുകളും ഒരുക്കിയിട്ടുണ്ട്. കൂടുതലും വൈറ്റ്- ഗോൾഡൻ കളർ കോമ്പിനേഷനിലാണ് ഈ വീടിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും മനോഹരമാക്കിയിരിക്കുന്നത്.
നവീനമായ ആശയങ്ങളും സ്റ്റൈലും ഉൾക്കൊള്ളിച്ചാണ് പുത്തൻ ശൈലിയിൽ ഈ വീട് ഉയർന്നുപൊങ്ങിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും ലിവിങ് ഏരിയയിലേക്ക് പ്രവേശിച്ചാൽ ഇവിടെ മനോഹരമായ ഇരിപ്പിടങ്ങൾക്ക് പുറമെ വലിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. അതിനാൽ ആവശ്യത്തിന് കാറ്റും വെളിച്ചവും വീടിനകത്തേക്ക് ലഭിക്കും. വളരെ സിംപിൾ ആയി മാത്രമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ സുന്ദരമായ സിറ്റിങ് അറേഞ്ച്മെന്റ്സാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അതിന് പുറമെ വാളിൽ ഓപ്പണിങ് നൽകി വീട് മനോഹരമായി അലങ്കരിച്ചിട്ടുമുണ്ട്. ലീവിങിൽ ഇരിപ്പിടങ്ങൾക്ക് എതിർ വശത്തായി ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഡൈനിങ്ങിലേക്ക് എത്തിയാൽ അവിടെ കാത്തിരിക്കുന്നത് മനോഹരമായ ഇരിപ്പിടങ്ങളാണ്. ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ ഉള്ള ഇരിപ്പിടങ്ങളാണ് ഒരുക്കിയത്. അതിനൊപ്പം ഇതിനോട് ചേർന്ന് വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർ കേസും ഒരുക്കിയിരിക്കുന്നത്.
കിടപ്പ് മുറി വളരെയധികം സിംപിളും സ്പേഷ്യസുമായാണ് ഒരുക്കിയിരിക്കുന്നത്. വലിയ കിടപ്പ് മുറി ആയതിനാൽ കിടക്കയ്ക്ക് പുറമെ വാർഡ്രോബും മേശയും ഇടാനുള്ള സൗകര്യവും ഉണ്ട്. അറ്റാച്ഡ് ബാത്റൂമോട് കൂടിയാണ് മുറി ഒരുക്കിയിരിക്കുന്നത്. കാറ്റും വെളിച്ചവും ലഭ്യമാകുന്ന രീതിയിൽ ജനാലകളും ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറിയും ആവശ്യത്തിന് സ്ഥല സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമോട് കൂടിയാണ് ഇവിടവും സെറ്റ് ചെയ്തിരിക്കുന്നത്. ഇതേ ഫോർമാറ്റിൽ തന്നെയാണ് മുകളിലത്തെ നിലയിലെ കിടപ്പ് മുറിയും ഒരുക്കിയിരിക്കുന്നത്.
മോഡേൺ ശൈലിയിലാണ് അടുക്കള ക്രമീകരിച്ചിരിക്കുന്നത്. ആവശ്യത്തിന് സ്ഥല സൗകര്യങ്ങളിൽ ഒരുക്കിയ അടുക്കളയിൽ ഇതിന് പുറമെ ആവശ്യത്തിന് കബോർഡുകളും ഒരുക്കിയിട്ടുണ്ട്. താഴെയും മുകളിലുമായാണ് സ്റ്റോറേജ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയയും അവിടെ നിന്നും പുറത്തേക്ക് ഒരു വാതിലും ഒരുക്കിയിട്ടുണ്ട്.
സ്വന്തമായി വീട് വയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് നിരവധി സ്വപ്നങ്ങൾ ഉണ്ടാകും. വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും വീടിന്റെ രൂപത്തെക്കുറിച്ചും ഭംഗിയെക്കുറിച്ചുമെല്ലാം നമ്മൾ സ്വപ്നം കാണും. സ്വപ്നം കണ്ടത് പോലൊരു ഭവനം ഉയർന്നു പൊങ്ങണമെങ്കിൽ നമ്മുടെ ആവശ്യങ്ങളെ ആർകിടെക്ടിന് കൃത്യമായി പറഞ്ഞ് നൽകണം. അത്തരത്തിൽ ഉടമസ്ഥന്റെ ആഗ്രഹങ്ങളെ കണ്ടറിഞ്ഞ് ഒരുക്കിയ ഒരു വീടാണിത്. 1650 സ്ക്വയർ ഫീറ്റിലുള്ള ഈ വീട് 30 ലക്ഷം രൂപയ്ക്കാണ് നിർമ്മിച്ചിരിക്കുന്നത്.