സെക്കന്റ് ഫോൺ വാങ്ങുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് സംഭവിക്കുന്നത്‌

ഐ ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും.പൈസയുടെയൊക്കെ പ്രശ്നങ്ങൾ കൊണ്ട് മിക്കവരും അതുകൊണ്ട് തന്നെസെക്കനന്റ് ഐ ഫോൺ വാങ്ങണമെന്ന് വിചാരിക്കും.അങ്ങനെ സെക്കനന്റ് ഐ ഫോൺ മേടിക്കാൻ ആഗ്രഹിക്കുന്നവർ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം.ഇല്ലെങ്കിൽ നിങ്ങൾ ചിലപ്പോൾ പറ്റിക്കപ്പെട്ടേക്കാം.സെക്കനന്റ് ഐ ഫോൺ ഡ്യൂപ്ലിക്കറ്റ് ആണോ ?എന്തെങ്കിലും പ്രശ്ങ്ങൾ ഇതിനുണ്ടോ എന്നൊക്കെ അറിയാം.ആദ്യം ശ്രദ്ധിക്കണ്ടത് ഫോണിന്റെ താഴത്തെ ഭാഗമാണ്.ആ ഭാഗത്ത് വിരലുകൊണ്ട് കൈ ഓടിച്ചു നോക്കുക.അങ്ങനെ നോക്കുമ്പോൾ അവിടെ കൈ വച്ച് നോക്കുമ്പോൾ എന്തെങ്കിലും തട്ടുന്നുണ്ടെങ്കിൽ ഈ ഫോൺ അഴിച്ചിട്ട് എന്ന് മനസിലാകും.രണ്ടാമത്തെ കാര്യം ഡിസ്പ്ലേ ആണ്.ഡിസ്പ്ളേ നോക്കുമ്പോൾ നീലിച്ച കളർ കാണുകയാണെങ്കിൽ ഡിസ്‌പ്ലെ മാറ്റിയിട്ടുണ്ട് എന്ന് വേണം കരുതാൻ.അപ്പോ ഈ ഫോൺ അഴിച്ചിട്ടുണ്ട്,ഡിസ്പ്ളേ മാറ്റിയിട്ടുണ്ട് എന്നെല്ലാം വ്യക്തമാകും

പിന്നെ നോക്കണ്ട മറ്റൊരു കാര്യം ഫോണിന്റെ ബാറ്ററി ഹെൽത്ത് ആണ്.ഫോണിലെ സെറ്റിങ്സിൽ പോയി ബാറ്ററി ഓപ്ഷൻ ക്ലിക്ക് ചെയ്ത് നോക്കാവുന്നതാണ്.ബാറ്ററി ഹെൽത്ത് എത്ര പേഴ്സന്റെജ് ആണെന്നത് അതിൽ കാണിക്കും.ബാറ്ററി ശതമാനം ഒന്നും കാണിക്കാതെ ഡോട്ടുകൾ ഒക്കെയാണ് കാണിക്കുന്നതെങ്കിൽ ഡ്യൂപ്ലിക്കറ്റ് ബാറ്ററിയാണ് അതിൽ കിടക്കുന്നത് എന്ന് മനസിലാക്കാം.100 %ആണ് കാണിക്കുന്നതെങ്കിൽ അത്യാവശ്യം നല്ല ബാറ്ററി ബാക്കപ്പ് ഫോണിനുണ്ട് എന്നും മനസിലാക്കാം.അതുപോലെ തന്നെ സെറ്റിങ്സിലെ എബൌട്ട് സെക്ഷനിൽ കുറെ കാര്യങ്ങൾ കൊടുത്തിട്ടുണ്ടാകും.അതിൽ ഐ ഫോണിന് എത്ര ജിബി ആണ്, സീരിയൽ നമ്പർ,ഡീറ്റെയിൽസ് എല്ലാം കാണാനാകും.അതിൽ മോഡൽ നമ്പർ m ആണെങ്കിൽ ഫോൺ ആപ്പിൾ തന്നെയാണ് എന്ന് മനസിലാക്കാം.പിന്നെ പുതിയ ഫോൺ ആണെങ്കിൽ ഇവിടെ തന്നെ അതിന്റെ വാരണ്ടിയും മറ്റും കാണാവുന്നതാണ്.അതുപോലെ എന്നാണ് ഇതിന്‍റെ വാറന്റി തീരുന്നത് എന്നെല്ലാം അതിൽ കാണാൻ സാധിക്കും.

TESTM എന്നൊരു ആപ്ലിക്കേഷൻ പ്ലെയ്സ്റ്റോറിൽ ലഭിക്കും.ഈ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് തുറക്കുക.ആപ്ലിക്കേഷൻ ഇനേബിൾ ആക്കുക.എന്നിട്ട് സ്റ്റെപ് വണ്ണിൽ ഫോണിന്റെ ഡിസ്പ്ലേയുടെ ക്വാളിറ്റി നോക്കാനുള്ള സംവിധാനം ഉണ്ട്.അതുപയോഗിച്ച് ഡിസ്പ്ലേ നോക്കുക.ഈ ആപ്ലിക്കേഷനിൽ തന്നെ സൗണ്ടിന്റെ ക്വാളിറ്റിയും നോക്കാവുന്നതാണ്.ഫോണിലെന്തെല്ലാം ഉണ്ടോ അതെല്ലാം ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ക്വാളിറ്റി ഉണ്ടോ എന്ന് നന്നായി അറിയാന് സാധിക്കും.ഹാർഡ് വയറിന്റെയും സോഫ്റ്റ് വയറിന്റെയും 3D ടച്ച് കംപ്ലയിന്റ് ബ്ലൂട്ടൂത് അങ്ങനെ എന്തിന്റെയും കംപ്ലയിന്റ് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് കണ്ടു പിടിക്കാവുന്നതാണ്.ഈ റെസ്റ്റുകളെല്ലാം ചെയ്തു കഴിഞ്ഞാൽ ഫോണിന്റെ ക്വാളിറ്റിക്കുറിച്ച് നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും.ഇങ്ങനെ നോക്കിയതിനു ശേഷം മാത്രം ഐ ഫോണുകൾ മേടിക്കാൻ ശ്രമിക്കുക.കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *