ചെറിയ ചെടിയിലും നിറയെ മുളകുണ്ടാകും നടുമ്പോള്‍ ഈ കാര്യം ചെയ്യൂ

കൃഷിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിട്ടുള്ള ഒരു ചെറിയ ടിപ്‌സ് ആണ് ഇന്ന് നിങ്ങള്‍ക്ക് പരിജയപ്പെടുത്തുന്നത്.ചെറിയ പച്ച മുളകിന്റെ തൈകള്‍ നട്ടു വളര്‍ത്തിയാല്‍ അതില്‍ ചില തൈകള്‍ ഓക്കെ മുരടിച്ചു നില്‍ക്കുന്നത് കാണാന്‍ സാധിക്കും.ഒട്ടും വളര്‍ച്ചയില്ലാതെ അതിന്റെ പൂവും കായും കൊഴിഞ്ഞ് പോകുന്നതായി കാണാറുണ്ട്. ഇങ്ങനെ സംഭവിക്കാതെ ഇരിക്കാനുള്ള ടിപ്‌സാണ് നിങ്ങക്ക് പരിജയപ്പെടുത്തുന്നത്.

ഇതിനു വേണ്ടിട്ട് ആദ്യം ഒരു ചെറിയ പാത്രത്തില്‍ നാല് ക്ലാസ് വെള്ളം എടുക്കുക ശേഷം അതിലേക്ക് ഒരു ക്ലാസ് മോര് എടുത്ത് ആ മോരിലേക്ക് കുറച്ച് കായം പൊട്ടിച്ച് ആലിയിച്ചെടുക്കുക. ചെറിയ കായത്തിന്റെ പീസ് പൊട്ടിച്ച് ഇട്ട് കൊടുക്കുന്നതായിരിക്കും കായത്തിന്റെ പൊട്ടിയെക്കാള്‍ നല്ലത്. എന്നിട്ട് ഇത് വെളളത്തിലേക്ക് ഓഴിച്ച് നന്നായിട്ട് മിക്‌സ് ചെയ്യ്ത് കൊടുക്കുക. ഇത് ഒരു ദിവസം ഇങ്ങനെ തന്നെ വെക്കുക. കാരണം ഇത് നന്നായിട്ട് വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്നാല്‍ മാത്രമേ ഇതിന് ഗുണം ഉണ്ടാകു. പിറ്റേ ദിവസം ഇത് ഒരു ബോട്ടിലാക്കി മുരടിച്ച് വളര്‍ച്ചയില്ലാതെ നില്‍ക്കുന്ന ചെടികള്‍ക്ക് സ്‌പ്രെ ചെയ്ത് കൊടുക്കുക.ഇങ്ങനെ ആഴ്ച്ചയില്‍ ഒരു ദിവസം ചെയ്യുകയാണെങ്കില്‍ അതിന്റെ പൂവൊക്കെ കൊഴിഞ്ഞ് പോകുന്ന പ്രശ്‌നമൊക്കെ മാറി നല്ല ആരോഗ്യത്തോടെ ചെടികള്‍ നമ്മുക്ക് വളര്‍ത്തിയെടുക്കാവുന്നതാണ്.

ഇത് പച്ച മുളകുന് മാത്രമല്ല വീട്ടില്‍ നട്ടു വളര്‍ത്തിയിരിക്കുന്ന പയറിനും വെണ്ടക്കക്കും അങ്ങനെ ഏത് ചെടികള്‍ക്കും ഈ ഒരു ടിപ്‌സ് ചെയ്ത് കൊടുക്കാവുന്നതാണ്. നല്ല റിസള്‍ട്ട് നിങ്ങള്‍ അറിയാവുന്നതാണ് ഈ ടിപ്‌സ് ഉപയോഗിച്ച് കഴിയുമ്പോള്‍.
ഉച്ച തിരിഞ്ഞുള്ള സമയങ്ങളില്‍ ഈ സ്‌പ്രെ അടിച്ചു കൊടുക്കുന്നതായിരിക്കും ഉചിതം. മഴയുള്ള ദിവസങ്ങളില്‍ അടിച്ചു കൊടുക്കേണ്ടതില്ല. കൂടാതെ ചെടിയുടെ കട ഭാഗം തൊട്ടിക്കാതെ കുമ്മായം ഇട്ട് കൊടുക്കുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *