അവല്‍ ഇരിപ്പുണ്ടോ നല്ല മൊരിഞ്ഞ വട ഉണ്ടാക്കിയാലോ

അവൽ ഉണ്ടെങ്കിൽ നമുക്കു ഒരുപാട് രീതിയിലുള്ള പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റും. വില വളരെ കുറവാണെങ്കിലും അവൽ ഇഷ്ടപെടാത്തവരായി ആരും തന്നെ ഇല്ല. സാദാരണ അവൽ കൊണ്ട് മധുരമുള്ള ആഹാര സാധനങ്ങൾ ആണ് ഉണ്ടാക്കാറുള്ളത്. എന്നാൽ ഇത് നല്ല എരിവുള്ള മൊരിഞ്ഞ ഒരു വടയാണ്.

വട എന്നു പറയുമ്പോൾ മലയാളികൾക്കു ഒരു പ്രത്യേക ഇഷ്ടമാണ്. നല്ല ചൂട് കട്ടൻ ചായക്കൊപ്പം ചൂടും എരിവും ഉള്ള വട കഴിക്കാൻ ആരാണ് ഇഷ്ടപെടാത്തത്. പരിപ്പ് വട, ഉഴുന്ന് വട, ഉള്ളിവട അങ്ങനെ പലവിധ വടകൾ നമുക്ക് ഉണ്ടല്ലോ. ഇതൊക്കെ ചായ കടയിൽ ഉണ്ടാക്കുന്ന അതേ നാടൻ രുചിയിൽ ഉണ്ടാക്കി കഴിക്കാനാണ് നമുക് എല്ലാപേർക്കും ഇഷ്ടം.

ഇപ്പോൾ ബേക്കറിയിൽ നിന്നു വാങ്ങുന്ന ഒരുപാട് പലഹാരങ്ങൾ ഉണ്ട്. പിന്നെ ബർഗർ പിസ്സ പോലെ ഉള്ള ഐറ്റവും ഉണ്ട്. എത്ര പരിഷ്‌ക്കാരം ഉള്ള പലഹാരങ്ങൾ വന്നു പോയിട്ടും വട പോലുള്ള ചായക്കട പലഹരങ്ങളുടെ മാറ്റ് ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല.

എപ്പോഴും കഴിക്കുന്ന ഉഴുന്നു വടയും പരിപ്പുവടയും ഉള്ളിവടയും മാത്രമല്ല ഇടക്ക് ഒക്കെ ദാ ഇത്പോലുള്ള അവൽ വെച്ചുള്ള നല്ല ഈസി വടകളും ഉണ്ടാക്കി നോക്കാം കേട്ടോ. കണ്ടാൽ ഉഴുന്ന് വടപോലെ ഇരിക്കുമെങ്കിലും ഇത് ഷേപ്പ് ചെയ്തെടുക്കാൻ ഉഴുന്ന് വടപോലെ അത്ര ബുദ്ദിമുട്ടൊന്നും ഇല്ല. നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള സാധനങ്ങൾ മാത്രം മതി ഈ വട ഉണ്ടാക്കാൻ. ഈ അവൽ വട ഉണ്ടാകുന്ന വിധം വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്. ഇഷ്ടപ്പെട്ടാൽ കൂട്ടുകാർക്ക് കൂടി ഒന്നു ഷെയർ ചെയ്തു കൊടുക്കണെ.

Leave a Reply

Your email address will not be published. Required fields are marked *