നാരങ്ങ തൊലി കൊണ്ട് ഈ കറി ഒന്ന് ഉണ്ടാക്കി നോക്കുക അമ്പോ ഒരു രക്ഷയും ഇല്ലാത്ത രുചി
ദിവസേന ഒരു നാരങ്ങ എങ്കിലും ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നാരങ്ങാ പിഴിഞ്ഞ ശേഷം അതിന്റെ തോട് എടുത്തു കളയുകയാണ് മിക്കവരും ചെയ്യുന്നത്. ഇതൊക്കെ കളയാതെ എടുത്തു വെച്ചാൽ ഒരു അഞ്ചു നാരങ്ങയുടെ തോട് ആകുമ്പോൾ നമുക്ക് നല്ല ഒരു നാടൻ കറി ഉണ്ടാക്കാം. ഇതിനു ഒരു അപാര രുചിയാണ്.
സാദാരണ നാരങ്ങാ കൊണ്ട് വെള്ളം ആണ് മിക്കവാറും എല്ലാവരും ഉണ്ടാക്കുന്നത്. പിന്നെ എല്ലാ വീട്ടിലും നാരങ്ങാ അച്ചാറും ഉണ്ടാകും എപ്പോഴും. ഇപ്പോൾ പിന്നെ കൊറോണ ഒക്കെ വന്നതിനു ശേഷം നാരങ്ങയുടെ ഉപയോഗം കൂടി എന്നു തന്നെ പറയാം. നാരങ്ങാ പിഴിഞ്ഞു ഒഴിച്ച ചൂട് വെള്ളം എല്ലാവരും കുടിക്കുന്നത് പതിവ് ആണ്. അതുകൊണ്ട് നാരങ്ങാ തോട് കിട്ടാൻ ഒരു പാടും ഇല്ല. രോഗ പ്രദിരോദ ശേഷി കൂട്ടാൻ നാരങ്ങാ നല്ലതാണെന്നു പ്രത്യകിച്ചു പറയേണ്ട ആവശ്യം ഇല്ലല്ലോ.
ഓണം പോലെ ഉള്ള വിശേഷ ദിവസങ്ങളിൽ സദ്യ ഉണ്ടാകുമ്പോൾ കൂട്ടത്തിൽ നാരങ്ങാ കറി കൂടെ ഉണ്ടാകാറുണ്ട്. നാരങ്ങാ കറി വെക്കാൻ മിക്കവാറും ഉപയോഗിക്കുന്നത് വലിയ നാരങ്ങാ ആയിരിക്കും. ചിലപ്പോൾ ചെറു നാരങ്ങയും എടുക്കാറുണ്ട്. എന്നാൽ നമ്മൾ വെറുതെ കളയുന്ന നാരങ്ങയുടെ തോട് വെച്ചു വളരെ വേറിട്ട രുചിയിലുള്ള ഒരു ചെറിയ മധുരം കൂടി ഉള്ള കറിയാണിത്. ഈ ഒരു കറി ഉണ്ടെങ്കിൽഎം പിന്നെ ചോറിനു വേറെ കൂട്ടാൻ ഒന്നും വേണ്ടി വരില്ല. വളരെ എളുപ്പത്തിൽ തയ്യാറാകുന്ന ഈ കറി ഒരിക്കലെങ്കിലും ഉണ്ടാക്കിയവർ പിന്നെ ഒരിക്കലും നാരങ്ങാ വെറുതെ കളയില്ല.