ഈ പത്തു ലക്ഷണങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുത്
പത്തിരുപതു കൊല്ലം മുൻപുവരെ മനുഷ്യരാശിയെ ഏറ്റവും ഭയപ്പെടുത്തിയിരുന്ന മാരക രോഗങ്ങളിൽ ഒന്നാമനായിരുന്നു രക്താർബുദം അഥവാ ബ്ലഡ് കാന്‍സര്‍
എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല; രക്താർബുദരോഗികളുടെ ഇടയിലെ രോഗമുക്തിനിരക്ക് 85 മുതൽ 95 ശതമാനം വരെ ആയി ഉയർന്നിട്ടുണ്ട്. തക്കസമയത്ത് രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു കൃത്യമായ ചികിത്സ നൽകുകയാണെങ്കിൽ പരിപൂർണ്ണ സൗഖ്യം ഉറപ്പായ രോഗമായി രക്താർബുദത്തെ ആധുനിക വൈദ്യശാസ്ത്രം മാറ്റിയിരിക്കുന്നു.
രക്താർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, വിവിധ വകഭേദങ്ങൾ ഏതൊക്കെയാണ്, പ്രധാന ചികിത്സാമാർഗങ്ങൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് Baby Memorial Hospital, Kozhikode – ലെ ചീഫ് ഹെമറ്റോളജിസ്റ്റും ഹെമറ്റോ ഓങ്കോളജിസ്റ്റുമായ Dr. Shinto Francis Thekkudan.