പഴയ രണ്ട് ഷാൾ ഉണ്ടോ? എങ്കിൽ അഞ്ച് പൈസ ചെലവില്ലാതെ ₹200 വില വരുന്ന ഡോർ മാറ്റ് ഉണ്ടാക്കാം. തയ്ക്കുകയും വേണ്ട
ഒരു വീട്ടിൽ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് ചവിട്ട് മെത്തകൾ. പുറത്തു നിന്നു കയറി വരുമ്പോൾ നമ്മുടെ കാലിൽ ഉള്ള മണ്ണും പൊടിയും ഒന്നും നമ്മുടെ വീട്ടിനകത്ത് ആകാതിരിക്കാൻ ആണ് ചവിട്ടികൾ വാതിലിന്റെ അടുത്ത് തന്നെ ഇടുന്നത്. പുറത്തേക്കുള്ള വാതിലിൽ മാത്രം അല്ല കേട്ടോ അടുക്കളയിലും പിന്നെ ബാത്റൂമിന്റെ വാതിലിലും ചവിട്ട് മെത്തകൾ ഇടുന്നുണ്ട്. ബാത്റൂമിൽ നിന്നു നമ്മൾ ഇറങ്ങുമ്പോൾ കാലുകളിൽ നനവ് ഉണ്ടാകും. അത് മറ്റു മുറികളിലേക് ആകാതിരിക്കാൻ ചവിട്ടികൾ ഇടേണ്ടത് അത്യാവശ്യം ആണ്.
ഇനി വലിയ വിലകൊടുത്തു കടയിൽ നിന്ന് ചവിട്ടികൾ വാങ്ങേണ്ട. അഞ്ച് പൈസ പോലും ചിലവക്കാതെ സൂജിയുടെയോ നൂലിന്റെയോ ആവശ്യം ഇല്ലാതെ നല്ല മോഡലിലുള്ള ചവിട്ടി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരു ചവിട്ടി ഉണ്ടാക്കാൻ നിങ്ങൾ ഉപയോഗിച്ചു കളയാൻ വെച്ചേക്കുന്ന രണ്ടു ഷാൾ മാത്രം മതി കേട്ടോ. വേറെ ഒന്നും വാങ്ങിക്കേണ്ട ആവശ്യവും ഇല്ല.
എത്രയോ പഴയ തുണികൾ നമ്മൾ വെറുതെ എടുത്തു കളയുന്നു. ഈ ഒരു വിദ്യ അറിഞ്ഞാൽ പിന്നെ ഒരു തുണിയും നിങ്ങൾ ചുമ്മാ കളയില്ല.പിന്നെ ഇത് ഉണ്ടാക്കാൻ തയ്യൽ ഒന്നും അറിയേണ്ട. വേറെ ഒരു മുൻ പരിചയവും ആവശ്യമില്ല.എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുക്കു.