മലബന്ധമോ ദഹന പ്രശ്നങ്ങളോ ഉള്ളവര്‍ കറിവേപ്പില ഇങ്ങനെ കഴിച്ചാല്‍

നമ്മളിൽ പലരും കറി വച്ചതിനു ശേഷം കടുക് പൊട്ടിച്ചു അതിനു ശേഷം കറിവേപ്പില താളിക്കാറുണ്ട് ,കറി വച്ച് കറി വാങ്ങുന്ന സമയത്തു അതിനു മേമ്പൊടിയായി കറിവേപ്പില ചേർക്കുന്നവർ ഉണ്ട് .അതുമല്ലങ്കിൽ കറിവേപ്പില സലാഡുകളിൽ ചേർത്ത് കഴിക്കുന്നവരും ഉണ്ട് .കറിവേപ്പില ഇങ്ങനെ കറിയിൽ ചേർക്കുന്നത് കറിക്ക് വളരെ ആസ്വാദ്യകരമായ ഒരു രുചി നൽകും എന്നും കറിവേപ്പിലക്കു വളരെയധികം ആരോഗ്യഗുണങ്ങൾ ഉണ്ട് എന്നും നമുക്ക് എല്ലാവര്ക്കും അറിയാം .എന്നിരുന്നാലും നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ നമുക്ക് ശരിയായ രീതിയിൽ ലഭിക്കണം എന്നുണ്ട് എങ്കിൽ അത് കഴിക്കുന്നതിനു നമ്മൾ പാലിക്കേണ്ട ചില രീതികൾ ഉണ്ട് ആ രീതിയിൽ കഴിച്ചാൽ മാത്രമേ കറിവേപ്പിലയുടെ യഥാർത്ഥ ഗുണം നമുക്ക് ലഭിക്കുകയുള്ളു .കറിവേപ്പിലയുടെ ശരിയായ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതിനായി കറിവേപ്പില ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് നമുക്കൊന്ന് പരിശോധിക്കാം .

പല പഠനങ്ങളും തെളിയിച്ചിട്ടുള്ള ഒരു കാര്യമാണ് കാര്ബസോൾ എന്ന് പറയുന്ന ആന്റി ഓക്സിഡന്റിനു നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോൾ ലെവൽ നിയന്ത്രിക്കാൻ ഉള്ള കഴിവ് ഉണ്ട് എന്ന് .മാത്രമല്ല നമ്മുടെ നേർവെസ് സിസ്റ്റം ,ഹാർട്ട് കരൾ കിഡ്‌നി തുടങ്ങിയ അവയവങ്ങളിൽ ഉണ്ടാകുന്ന ഡാമേജ് പരിഹരിക്കുന്നതിനും കോശങ്ങളെ പുതിയതായി റീ ജെനറേറ്റു ചെയ്യുന്നതിനും കറിവേപ്പിലയിൽ ഉള്ള ആന്റി ഓക്സിഡന്റ്സ്ന് കഴിവുണ്ട് എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് .

പണ്ട് നമ്മുടെ പൂർവികർ എണ്ണയും മറ്റും കാച്ചുന്ന സമയത്തു അതിൽ കറിവേപ്പില ഇടുന്നതു നമ്മൾ കണ്ടിട്ടുണ്ടാകും ,അകാലനര ,തലയിലെ താരൻ ഒക്കെ തടയുന്നതിനും മുടി വളരുന്നതിനും കറിവേപ്പില സഹായിക്കും എന്നുള്ളതുകൊണ്ടാണ് എണ്ണകളിൽ കറിവേപ്പില ഉപയോഗിച്ചിരുന്നത് .

കറിവേപ്പിലക്കു പ്രമേഹത്തെ ചെറുക്കുന്നതിനുള്ള കഴിവ് ഉണ്ട് എന്ന് പറയപ്പെടുന്നു എങ്കിലും ശാത്രീയമായ പഠനങ്ങൾ മനുഷ്യരിൽ നടത്തി അത് തെളിയിച്ചിട്ടില്ല എന്നാൽ മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ ഒക്കെ വിജയം ആയിരുന്നു .

കറിവേപ്പിലയുടെ യഥാർത്ഥ ഗുണം നമുക്ക് ലഭിക്കുന്നതിനായി കറിവേപ്പില എങ്ങനെയാണു ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .സാധാരണയായി നമ്മൾ സലാഡുകളിലും മറ്റും കറിവേപ്പില ഇട്ടു കഴിക്കുമ്പോൾ കറിവേപ്പിലയിൽ വളരെ ഉയർന്ന അളവിൽ സെല്ലുലോസ് അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ അത് ദഹിക്കുവാൻ വളരെ ബുദ്ധിമുട്ടു ആണ് .അതുകൊണ്ട് തന്നെ വേവിക്കാതെ നമ്മൾ കറിവേപ്പില കഴിച്ചാൽ പലപ്പോഴും അത് ദഹനം സംഭവിക്കാതെ മലത്തിലൂടെ പുറത്തേക്കു പോകുന്നതിനുള്ള സാധ്യത ഉണ്ട് .നേരെ മരിച്ചു നമ്മൾ എണ്ണയിലോ നെയ്യിലോ കറിവേപ്പില ഇട്ടു ഒന്ന് ചൂടാക്കുക ആണ് എന്നുണ്ട് എങ്കിൽ കറിവേപ്പിലയിലെ സെല്ലുലോസ് സോഫ്റ്റ് ആകുകയും അതിലെ വിറ്റമിൻസ് എണ്ണയിലേക്ക് ഇറങ്ങുകയും ചെയ്യും .ഇങ്ങനെ ഇറങ്ങുന്നത് കൊണ്ടാണ് കറിവേപ്പില നമ്മൾ താളിക്കുന്ന സമയത്തു കറികൾക്ക് പ്രത്യേക രുചിയും മണവും ലഭിക്കുന്നത് .എന്നിരുന്നാലും കറിവേപ്പിലയുടെ ശരിയായ ഗുണം നമുക്ക് പോർണ്ണമായും ലഭിക്കണം എന്നുണ്ട് എങ്കിൽ കറിവേപ്പില നന്നായി അരച്ചതിനു ശേഷം കറികളിലും മറ്റും ഇട്ടു വേവിക്കുന്നതു ആണ് .

മലബന്ധമോ ദഹനപ്രശ്നങ്ങളോ ഉള്ളവർ രാവിലെ കറിവേപ്പില മൂന്നു നാലെണ്ണം നല്ലതുപോലെ അരച്ചതിനു ശേഷം മോരിൽ ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് ഈ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും .

Leave a Reply

Your email address will not be published. Required fields are marked *