ഈ ഭക്ഷണം ഇങ്ങനൊന്ന് കഴിച്ചു നോക്കുക ജീവിതത്തില്‍ നിന്ന് തന്നെ ഈ പ്രശ്നത്തെ തുരത്താം

ഉയര്‍ന്ന കൊളസ്ട്രോള്‍ ലെവല്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് .കൊളസ്ട്രോള്‍ കൂടുന്നതായി തോന്നുമ്പോ തന്നെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും ഇനി കൊളസ്ടോള്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍ ഒന്നും കഴിക്കരുത് എന്ന് .വളരെ വിഷമത്തോടെ ആണ് എങ്കിലും കൊളസ്ടോള്‍ നിയന്ത്രിക്കുന്നതിനായി നമ്മള്‍ ബീഫ് മുട്ട അങ്ങനെ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിക്കും .ഏകദേശം ഒരു മാസം വളരെ കഷ്ടപ്പെട്ട് ആഹാരം ഒക്കെ നിയന്ത്രിച്ചതിനു ശേഷം വീണ്ടും പോയി കൊളസ്ട്രോള്‍ പരിശോധിക്കും .നമ്മളുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ആണ് എങ്കില്‍ നമ്മള്‍ ഉപേക്ഷിച്ച കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കണക്കു നോക്കുമോ സ്വാഭാവികം ആയും നമ്മുടെ കൊളസ്ടോള്‍ ലെവല്‍ കുറയേണ്ടത് ആണ് പക്ഷെ നമ്മുടെ ഭാഗ്യദോഷം എന്ന് തന്നെ പറയേണ്ടി വരും നമ്മുടെ കൊളസ്‌ട്രോൾ ലെവൽ കൂടിയിരിക്കാൻ ആണ് സാധ്യത കുറയാനുള്ള സാധ്യത വളരെ കുറവ് ആണ് .എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നമുക്കൊന്ന് നോക്കാം .

നമ്മൾ കഴിക്കുന്ന ബീഫ് എണ്ണ ഇവയൊക്കെ വളരെ കുറഞ്ഞ അളവിൽ ആണ് കൊളസ്‌ട്രോൾ പ്രൊഡ്യൂസ് ചെയ്യുന്നത് അത് ഏകദേശം ഇരുപതു ശതമാനം മാത്രമാണ് ബാക്കി വരുന്ന അമിത കൊഴുപ്പു ശരീരത്തിൽ ഉണ്ടാകുന്നതു കരൾ അത് ഉല്പാദിപ്പിക്കുന്നത് കൊണ്ടാണ് .കരൾ ഇങ്ങനെ കൊളസ്‌ട്രോൾ ഉണ്ടാക്കണം എങ്കിൽ കരളിൽ അമിതമായ അളവിൽ fat എത്തിച്ചേരണം അപ്പോൾ ഈ കരളിൽ എങ്ങനെയാണു ഫാറ്റ് എത്തിച്ചേരുന്നത് എന്ന് നോക്കാം .

നമുക്ക് എല്ലാവര്ക്കും അറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റ് ആണ് എനർജി ആയി മാറുന്നതും ശരീരത്തിന് ആവശ്യമായ എനർജി നൽകുന്നതും എന്നാൽ നമ്മുടെ ശരീരത്തിൽ എത്തുന്ന ഈ കാർബോ ഹൈഡ്രേറ്റ് അളവ് കൂടുമ്പോ അത് നമ്മുടെ ശരീരത്തിൽ ഫാറ്റ് ആയി അടിഞ്ഞു കൂടുന്നു അതായതു ഈ ഫാറ്റ് ശരീരം ശരീരത്തിന്റെ പല ഭാഗങ്ങളിൽ സ്റ്റോർ ചെയ്തു വെക്കുന്നു .ഇങ്ങനെ നമ്മുടെ ശരീരത്തിൽ എത്തുന്ന കാർബോ ഹൈഡ്രേറ്റ് കരൾ കൺവെർട് ചെയ്തു ഫാറ്റ് ആയി ശരീരത്തിൽ നിക്ഷേപിക്കുന്നത് കൊണ്ടാണ് പതിയെ പതിയെ കൊളസ്‌ട്രോൾ ലെവൽ ഉയരുന്നത് .

ഈ പറഞ്ഞതിന് അർഥം നമ്മൾ കഴിക്കുന്ന എണ്ണയോ മറ്റോ അല്ല നേരെ മറിച് നമ്മൾ കഴിക്കുന്ന കാർബോ ഹൈഡ്രേറ്റ് ആണ് നമുക്ക് നമ്മുടെ ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുന്നതിനുള്ള യഥാർത്ഥ കാരണം .അതുകൊണ്ട് തന്നെ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുന്നത് തടയാൻ സാധിക്കുക ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *