നെല്ലിക്ക ഇതുപോലെ ഒന്ന് ചെയ്തു നോക്കുക എന്റെ പോന്നോ ഇത്രേം പ്രതീക്ഷിച്ചില്ല
വീടുകളിൽ എല്ലാ ദിവസവും ചോറിനു വളരെ രുചിയേറിയ വിഭവങ്ങൾ ഒന്നും ഉണ്ടാകില്ല .അതല്ലങ്കിൽ നമ്മൾ എവിടേലും പോയി വീട്ടിൽ തിരിച്ചു വരുമ്പോ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ കറി ഒന്നും ഉണ്ടാകില്ല .ഈ സമയത്തു നല്ല ചൂടൻ ചോറുണ്ടാക്കി ആ ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റിയ വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു സ്പെഷ്യൽ നെല്ലിക്ക ചമ്മന്തി ആണ് ഇന്ന് നമ്മൾ തയാറാക്കാൻ പോകുന്നത് കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും ഒരേപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ആ സ്പെഷ്യൽ ചമ്മന്തി അപ്പോൾ എങ്ങനാണ് തയാറാക്കുക എന്നൊന്ന് നോക്കിയാലോ .
അപ്പൊ നമുക്ക് ഈ സ്പെഷ്യൽ ചമ്മന്തി ഉണ്ടാക്കുന്നതിനായി ആദ്യമേ തന്നെ വേണ്ടത് അത്യാവശ്യം വലുപ്പം ഉള്ള ഒരു മൂൻബ്നു നെല്ലിക്ക ആണ് .ഈ നെല്ലിക്ക തീ കനാലിൽ ഇട്ടു കത്തി പോകാതെ നല്ലതുപോലെ ഒന്ന് ചുട്ടു എടുക്കുക .കത്തി പോകാതെ പ്രത്യേകം ശ്രദ്ധിക്കണം ചുട്ടു എടുക്കുമ്പോൾ .അത്യാവശ്യം നന്നായി വെന്തുവരുമ്പോ തേയില നിന്ന് എടുത്തതിനു ശേഷം നെല്ലിക്കയുടെ കുരു നീക്കം ചെയ്തു ചെറുതായിട്ട് മുറിച്ചു എടുക്കുക .ഇനി അതൊരു ബോളിൽ ഒരു സൈഡിലേക്ക് മാറ്റി വെക്കുക .
ഇനി ഒരു പാൻ എടുത്തു അടുപ്പത്തു വെക്കുക .തീ കത്തിച്ചതിനു ശേഷം ചട്ടി ചൂടായി വരുമ്പോ പാനിലേക്കു ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .എന്ന ചൂടായി വരുമ്പോ ഒരു മൂന്നു നാല് ചെറിയ ഉള്ളി തൊലി കളഞ്ഞതിനു ശേഷം ആ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക .ഇനി എണ്ണയിലേക്ക്എ രണ്ടു ചെറിയ കഷ്ണം ഇഞ്ചി കൂടെ തൊലികളഞ്ഞു കഷ്ണങ്ങൾ ആയി അരിഞ്ഞത് ഇട്ടു കൊടുക്കുക .കുനുകുനെ ഒന്നും വേണ്ട രണ്ടു മൂന്നു പീസ് ആയി ഇട്ടാൽ മതി . ഇനി സ്പൂൺ കൊണ്ട് ഒന്ന് ഇളക്കി കൊടുക്കണം .ഒരു ഒരു മിനിട്ടു അങ്ങനെ വിലക്കിയതിന് ശേഷം ഇനി അതിലേക്കു ഒരു ഏഴു എട്ടു കറിവേപ്പില ഇട്ടു കൊടുക്കുക .അതിനു ശേഷം ഒരു ആറു അല്ലങ്കിൽ ഏഴു പത്തൽ മുളക് കൂടെ അതിലേക്കു ചേർക്കുക .മുളക് ചുട്ടു എടുക്കുന്നത് കൂടുതൽ ഇഷ്ടമുള്ളവർക്ക് നമുക്ക് നെല്ലിക്ക ചുട്ടതു പോലെ തന്നെ പത്തൽ മുളകും ചുട്ടെടുക്കാവുന്നതു ആണ് .
ഇനി ഇവയൊക്കെ നന്നായി മൂത്തു വരുമ്പോ തീ ഓഫ് ചെയ്തതിനു ശേഷം അമ്മിക്കല്ലിൽ വച്ച് നന്നായി നെല്ലിക്കയും ഇപ്പൊ നമ്മൾ വറുത്തെടുത്ത ചേരുവകളും അരച്ചെടുക്കുക .അത് അല്ലങ്കിൽ മിക്സിയിൽ അരക്കുക .അരക്കുന്ന സമയത്ത് അല്‍പ്പം വാളന്‍ പുളി കൂടെ ചെര്ക്കവുന്നത് ആണ് .ഇനി അരച്ച ശേഷം അല്‍പ്പം പച്ച വെളിച്ചെണ്ണ കൂടെ ചേര്‍ത്ത് ചമ്മന്തിയായി കഴിക്കാവുന്നത് ആണ് അതും അല്ലങ്കില്‍ കുറച്ചുകൂടെ രുചി കൂട്ടുന്നതിനായി കുറച്ചു തേങ്ങ കൂടെ ഇട്ടു അരച്ച് എടുക്കാവുന്നത് ആണ് .തേങ്ങ കൂടെ ചേര്‍ത്ത് അരക്കുന്നത് ആകും കൂടുതല്‍ രുചികരം ഇത് നല്ല ചൂട് ചോറിന്റെ കൂടെ കഴിച്ചാൽ ഉണ്ടല്ലോ എന്റെ സാറെ .അപ്പൊ ചൂട് തോറിന്റെ കൂടെ ഇത് കഴിച്ചപ്പോ ഉള്ള നിങ്ങളുടെ അനുഭവം കമന്റ് ചെയ്യാൻ മറക്കണ്ട .