കോച്ചി പിടുത്തം ,നടുവ് വെട്ടല്‍, കഴുത്ത് വെട്ടല്‍ കൈകാല്‍ മരവിപ്പ് കാരണം ഇതാണ് ഇതാ പരിഹാരം

ഒരുപാടു പേരെ ഇടയ്ക്കിടെ അലട്ടുന്ന അല്ലങ്കിൽ ഒരുപാടു പേര് പരാതി പറയുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് മസിലുകൾ ഇടയ്ക്കിടയ്ക്ക് കൊച്ചി പിടിക്കുന്നു എന്നുള്ളത് .മസ്സിൽ ഉരുണ്ടു കയറ്റം എന്നോ മസ്സിൽ വെട്ടി കയറുന്നു എന്നോ ഒക്കെ നമുക്ക് ഇതിനെ വിളിക്കാം ഓരോ നാട്ടിലും ഓരോ രീതിയിൽ ആകും ഇത് അറിയപ്പെടുക .മസ്സിൽ കയറുക എന്നുള്ള പ്രശ്നം കാലുകളുടെ മസിലിൽ മാത്രം അല്ല ഉണ്ടാകുക പലപ്പോഴും എന്തെങ്കിലും ചെയ്തോണ്ടിരിക്കുമ്പോ പെട്ടെന്ന് നടുവിന് ഉണ്ടാകാം അത് അല്ലങ്കിൽ ചില പ്രത്യേക സന്ദർഫങ്ങളിൽ കഴുത്തു ഒരു വാഴത്തേക്കു തിരിക്കുമ്പോ പിന്നീട് തിരിക്കാൻ പട്ട രീതിയിൽ മസ്സിൽ വെട്ടി കയറാം അതും അല്ലങ്കിൽ കൈ കളുടെയോ കാലുകളുടെയോ വിരലുകൾ കൊച്ചി പിടിക്കാം ഇങ്ങനെ ഒക്കെ സംഭവിക്കാം .ഇങ്ങനെ ഉണ്ടാകുന്നതിന് ഒട്ടു മിക്ക നാടുകളിലും മസ്സിൽ വെട്ടൽ എന്നാണ് വിളിക്കുന്നത് .

ശരീരത്തിൽ മസിലുകളുടെ കോച്ചിപ്പിടുത്തം ഉണ്ടാകുന്നതിനു ഏറ്റവും പ്രധാന കാരണമായി അറിയപ്പെടുന്നത് ഡീ ഹൈഡ്രേഷൻ ആണ് അതായതു ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസ്ഥ .അതായതു നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുമ്പോൾ അത് മസിലുകളുടെ മൂവ് മെന്റിനു പ്രശ്നം ഉണ്ടാക്കുന്നു ഇത് കോച്ചിപ്പിടുത്തം ഉണ്ടാകുന്നതിനു കാരണം ആകുന്നു .അതുപോലെ തന്നെ മറ്റൊന്ന് ആണ് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം അതായതു നമ്മൾ കൂടുതൽ തണുപ്പ് ഉള്ള പ്രദേശങ്ങളിൽ സഞ്ചരിക്കുകയോ അത് അല്ലങ്കിൽ കൂടുതൽ സമയം, ഫാൻ എയർ കണ്ടീഷൻ ഇവയുടെ ഒക്കെ അടിയിൽ ഇരിക്കുകയോ ചെയ്യുമ്പോൾ അത് മസിലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുകയും കോച്ചിപ്പിടുത്തം ഉണ്ടാകുന്നതിനു കാരണം ആകുകയും ചെയ്യുന്നു .അതുപോലെ തന്നെ ശരീരം കൂടുതലായി ചൂടാകുന്ന അവസ്ഥ ഉണ്ടാകുമ്പോഴും നമ്മുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുകയും മസിൽ സ്പാസത്തിനു കാരണമാകുകയും ചെയ്യും .മറ്റു കാരണങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഈ പ്രശ്നമുള്ളവർ പ്രധാനമായും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം .ഏറ്റവും കൂടുതലായി കഴിക്കേണ്ട ഒന്നാണ് ഏത്തപ്പഴം ഈത്തപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ പൊട്ടാസ്യം ,മഗ്നീഷ്യം കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ശരീരത്തിൽ മസിലുകളുടെ പ്രവർത്തനവും അതുപോലെ തന്നെ ഹൃദയത്തിന്റെ പ്രവർത്തനവും നന്നാക്കുന്നതിനു സഹായിക്കുന്നു .മാത്രമല്ല നമുക്ക് ആവശ്യമായ വ്യായാമം ചെയ്യുന്നതിനായി ആവശ്യമായ എനർജി ഉല്പാദിപ്പിക്കുന്നതിനും അത് നമ്മുടെ ശരീരത്തിന് പകർന്നു നൽകുന്നതിനും ഏത്തപ്പഴത്തിനു കഴിയും .

ഇനി മറ്റൊരു ആഹാരം മധുരക്കിഴങ് ആണ് ഇതിലും നമ്മുടെ ശരീരത്തിന് ആവശ്യമായ കാൽസ്യം പൊട്ടാഷ്യം മഗ്നീഷ്യം ഇവ അടങ്ങിയിരിക്കുന്നു .

ഇവയോടൊപ്പം തന്നെ നമ്മുടെ ഭക്ഷണറ്റ്ഹിൽ പരിപ്പ് വര്ഗങ്ങള് ഉൾപ്പെടുത്തുകയും അതോടൊപ്പം തന്നെ ആവശ്യമായ രീതിയിൽ വെള്ളം കുടിക്കുകയും ചെയ്യണം .

Leave a Reply

Your email address will not be published. Required fields are marked *