കേരളത്തില്‍ ജനുവരി ഒന്ന് മുതല്‍ എല്ലാവരുടെയും റേഷന്‍ കാര്‍ഡ് മാറ്റി പുതിയ കാര്‍ഡ് നല്‍കും പുതിയ കാര്‍ഡില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ്

റേഷന്‍ വാങ്ങി തുടങ്ങിയ കാലം മുതല്‍ റേഷന്‍ കാര്‍ഡുകള്‍ നമ്മള്‍ ഒരുപാടു മാറി ആദ്യമേ നമ്മള്‍ കാര്‍ഡ് ആണ് ഉപയോഗിച്ചത് എങ്കില്‍ പിന്നീടു അത് ബുക്ക്‌ ആയി മാറി ബുക്കുകള്‍ പലതു നമ്മള്‍ മാറി അതിനു ശേഷം ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യത്യസ്തങ്ങള്‍ ആയ കളറുകള്‍ ഉള്ള റേഷന്‍ കാര്‍ഡ് നമ്മള്‍ എല്ലാവരും ഉപയോഗിച്ച് അങ്ങനെ കാലാനുസൃതമായി നമ്മുടെ റേഷന്‍ കാര്‍ഡ് മാറി മാറി വന്നു .എന്നാല്‍ ജനുവരി ഒന്ന് മുതല്‍ നമ്മുടെ റേഷന്‍ കാര്‍ഡിന് ഇത്രയും കാലം ഉണ്ടായതിലും വളരെ സ്മാര്‍ട്ട്‌ ആയ ഒരു മാറ്റം വരാന്‍ പോകുക ആണ് .ജനുവരി മാസം മുതല്‍ നമ്മുടെ റേഷന്‍ കാര്‍ഡ് സ്മാര്‍ട്ട്‌ കാര്‍ഡ് ആകാന്‍ പോകുക ആണ് അതായതു നമ്മള്‍ പൈസ എടുക്കുന്നതിനും മറ്റുമായി അടിമ ക്രെഡിറ്റ്‌ കാര്‍ഡ് ഒക്കെ ഉപയോഗിക്കുന്നത് പോലെ അതേപോലെ തന്നെ ഉള്ള ഒരു സ്മാര്‍ട്ട്‌ കാര്‍ഡ് ആയിരിക്കും ഇനി മുതല്‍ നമുക്ക് റേഷന്‍ കാര്‍ഡ് .

നമ്മുടെ അധാര്‍ കാര്‍ഡ് പോലെ തന്നെ അതെ വലുപ്പം ഉള്ള കാര്‍ഡില്‍ രണ്ടുവശത്തും വിവരങ്ങള്‍ പ്രിന്റ്‌ ചെയ്തു അതോടൊപ്പം ഫോട്ടോ പതിച്ച നിലയില്‍ ആകും നമ്മുടെ റേഷന്‍ കാര്‍ഡ് ഇനി ഉണ്ടാകുക .ഇനി മുതല്‍ ഫോട്ടോ പതിവ്ഹു നമ്മുടെ വിവരങ്ങള്‍ രേഖപെടുത്തിയ കാര്‍ഡ് ആയിരിക്കും റേഷന്‍ കാര്‍ഡ് എന്നതുകൊണ്ട് തന്നെ ഇനി മുതല്‍ നമ്മുടെ റേഷന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി ഉപയോഗിക്കാം എന്നുള്ളത് ആണ് ഈ കാര്‍ഡിന്റെ മറ്റൊരു പ്രത്യേകത .

പുതിയ റേഷന്‍ കാര്‍ഡില്‍ നമ്മുടെ അധാര്‍ കാര്‍ഡില്‍ ഉള്ളതുപോലെ തന്നെ നിരവധി സുരക്ഷ സവിശേഷതകള്‍ ഉണ്ടാകും .നമ്മുടെ കയില്‍ ഇപ്പോള്‍ ഉള്ള റേഷന്‍ കാര്‍ഡിന് രണ്ടായിരത്തി ഇരുപത്തി രണ്ടു വരെ കാലാവധി ഉണ്ട് എങ്കിലും പുതിയ സ്മാര്‍ട്ട്‌ കാര്‍ഡ് ജനുവരിമാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് .റേഷന്‍ കാര്‍ഡില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് അപേക്ഷ വച്ച് പുതിയ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി അപേക്ഷിക്കവുന്നത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *