നെല്ലിക്ക കഴിക്കുന്നവര്‍ ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ വൃക്കകള്‍ തകരാറില്‍ ആകും ഈ സത്യം അറിയാതെ പോകരുത്
കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി ഒരുപാടുപേർ സംശയമായി ചോദിക്കുന്ന ഒരു ചോദ്യമാണ് ,പതിവായി നെല്ലിക്ക കഴിച്ചാൽ വൃക്ക തകരാറിൽ ആകുമോ വൃക്ക സ്തംഭിക്കുമോ എന്നൊക്കെ .ആളുകളിൽ ഇങ്ങനെ ഒരു സംശയം രൂപപ്പെടാൻ ഉള്ള കാരണം ഏകദേശം ഒരാഴ്ച മുൻപ് ഫേസ് ബുക്കിൽ ഒരു ഡോക്ടർ അദ്ദേഹത്തിന് ഉണ്ടായ ഒരു അനുഭവം എഴുതുക ഉണ്ടായി ഇത് വായിച്ചതിനു ശേഷമാണു ഒരുപാടു പേര് ഇങ്ങനെ ഒരു സംശയം പ്രകടിപ്പിക്കാൻ തുടങ്ങിയത് .നെല്ലിക്ക പതിവായി അച്ചാർ ആയും പച്ചക്കും ഒക്കെ കഴിക്കുന്നവർ ഈ വാർത്ത കേട്ട് പേടിച്ചു എന്നുള്ളത് ആണ് സത്യം .നെല്ലിക്ക കഴിച്ചാൽ വൃക്കകൾ കേടാകുമോ എന്നുള്ള ആ വാർത്തയുടെ സത്യാവസ്ഥ എന്ത് എന്ന് നമുക്കൊന്ന് നോക്കാം .
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനു രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് എല്ലാം വളരെ അത്യാവശ്യമായി ആവശ്യമായ ഒരു വിറ്റാമിന്‍ ആണ് വിറ്റാമിന്‍ സീ .ഈ വിറ്റാമിന്‍ സി ധാരാളമായി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട് .പക്ഷെ ഈ വിറ്റാമിന്‍ സീ നമ്മുടെ ശരീരത്തിൽ സ്റ്റോർ ചെയ്തു വെക്കുന്നതിനുള്ള ഒരു കഴിവ് നമ്മുടെ ശരീരത്തിന് ഇല്ല .വിറ്റമിൻസ് പ്രധാനമായും രണ്ടുവിധത്തിൽ ആണ് ഉള്ളത് ഒന്ന് കൊഴുപ്പിൽ അലിയുന്ന വിറ്റമിൻസ് പിന്നെ ഉള്ളത് വെള്ളത്തിൽ അലിയുന്ന വിറ്റമിൻസ് .അതായതു ദിവസവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുന്ന വിറ്റാമിസ് നമ്മുടെ ശരീരത്തിന് ആവശ്യമായത് മാത്രം ശരീരം സ്വീകരിക്കുകയും ബാക്കി പുറത്തേക്കു പുറം തള്ളുകയും ചെയ്യുന്നു .
ഏകദേശം അറുപത്തി അഞ്ചു മുതൽ തൊണ്ണൂറു മൈക്രോ ഗ്രാമ വരെ വിറ്റാമിന്‍ സി ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടു ഉള്ളത് .നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഇതിൽ കൂടുതൽ വിറ്റാമിന്‍ സീ അടങ്ങിയിട്ടുണ്ട് എങ്കിൽ ശരീരത്തിന് ആവശ്യമായത് ശരീരം എടുക്കുകയും ബാക്കി എലിമിനേറ്റ് ചെയ്യുകയും ആണ് ശരീരം ചെയ്യുന്നത് .ഒരു ദിവസം നമ്മുടെ ശരീരത്തിലേക്ക് ഒരു രണ്ടായിരം മൈക്രോ ഗ്രാമ വരെ ഒക്കെ വിറ്റാമിന്‍ സീ എത്തിയാലും നമ്മുടെ ശരീരത്തിന് അത് ടോളറേറ്റ് ചെയ്യുന്നതിന് കഴിയും .അതിലും അധികമായി ശരീരത്തിൽ വിറ്റാമിന്‍ സീ എത്തിയാൽ അത് ശരീരത്തിൽ പലതരത്തിലുള്ള സൈഡ് എഫക്ട് ഉണ്ടാക്കും .പ്രധാനമായും തലകറക്കം പുളിച്ചു തികട്ടൽ ,ഗ്യാസ് ,വയറിളക്കം ഇവയൊക്കെയാണ് ഇതുമൂലം ഉണ്ടാകുന്ന സൈഡ് എഫക്ട് .
ശരീരത്തിന് ആവശ്യമായ വിറ്റമിൻസ് ശരീരം എടുത്തിട്ട് പുറത്തേക്കു ബാക്കിയുള്ളത് അരിച്ചു കളയുന്നത് വൃക്കയാണ് .ഇങ്ങനെ ശരീരം പുറം തള്ളുന്നവ ഓക്സലേറ്റ്സ് എന്നാണ് അറിയപ്പെടുന്നത് .ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഓക്സലേറ്റ്സ് അഥവാ നിങ്ങളെ കൃത്യമായ രീതിയിൽ വെള്ളം കുടിച്ചില്ല എങ്കിൽ നിങ്ങളുടെ വൃക്കകളിൽ പറ്റി പിടിച്ചു ഇരിക്കും .കിഡ്നി സ്റ്റോൺ പ്രശ്നം ഉണ്ടാകുന്നതു മിക്കവാറും ഇങ്ങനെ ഓക്സലേറ്റ് കിഡ്നിയിൽ പറ്റി പിടിക്കുന്നതുമൂലം ഉണ്ടാകുന്നതു ആണ് .ഇങ്ങനെ ഓക്സലേറ്റ്സ് അടിഞ്ഞു കൂടുന്ന അവസ്ഥ ഉണ്ടായാൽ അത് വൃക്കയുടെ പ്രവർത്തനത്തെ മോശം ആക്കും .ഇത് ഓക്സലേറ്റഡ് നെഫ്രോപതി എന്നാണ് അറിയപ്പെടുന്നത് .
ഇത് വിറ്റാമിന്‍ സീ അടങ്ങിയ നെല്ലിക്ക പോലുള്ളവ കഴിക്കുന്ന എല്ലാവരിലും ഉണ്ടാകാറില്ല .നമ്മൾ സ്ഥിരമായി ദിവസവും ഒരു മൂന്നു ലിറ്റർ വെള്ളം എങ്കിലും കുടിക്കണം .ഇങ്ങനെ ശരിയായ രീതിയിൽ വെള്ളം കുടിക്കാതെ ഇരിക്കുന്നവരിൽ ഓക്സലേറ്റ് അടിഞ്ഞു കൂടുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും .വിറ്റാമിന്‍ സീ നെല്ലിക്കയിൽ മാത്രമല്ല ഉള്ളത് നമ്മൾ സാധാരണയായി കഴിക്കുന്ന എല്ലാ പഴങ്ങളിലും അടങ്ങിയിട്ടുണ്ട് .പക്ഷെ മറ്റുള്ളവയും ആയി താരതമ്യം ചെയ്യുമ്പോൾ നെല്ലിക്കയിൽ ഉള്ള വിറ്റാമിന്‍ സിയുടെ അളവ് വളരെ കൂടുതൽ ആണ് .ഒരു നെല്ലിക്കയിൽ തന്നെ ഏകദേശം അറുനൂറു മൈക്രോ ഗ്രാമ വിറ്റാമിന്‍ സീ അടങ്ങിയിട്ടുണ്ട് .ഈ സമയത്തു വൈറ്റമിൻ സീ ശരീരത്തിന് വളരെ ആവശ്യമാണ് എന്നുള്ളതുകൊണ്ട് പലരും നെല്ലിക്ക ജ്യൂസ് ആക്കിയും മറ്റു പഴങ്ങളുടെ കൂടെ ജ്യൂസ് ആക്കിയും ഒക്കെ കുടിക്കുക പതിവാണ് .അങ്ങനെ കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നമുക്ക് ആവശ്യമായതിൽ കൂടുതൽ വിറ്റാമിന്‍ സീ എത്തിച്ചേരുകയും അത് പ്രശ്നങ്ങളിലേക്ക് വഴി വെക്കുകയും ചെയ്യും .അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക അധികം ആയാൽ അമൃതും വിഷമാണ് അതുകൊണ്ട് ശരീരത്തിന് ആവശ്യമായ രീതിയിൽ മാത്രം കഴിക്കുക.