വിദ്യാർഥികൾ ശ്രദ്ധിക്കുക സ്കൂളുകള്‍ തുറക്കുന്നു ആദ്യം തുറക്കുക ഈ ക്ലാസുകള്‍

മുമ്പൊക്കെ സ്കൂള്‍ സമയത്ത് തുറക്കും ഏതു സമയത്ത് അടക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാ കുട്ടികള്‍ക്കും അതുപോലെ രക്ഷിതാക്കള്‍ക്കും അറിയാമായിരുന്നു .മുമ്പ് വെക്കേഷന്‍ എപ്പോ ഉണ്ടാകും എന്ന് കാത്തിരുന്ന കുട്ടികള്‍ ഇപ്പോള്‍ എപ്പോള്‍ സ്കൂള്‍ തുറക്കും എന്ന് നോക്കിയിരിക്കുകയാണ് .എപ്പോഴാണ് സ്കൂള്‍ തുറക്കുക എന്നുള്ളത് ആണ് കുട്ടികളുടെയും അതുപോലെ രക്ഷിതകളുടെയും ഇപ്പോഴത്തെ ആശങ്കയും ആകാംഷയും .

ഏകദേശം ആറുമാസത്തില്‍ അധികമായി അടഞ്ഞു കിടക്കുന്ന സ്കൂളുകളില്‍ പത്തു പന്ത്രണ്ടു ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ അമ്പതു ശതമാനം കുട്ടികള്‍ക്ക് ഒരു ദിവസം സ്കൂളില്‍വരാന്‍ കഴിയുന്ന രീതിയില്‍ ജനുവരിമാസം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ആണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന .ഈ മാസം പതിനേഴാം തിയതി മുഖ്യമന്ത്രിയുടെ നേതൃത്തത്തില്‍ നടക്കുന്ന യോഗത്തിന് ശേഷം ആകും ഈ കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക .

അതുപോലെ തന്നെ പത്തു പന്ത്രണ്ടു ക്ലാസ്സുകളിലെ പരീക്ഷ നടത്തിപ്പ് എങ്ങനെ വേണം എന്നുള്ളതും എപ്പോള്‍ നടത്തണം എന്നുള്ള കാര്യവും കേന്ത്ര സര്‍ക്കാരും ആയി ചര്‍ച്ച നടത്തിയ ശേഷം ആയിരിക്കും അന്തിമ തീരുമാനം എടുക്കുക .ഏകദേശം മൂന്നു മാസങ്ങള്‍ കഴിയുമ്പോള്‍ പൊതു പരീക്ഷ നടത്തേണ്ട പത്തു പന്ത്രണ്ടു ക്ലാസുകളിലെ ക്ലാസ്സുകള്‍ പൂര്‍ണ്ണമായും തുടങ്ങുക എന്നുള്ളത് ആണ് ഇപ്പൊ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന അതിന്റെ മുന്നോടിയായി ആണ് ഇപ്പൊ അമ്പതു ശതമാനം കുട്ടികളും ആയി ക്ലാസുകള്‍ തുടങ്ങുവാന്‍ ആലോചിക്കുന്നത് .

ഓരോ ദിവസവും സ്കൂളില്‍ എത്തേണ്ട കുട്ടികള്‍ ആരൊക്കെ എത്ര അധ്യാപകര്‍ ക്ലാസ്സില്‍ വരണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അതതു സ്കൂളിലെ വിദ്യാര്‍ഥികള്‍ അവരുടെ എണ്ണം സ്കൂളില്‍ എത്തുന്നതിനുള്ള സൗകര്യം ബുദ്ധിമുട്ടുകള്‍ ഒക്കെ പരിഗണിച്ചതിന് ശേഷം ആകും തീരുമാനം എടുക്കുക .എന്തൊക്കെ ആയാലും ജനുവരി മാസത്തോടെ തന്നെ പത്തു പന്ത്രണ്ടു ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ക്ലാസ്സ്‌ തുടങ്ങാന്‍ ആകും എന്നത് തന്നെയാണ് ഇപ്പൊ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ .

മൂന്നു മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ചില്‍ പൊതു പരീക്ഷ നടത്തണം എന്നുണ്ട് എങ്കില്‍ ഇതുവരെ എടുത്ത ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ റിവിഷന്‍ ഈ മൂന്നു മാസം കൊണ്ട് നടത്തേണ്ടത് ആയിട്ടുണ്ട് .അതിനു ഈ സമയം പര്യാപ്തം ആണോ എന്നുകൂടി പരിശോധിച്ച ശേഷവും സിലബസ് കുറക്കണോ എന്നുള്ള തീരുമാനം എടുത്തതിനു ശേഷവും ആകും അന്തിമ തീരുമാനം ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *