ശരീരത്തില്‍ കാത്സ്യവും വിടമിന്‍ ഡി യും കുറയുന്നതിന്റെ തുടക്ക ലക്ഷണങ്ങളും പരിഹാരവും

സ്ത്രീ പുരുഷ കുട്ടി വലിയകുട്ടി ഭേദം ഇല്ലാതെ എല്ലാവരെയും തന്നെ അലട്ടുന്ന ഒരു പ്രശ്നമാണ് ശരീരത്തില്‍ കാത്സ്യം കുറഞ്ഞു പോകുന്ന അവസ്ഥ .പലപ്പോഴും വിട്ടു മാറാത്ത നടുവിന് വേദന ,സന്ധിവേധന ഇവയൊക്കെ ആയിട്ട് ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് കാത്സ്യം ചെക്ക് ചെയ്യുമ്പോള്‍ മാത്രം ആയിരിക്കും ശരീരത്തില്‍ ഇത് കുറഞ്ഞിരിക്കുന്ന കാര്യം പലരും അറിയുക .എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിലെ കാത്സ്യം കുറയുന്നത് എന്നും കാത്സ്യം കുറയാതെ ഇരിക്കുന്നതിനു വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്നും നമുക്കൊന്ന് നോക്കാം .

നമ്മുടെ ശരീരത്തില്‍ നമുക്ക് ഒരുപാടു മിനറലുകള്‍ ആവശ്യമുണ്ട് എങ്കിലും ഏറ്റവും ആവശ്യമായ ഒരു കാരണവശാലും കുറഞ്ഞു പോകാന്‍ അനുവദിക്കാന്‍ പാടില്ലാത്ത ഒരു മിനറല്‍ ആണ് കാത്സ്യം .ഏകദേശം ആയിരം മില്ലി ഗ്രാം കാത്സ്യം ആണ് ഒരു ദിവസത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായി ഉള്ളത് .എട്ടു വയസ്സ് മുതല്‍ ഇരുപതു വയസ്സ് വരെയുള്ള സമയം ആണ് നമ്മുടെ ശരീരത്തില്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ഉറപ്പ് വരുന്ന സമയം അതുകൊണ്ട് ഈ പ്രായത്തില്‍ നമ്മുടെ ശരീരത്തിന് ഒരു ദിവസം ആയിരത്തി മുന്നൂറു മില്ലി ഗ്രാം കാത്സ്യം വരെ ആവശ്യമായി വരും .

നമ്മുടെ ശരീരത്തില്‍ കാത്സ്യം കുറഞ്ഞാല്‍ ശരീരം നമുക്ക് കാണിച്ചു തരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം .
കാത്സ്യം കുറയുന്നതിന്റെ ഏറ്റവും പ്രധാനപെട്ട ലക്ഷണം നമുക്ക് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന അമിതമായ ക്ഷീണം ഒരു കാര്യവും ചെയ്യാനുള്ള ഉന്മേഷം ഇല്ലയിമ എന്നിവ ആണ് .

നമ്മുടെ കൈകള്‍ കാലുകള്‍ ഇവയില്‍ ഒക്കെ മസ്സില് കയറുന്നതും കഴപ്പ് അനുഭവപ്പെടുന്നതും എല്ലാം ശരീരത്തില്‍ കാത്സ്യം കുറയുന്നത് കൊണ്ടാണ് .ശരീരത്തില്‍ കാത്സ്യവും വിടമിന്‍ ഡി ഉം കുറയുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നു എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം .

ഇനി നമുക്ക് ശരീരത്തില്‍ കാത്സ്യം ശരിയായ വിധത്തില്‍ എത്തുവാന്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം .നമുടെ ശരെരത്തിന് ആവശ്യമ കാത്സ്യം ലഭിക്കുന്നതിനു ഏറ്റവും പെട്ടെന്ന് ലഭ്യമായ ഏറ്റവും ഗുണപ്രദമായ ഭക്ഷണങ്ങള്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും തന്നെയാണ് .കുട്ടികള്‍ക്ക് പാലും പാലുല്‍പ്പണം ആയിട്ടുള്ള ചീസും കൊടുക്കുന്നത് കാത്സ്യം കൂടുന്നതിന് വളരെ നല്ലത് ആണ് .സ്വാഭാവികം ആയും മുതിര്‍ന്നവര്‍ക്കും ഇത് ഉപയോഗിക്കാം .ചാള കൊഴുവ നത്തോലി പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത്‌ കാത്സ്യം കൂടുന്നതിന് വളരെ നല്ലത് ആണ് .എള്ളും എള്ള് ഉല്‍പ്പന്നങ്ങളും കഴിക്കുന്നതും ചീര തഴുതാമ പോലുള്ള ഇലക്കറികള്‍ കഴിക്കുന്നതും കാത്സ്യം കൂടുന്നതിന് വളരെ നല്ലത് ആണ് .

Leave a Reply

Your email address will not be published. Required fields are marked *