തേങ്ങാപ്പാല് കറികളിലും മറ്റും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
തേങ്ങാപ്പാൽ നമ്മുടെ മലയാളികളുടെ ആഹാരത്തിലെ ഒരു പ്രധാന ഭാഗം തന്നെയാണ് .മലയാളികളുടെ കറികളിൽ തേങ്ങാപ്പാൽ ഒരു പ്രധാന ചേരുവയും ആണ് .കുട്ടികൾക്കുള്ള ഭക്ഷണങ്ങളിൽ അതുപോലെ നമ്മുടെ പൂർവികർ സ്ഥിരമായി ഉപയോഗിച്ചിരുന്ന പാൽക്കഞ്ഞിയിൽ ഒക്കെ പ്രധാന ആകർഷണം തേങ്ങാ പാൽ ആണ് .നമ്മുടെ ശരീരത്തിന് ഉന്മേഷം വളരെ പെട്ടെന്ന് ഉണ്ടാക്കുന്നതിനും അതുപോലെ തന്നെ ഉയർന്ന അളവിൽ ഊർജം ശരീരത്തിൽ എത്തിക്കുന്നതിനും തേങ്ങാപ്പാലിന് കഴിവുണ്ട് .അത് മാത്രമല്ല തേങ്ങാപ്പാൽ നമ്മുടെ രോഗ പ്രതിരോധ ശേഷിയെയും വർധിപ്പിക്കുന്നു .തേങ്ങാപ്പാലിൽ വളരെ ഉയർന്ന അളവിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഈ ലോറിക് ആസിഡ് ആണ് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നമ്മെ സഹായിക്കുന്നത് .
തേങ്ങാപ്പാലിലിനു നമ്മുടെ ശരീരത്തിലെ ശരീരത്തിന് ദോഷം ഉണ്ടാക്കുന്ന ബാക്ടീരിയ കളെ നശിപ്പിക്കുന്നതിനുള്ള കഴിവ് ഉണ്ട് .പ്രത്യേകിച്ച് സ്കിന്നിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ തടയുന്നതിനുള്ള തേങ്ങാപ്പാലിന്റെ കഴിവ് വളരെ വലുതാണ് ശരീരത്തിൽ കുരുക്കൾ വന്നു പൊട്ടുന്നതുപോലെ ഉള്ള പ്രശ്നമുള്ളവർ തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ചെറുക്കും .ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങൾ മാറുന്നതിനുള്ള നല്ലൊരു മാർഗം ആണ് .
മലയാളികളിൽ ഇന്ന് കണ്ടുവരുന്ന ടൈപ്പ് ടു ഡയബറ്റിക് ഉണ്ടാകാൻ കാണണം ആകുന്ന ഒരു പ്രശ്നം ആണ് ഇന്സുലിന് റെസിസ്റ്റൻസ് .വായയമം ചെയ്യുന്നതിന് മുൻപ് തേങ്ങാപ്പാൽ കഴിച്ചിട്ട് വ്യായാമം ചെയ്യുക ആണ് എങ്കിൽ ഈ ഇന്സുലിന് റെസിസ്റ്റൻസ് ഉണ്ടാകുന്നതു തടയപ്പെടും എന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു .
നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ ലെവൽ ഉയർത്തുന്നതിനുള്ള കഴിവ് തേങ്ങാപ്പാലിന് ഉണ്ട് അതുകൊണ്ട് തന്നെ തേങ്ങാപ്പാലിന്റെ ഉപയോഗം നല്ല കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിക്കുന്നതിനും ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ നിന്നും ഒഴിവാക്കുന്നതിനും വളരെ ഉത്തമം ആണ് .തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ തേങ്ങാപ്പാൽ കഞ്ഞിയിൽ ചേർത്തോ മറ്റോ കഴിക്കുന്നത് ശരീരത്തിന് നല്ല ഊർജം ഉണ്ടാകുന്നതിനും തണുപ്പിൽ നിന്നും സാന്ത്വനം ലഭിക്കുന്നതിനും സഹായിക്കും .
കാര്യം ഇതൊക്കെ ആണ് എങ്കിലും പലരും നിങ്ങളോടു പറഞ്ഞിട്ടുണ്ടാകാം തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് കൊളസ്ട്രോൾ കൂട്ടും എന്നും അത് കൊണ്ട് തേങ്ങാപ്പാൽ ഉപയോഗിക്കരുത് എന്നും.ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം .
നൂറു ഗ്രാം തേങ്ങാപ്പാലിൽ വളരെ ഉയർന്ന അളവിൽ പൊട്ടാസ്യം മഗ്നീഷ്യം ഇവ അടങ്ങിയിരിക്കുന്നു ഇതിന്റെ ഉപയോഗം വൃക്കകളുടെ ആരോഗ്യത്തിനും ,ഹൃദയ പേശികളുടെ ബലം വർധിപ്പിക്കുന്നതിനും ,ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്തു നിര്ത്തുന്നതിനും ഒക്കെ വളരെ നല്ലതു ആണ് .ഇതിനൊപ്പം തന്നെ ഇതിൽ ഉയർന്ന അളവിൽ സാച്ചുറേറ്റഡ് ഫാറ്റ് കൂടെ അടങ്ങിയിട്ടുണ്ട് ഈ സാച്ചുറേറ്റ് ഫാറ്റ് എനർജി ആണ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുക അതുകൊണ്ട് തന്നെ തേങ്ങാപ്പാൽ ഉപയോഗിച്ച ശേഷം നമ്മൾ വ്യായാമം ചെയ്യാതെ ഇരുന്നാൽ ഈ എനർജി ആയി പുറത്തേക്കു പോകേണ്ട സാച്ചുറേറ്റ് ഫാറ്റ് നമ്മുടെ ശരീരത്തിൽ കെട്ടി കിടക്കുകയും അത് കൊളസ്ട്രോൾ ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്യും .നമ്മൾ സാധാരണ കഴിക്കുന്നത് പോലെ ചോറിനു ഒപ്പമോ അതല്ലങ്കിൽ അപ്പത്തിന് ഒപ്പമോ ഒക്കെ തേങ്ങാപ്പാൽ ചേർക്കുകയും അത് വാരി വലിച്ചു കഴിക്കുകയും ചെയ്തു അതിനു ശേഷം വ്യായാമം ചെയ്യാതെ നിങ്ങൾ ഇരിക്കുക ആണ് അല്ലങ്കിൽ ഇരിക്കാൻ ആണ് എങ്കിൽ അത് നമ്മുടെ ശരീരത്തിന് ദോഷമേ വരുത്തുകയുള്ളു .അതുകൊണ്ട് തന്നെ തേങ്ങാപ്പാൽ ശരീരത്തിന് വളരെയധികം ഗുണകരം ആണ് എന്നുണ്ട് എങ്കിലും അത് ഉപയോഗിക്കുന്നതിനു ഒപ്പം തന്നെ ശരീരത്തിൽ എനർജി ഫാറ്റ് ആയി അടിഞ്ഞുകൂടാതെ ഇരിക്കുവാൻ ആവശ്യമായ വ്യായാമം കൂടെ ചെയ്യുക അങ്ങനെ ചെയ്യുക ആണ് എങ്കിൽ തേങ്ങാപ്പാൽ നമ്മുടെ ശരീരത്തിന് വളരെ നല്ലതു ആണ്.