പറമ്പിലെ വെറും മണ്ണ് കൊണ്ട് ഇതുപോലെ സുന്ദരമായ ചെടിച്ചട്ടി ഉണ്ടാക്കാം അഞ്ചു മിനിറ്റില്
ചെടിച്ചട്ടി ഇപ്പൊ നമുക്ക് വളരെ അത്യാവശ്യമായിട്ടുള്ള ഒരു ഘടകം ആയി മാറിയിരിക്കുക ആണ് .എന്തുകൊണ്ടെന്ന് അറിയില്ല ഏകദേശം ഒരു വർഷത്തോളം ആയി വീടുകളിൽ വീടിനു അകത്തും പുറത്തും ഒക്കെ ചെടി നടുന്നതിന്റെ തിരക്കിൽ ആണ് നമ്മുടെ നാട്ടിൽ എല്ലാവരും തന്നെ .മുമ്പൊക്കെ ഒരു ചെടി പോലും ഇല്ലാതിരുന്ന വീടുകളിൽ പോലും ഇപ്പൊ നിറയെ ചെടികൾ നിറഞ്ഞു നിൽക്കുന്നത് നമുക്ക് കാണാൻ കഴിയും .
മുമ്പുണ്ടായിരുന്നതിൽ നിന്നും വിഭിന്നമായി നമ്മുടെ നാട്ടിൽ ചൂട് ഒക്കെ വർധിച്ചു വരുന്നതിന്റെ ഫലമായി എയർ പ്യൂരിഫയർ ആയിട്ടുള്ള ചെടികൾ വീടുകളിൽ വളർത്തുന്നത് നന്നായിരിക്കും എന്ന് ആളുകൾക്ക് തോന്നി തുടങ്ങിയത് ആയിരിക്കാം ചെടികൾക്ക് ഇത്രയധികം ഡിമാൻഡ് നമ്മുടെ നാട്ടിൽ ഉണ്ടാക്കിയത് .മുമ്പൊക്കെ കാറ്റിലും പറമ്പിലും കണ്ടിരുന്ന പല ചെടികളും ഇപ്പൊ നമ്മൾ വാങ്ങാൻ ആയി കടയിൽ ചെന്ന് വില ചോദിച്ചാൽ തലയിൽ കൈ വച്ച് പോകും അത്രമാത്രം കൂടിയിരിക്കുന്നു ആ ചെടിയുടെ ഒക്കെ വില .ഇനി വില കൊടുത്തു ഒരു ചെടി വാങ്ങി അത് ചട്ടിയിൽ നട്ടു പിടിപ്പിക്കാം എന്ന് വിചാരിച്ചാൽ ചട്ടിക്കും കൊടുക്കണം പൊന്നിനേക്കാൾ വില .
അപ്പോൾ ഇന്ന് നമുക്ക് യാതൊരു പണച്ചിലവും ഇല്ലാതെ നമ്മുടെ വീട്ടിൽ ലഭ്യമായ മണ്ണ് മാത്രം ഉപയോഗിച്ചുകൊണ്ട് കിടിലൻ ചെടിച്ചട്ടി എങ്ങനെ തയാറാക്കാം എന്ന് പരിചയപ്പെടാം .
ഈ അറിവ് ഉപകാരമായാൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അറിവിലേക്കായി മറക്കാതെ മടിക്കാതെ ഷെയർ ചെയ്യണേ .