കപ്പയും മത്തിയും ഉണ്ടോ എങ്കില്‍ ഇപ്പൊ തന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കിക്കോ
സ്നേഹം നിറഞ്ഞ വരേ…ഇതാ മറ്റൊരു പരീക്ഷണം.രുചിയിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാട്ടോ.
കപ്പ – മത്തി പുഴുക്ക്
1. കപ്പ – 1 1/2 kg തൊലി കളഞ്ഞ് അരിഞ്ഞ് ഇരട്ടി വെള്ളത്തിൽ മഞ്ഞളും ഉപ്പും ഇട്ട് വേവിക്കുക. വെന്ത ശേഷം ഊറ്റിഎടുക്കുക.മഞ്ഞൾ – 1 Tടp 2. തേങ്ങ – വലിയ ഒന്ന്,കാന്താരി / പച്ചമുളക് – എരിവിന്
ഇഞ്ചി -വലിയ ഒരു കഷ്ണം,ചുവന്നുള്ളി -വലിയ ഒരു പിടി,വെളുത്തുള്ളി – 10 എണ്ണം,കറിവേപ്പേില – ധാരാളം
മഞ്ഞൾ ഇതെല്ലാം കൂടെ നന്നായി ഒന്ന് ചതച്ച് എടുക്കാം.
3. മത്തി – 1 kg,നന്നാക്കി എടുക്കണം.,4. വെളിച്ചെണ്ണ 5. കുടo പുളി – 1
പാചകരീതി
ചട്ടി വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് അരപ്പിടണം.വഴറ്റണ്ട കാര്യമില്ല.അൽപം വെള്ളമൊഴിച്ച് മത്തിയും ഉപ്പും കു ടും പുളിവെള്ളവും ചേർത്ത് അടച്ച് വെച്ച് വേവിക്കാം. ഉപ്പ് മറക്കണ്ട .വെന്ത ശേഷം മീനിൻ്റെ മുള്ള് മാറ്റികപ്പ വേവിച്ചത് mix ചെയ്യാം.പച്ച വെളിച്ചെണ്ണയും കുറച്ച് കാന്താരിയും കറിവേപ്പിലയും ചേർത്ത് തീ ഓഫാക്കാം.വീഡിയോയിൽ എല്ലാ Stepഉം കാണിച്ചിട്ടുണ്ട് .
വീഡിയോ കണ്ട് ഇഷ്ടപെട്ടാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ