രാജ്യവ്യാപക ലോക്ക് ഡൗൺ?മേയ് 14 മറക്കരുത്. ഇനി കറണ്ട് ബില്ല് ലഭിക്കില്ല പകരം
നാളെ മെയ് മാസം പന്ത്രണ്ടാം തിയതി ബുധനാഴ്ച നാളെ മുതല്‍ വരും ദിവസങ്ങളില്‍ നിര്‍ബന്ധമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം .
ആദ്യമായി അറിഞ്ഞിരിക്കേണ്ട അറിയിപ്പ് പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ എട്ടാം ഗഡുവായ രണ്ടായിരം രൂപ ധനസഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു .മെയ് മാസം പതിനാലാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും ഈ തുക റിലീസ് ചെയ്യുകയും ചെയ്യുന്നത് ആണ് .ഈ ഒരു ധനസഹായം ലോക്ക് ഡൌൺ മൂലം ബുദ്ധിമുട്ടു അനുഭവിക്കുന്ന കർഷകർക്ക് ഒരു ആശ്വാസം ആകും .
മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് വരും ദിവസങ്ങളിൽ സംസ്ഥാനത്തു ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കെന്ത്രം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .ശക്തമായ ഇടിയോടു കൂടിയ മഴക്കും കാറ്റിനും ആണ് സാധ്യത ആയതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് വളരെ അത്യാവശ്യം ആണ് .മെയ്മാസം പതിനാലു പതിനഞ്ചു എന്നെ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .
നമ്മുടെ നാട്ടിൽ ലോക്ക് ഡൌൺ ആണ് എന്ന് എല്ലാവര്ക്കും അറിയാം ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പുറത്തു ഇറങ്ങുന്നതിനു വേണ്ടി ഈ പാസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു എന്നാൽ പോലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് ആശുപത്രി ആവശ്യങ്ങൾക്ക് പുറത്തു പോകുന്നവര്‍ സത്യവാന്ഗ് മൂലവും ആശുപത്രി രേഖകളും കയ്യില്‍ കരുതിയാല്‍ മതി എന്നാണ് ഇപ്പോള്‍ പോലിസ് അറിയിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് ഈ പാസ് അപേക്ഷകള്‍ പോലിസ് ന് ലഭിച്ചിരുന്നു .ഇത്രയതികം പാസ് നല്കിയാല് ലോക്ക് ഡൌണ്‍ ലക്ഷ്യം തന്നെ പരാജയം ആകും .അതുകൊണ്ട് പാസ് അനുവദിക്കുന്നത് വളരെ അത്യാവശ്യമയിട്ടുള്ള കാര്യങ്ങള്‍ക്ക് മാത്രം ആണ് .പഴം പച്ചക്കറി അവശ്യ സാധനങ്ങള്‍ ഇവയൊക്കെ വാങ്ങാന്‍ തൊട്ടടുത്ത കടയില്‍ പോകുന്നതിന് പാസ് ആവശ്യം ഇല്ല .
അതുപോലെ തന്നെ ഏറ്റവും സുപ്രധാനം ആയ ഒരു അറിയിപ്പ് അഥവാ നിങ്ങളുടെ വീട് ഇരിക്കുന്നത് കണ്ടെയിന് മെന്റ് സോണില്‍ ഉള്‍പെട്ട പ്രദേശത്ത് ആണ് എങ്കില്‍ നിങ്ങളുടെ വീട്ടില്‍ മീറ്റര്‍ റീഡ് ചെയ്യുവാന്‍ KSEB യില്‍ നിന്നും ആള് വരില്ല പകരം നിങ്ങളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വരുന്നത് ആയിരിക്കും ആ മെസ്സേജ് ലഭിക്കുന്ന മുറക്ക് നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ കറണ്ട് മീറ്റര്‍ റീഡ് ഫോട്ടോ എടുത്തു അയച്ചു കൊടുക്കണം .ആ ഫോട്ടോ നോക്കി റീഡിംഗ് നോക്കി നിജപെടുത്തി അടക്കേണ്ട തുക എത്ര എന്ന് നിങ്ങളെ മെസ്സേജ് വഴി അറിയിക്കുന്നത് ആയിരിക്കും .എല്ലാവരും ഇത് ശ്രദ്ധിക്കുകയും ബില്‍ അടക്കുകയും ചെയ്യുക അല്ലാത്ത പക്ഷം വലിയ ഒരു ബില്ല് വരുന്ന സാഹചര്യത്തിലേക്ക് അത് നയിക്കും .
പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ലോക്ക് ഡൌണ്‍ നീളാന്‍ സാധ്യത ഉണ്ടോ എന്നുള്ളത് ഇന്നത്തെ ഒരു അവസ്ഥ വച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് മേയ് പതിനാറിന് ശേഷം ലോക്ക് ഡൌണ്‍ പത്തു ദിവസം കൂടി നീട്ടേണ്ട സാഹചര്യം ആണ് ഇപ്പോള്‍ നിലവില്‍ ഉള്ളത് എന്നും അതിനു ശേഷം കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടേണ്ടി വരുന്ന സാഹചര്യം ആണ് ഇപ്പോള്‍ നിലവില്‍ ഉള്ളത് എന്നും ആണ് .