ശൈലജ ടീച്ചറുടെ പ്രതികരണം
കേരളത്തിൽ ചരിത്രം മാറ്റി കുറിച്ചുകൊണ്ട് ആണ് ഈ പ്രാവശ്യം രണ്ടാം പിണറായി സർക്കാർ അധികാരം എല്ക്കുന്നത് .പിണറായി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി ആര് എന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു അത് ഷൈലജ ടീച്ചർ ആണ് .എന്നാൽ രണ്ടാം പിണറായി മന്ത്രിസഭാ അധികാരം ഏൽക്കുമ്പോൾ ടീച്ചർ മന്ത്രി ആകില്ല .പുതിയ തലമുറയ്ക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി ആണ് പഴയ മന്ത്രിമാരെ എല്ലാം മാറ്റി പുതിയ ചെറുപ്പക്കാർ ആയവർക്ക് മന്ത്രിസഥാനം നല്കാൻ തീരുമാനിച്ചത് .
ഈ വിഷയവും ആയി ബന്ധപെട്ടു എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു എന്നുള്ള ചോദ്യത്തിന് ടീച്ചറുടെ മറുപടി ഇങ്ങനെ .എന്നെ ജനങ്ങൾ സ്നേഹിക്കുന്നുണ്ട് എന്നെ മന്ത്രി ആക്കണം എന്ന് ജനങ്ങൾ ആവശ്യപെടുന്നുമുണ്ട് അതൊക്കെ അവരുടെ സ്നേഹം ആണ് ആ സ്നേഹത്തിനു നന്ദി പറയുന്നു .എന്നാൽ പുതു തലമുറയിൽ പെട്ടവർ ഉയർന്നു വരേണ്ടതും അവർക്കു അവരുടെ പ്രാവിണ്യം തെളിയിക്കുന്നതിനും അവസരം ലഭിക്കണം എന്നുള്ളത് അത്യാവശ്യമായ കാര്യമാണ് അതുകൊണ്ട് മുതിർന്നവർ ഒഴിഞ്ഞു പുതിയവർക്കു അവസരം ലഭിക്കണം എന്ന് പാർട്ടി തീരുമാനിച്ചു അതിൽ ഒരു തെറ്റും ഇല്ല .
താങ്കളെ മനപ്പൂർവം ഒഴിവാക്കി എന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല പാർട്ടി ആണ് വലുത് പാർട്ടി എല്ലാവരും കൂടെ ചർച്ച ചെയ്തു എടുത്ത തീരുമാനം ആണ് അത് തികച്ചും സ്വാഗതാർഹം ആണ് എന്നായിരുന്നു ടീച്ചറുടെ മറുപടി