മണികുട്ടനെയും ഡിമ്പല്നെയും കുറിച്ച് പുറത്തായ സൂര്യയുടെ വെളിപെടുതല്
ബിഗ്ബോസിൽ നിന്നും ഒരു മത്സരാർത്ഥി പുറത്തായി കഴിഞ്ഞാൽ നമുക്ക് എല്ലാവര്ക്കും അറിയുന്നത് പോലെ അവരുമായി ഉള്ള ഒരു ഇന്റർവ്യൂ വരിക പതിവാണ് .അതുപോലെ കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ പുറത്തായ സൂര്യയുടെ വാക്കുകൾ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം .
ഇതിൽ സൂര്യ മണിക്കുട്ടൻ ടിമ്പൽ എന്നിവരെക്കുറിച്ചു സംസാരിക്കുന്നുണ്ട് .സൂര്യയുടെ വാക്കുകൾ ഇങ്ങനെ ആണ് ടിമ്പൽ തന്റെ എതിരാളി ആണ് എങ്കിലും ടിമ്പലിനെ വലിയ ഇഷ്ടം ആണ് തനിക്കു എന്നാണ് സൂര്യ പറയുന്നത് .മണികുട്ടനും ആയി ഉള്ള തന്റെ പ്രശ്നങ്ങളെ പറ്റിയും സൂര്യ സംസാരിക്കുന്നുണ്ട് .ബിഗ്ബോസിൽ ഒരു മത്സരാർത്ഥി ആയി തിരഞ്ഞെടുക്കപെട്ടപ്പോൾ ഇവിടെ ഒരു മത്സരാർത്ഥി മാത്രമായി ആണ് താൻ വന്നത് ഒരിക്കലും ഒരു പ്രണയം തുടങ്ങുന്ന കാര്യം മനസ്സിൽ പോലും ചിന്തിച്ചില്ല എന്ന് സൂര്യ പറയുന്നു .
എന്നാൽ ബിഗ് ബോസ്സിൽ വന്ന ശേഷം സൂര്യ പറയുന്ന കാര്യങ്ങൾക്കു അവിടെ ആരും ചെവി കൊടുക്കാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു എന്നും ആ സമയത്തു മണിക്കുട്ടൻ തന്റെ പ്രശ്നങ്ങൾ കേൾക്കാൻ തയാറായി എന്നും അങ്ങനെ തുടങ്ങിയ സൗഹൃദം വളർന്നു പ്രണയത്തിനു വഴിമാറിയത് ആണ് എന്നും സൂര്യ പറഞ്ഞു .തന്റെ പ്രണയം ഒരു കളിയോ നിലനിൽപ്പിനു വേണ്ടിയുള്ള ഒരു മാർഗമോ ആയിരുന്നില്ല അത് നൂറു ശതമാനം സത്യസന്തം ആയിരുന്നു എന്നും സൂര്യ പറഞ്ഞു .
പിന്നെ പുറത്തായതിന് കാരണം തനിക്കു പ്രേക്ഷകർ പിന്തുണ ചെയ്യാത്തത് കൊണ്ടല്ല ഒരുപാടു പേര് പിന്തുണച്ചു അതുകൊണ്ടാകുന്നു ഇവിടെ വരെ എത്തിയത് എന്നാൽ ഇപ്പോൾ മത്സരം മുറുകുന്ന സമയം ആണ് അതുകൊണ്ട് നിസ്സാരമായ വോട്ടിന്റെ വ്യത്യാസത്തിൽ ആകും താൻ പുറത്തായത് എന്നും സൂര്യ പറഞ്ഞു വെച്ചു