ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ പ്രശ്നം പകരുമോ ?പകരും എങ്കില്‍ എപ്പോള്‍
നമ്മുടെ നാട്ടില്‍ വലിയ ഒരു മഹാമാരി അതിന്റെ ഏറ്റവും ഉച്ചസ്ഥയില്‍ താണ്ടവം ആടുന്ന ഒരു സമയം ആണ് ഇപ്പോള്‍ .ഈ മഹാമാരിയെ എങ്ങനെ പിടിച്ചുകെട്ടും എന്നുള്ള വളരെ സങ്കീര്‍ണ്ണമായ വഴികള്‍ തേടുന്നതിന് ഇടയില്‍ ആണ് മറ്റൊരു മഹാ മാരി ബ്ലാക്ക് ഫങ്ങസ് എന്ന പേരില്‍ ഇപ്പൊ നമ്മുടെ ഇടയില്‍ പേടി സ്വപ്നം ആയി മാറിയിരിക്കുന്നത് .ഈ സാഹചര്യത്തില്‍ ഈ പ്രശ്നത്തെകുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുക എന്നുള്ളത് വളരെ അത്യാവശ്യം ആയി മാറിയിരിക്കുക ആണ് .
ബ്ലാക്ക് ഫങ്ങസ് ഒരു ഫങ്ങള്‍ അണുബാധ ആണ് ഇത് പുതിയതായി കണ്ടുപിടിച്ച ഒരു ആരോഗ്യ പ്രശ്നം അല്ല അതുപോലെ തന്നെ ഇതൊരു പകര്‍ച്ച വ്യാതിയും അല്ല ഒരിക്കലും ഈ രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് അര്‍ഥം .നമ്മള് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഈ പ്രശ്നം ഒരിക്കലും ഒരു കൂട്ടം ആളുകളില്‍ ഒരുമിച്ചു വരുകയോ അതല്ലങ്കില്‍ മനുഷ്യരില്‍ സ്ഥിരമായി ബാധിക്കുന്ന ഒരു അസുഖമോ അല്ല വളരെ അപൂര്‍വ്വം ആയി മാത്രം മനുഷ്യന് ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് ഇത് .
ഈ പ്രശ്നത്തെ കുറിച്ച് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം .
ഈ വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് കേരളത്തില്‍ ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപെട്ടിരുന്നില്ല അതുകൊണ്ടാണ് വീഡിയോയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല എന്ന് പറഞ്ഞത് .ഈ അറിവ് ഉപകാരം ആയി എന്ന് തോന്നിയാല്‍ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാനും മറക്കല്ലേ .