പതിനഞ്ചു കൊല്ലമായി കൊടും വനത്തില്‍ അംബാസിഡര്‍ കാര്‍ വീടാക്കി താമസിക്കുന്ന മനുഷ്യന്
നാടും നഗരവും ഉപേക്ഷിച്ചു കാട്ടിൽ ജീവിക്കാൻ പോയ ഒരു മനുഷ്യൻ അതും ഒരു അംബാസിഡർ കാറും ആയിട്ട് പതിനഞ്ചു വർഷമായി ആ കാട്ടിൽ ജീവിക്കുന്നു .ഈ പറയുന്നത് മുത്തശ്ശി കഥയല്ല യഥാർത്ഥത്തിൽ നടന്ന പതിനഞ്ചു വർഷമായി നാടുപേക്ഷിച്ചു കാട്ടിൽ പോയി അവിടെ കാറ് വീടാക്കി ജീവിക്കുന്ന ഒരാളുടെ കഥ ആണ് .
ഈ പറഞ്ഞത് കർണാടക സ്വദേശിയായ അമ്പത്തി ആര് വയസ്സുള്ള ചന്ദ്രശേഖർ എന്ന മനുഷ്യന്റെ കഥയാണ് ഇദ്ദേഹം കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ദക്ഷിണ കര്‍ണാടത്തിൽ ഉള്ള വനത്തിനുള്ളിൽ അംബാസിഡർ കാർ വീടാക്കി അതിൽ താമസിക്കുന്നു .
ചന്ദ്രശേഖരൻ താമസിക്കുന്ന ഉൾ വനത്തിലേക്ക് കാടുകളിൽ വസിക്കുന്ന മറ്റുള്ളവർക്ക് പോലും പോകാൻ കഴിയാത്ത വളരെ നിഗൂഡം ആയ ഉൾവനം ആണ് .ഈ വനത്തിനുള്ളിൽ പ്രവേശിച്ച ശേഷം ഏകദേശം നാല് കിലോമീറ്റർ ഉൾ കാടിന് ഉള്ളിലൂടെ സഞ്ചരിച്ചാൽ മാത്രമേ ചന്ദ്രശേഖരൻ താമസിക്കുന്ന സ്ഥലത്തു എത്തുക സാധ്യമാകുക ഉള്ളു .ഉൾവനത്തിൽ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തു എത്തുമ്പോൾ അവിടെ നീല നിറത്തിൽ ഉള്ള ഒരു ടാർപ്പായ വലിച്ചു കെട്ടിയിരിക്കുന്നതും അംബാസിഡർ കാറിന്റെ ബോണറ്റിൽ ഒരു റേഡിയോ ഇരിക്കുന്നതും കാണാം .അതിന്റെ തൊട്ടടുത്ത് തന്നെ അദ്ദേഹം ഇരിപ്പുണ്ടാകും .താടിയും മുടിയും ഒക്കെ നീട്ടി വളർത്തി മുഷിഞ്ഞ പഴയ വസ്തങ്ങളും ധരിച്ചു ആണ് ഇരിപ്പു .
വളരെ വിചിത്രമായ സംഭവ ബഹുലമായ ഒരു കഥയാണ് .കർണാടകത്തിലെ ഒരു ഗ്രാമത്തിൽ വളരെയധികം കൃഷിസ്ഥലങ്ങളും ഉണ്ടായിരുന്ന ധനികനായ ഒരു വ്യക്തി ആയിരുന്നു ചന്ദ്രശേഖർ .പക്ഷെ സഹകരണ ബാങ്കിൽ നിന്നും കടം എടുക്കുകയും പിന്നീട് അത് അടക്കാൻ കഴിയാതെ കൃഷിയിടം ജപ്തി ചെയ്തു പോകുകയും ചെയ്തു .പിന്നീട് സഹോദരിയുടെ വീട്ടിൽ താമസം തുടങ്ങിയെങ്കിലും അവിടെ അവരുമായി ഒത്തു പോകാൻ കഴിയാതെ വന്നപ്പോ തന്റെ കയ്യിൽ ഉണ്ടായിരുന്ന അവസാന സമ്പാദ്യമായ അംബാസിഡർ കാറും റേഡിയോയും ആയി കാട് കയറുക ആയിരുന്നു ചന്ദ്രശേഖർ