ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ച എങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കും വരും
തന്റെ മനസ്സിലുണ്ടായ ഭീമൻ വളരെ ക്യൂട്ടാണ് ; തുറന്നു പറഞ്ഞു ചെമ്പൻ വിനോദ്
വിജയകരമായി തിയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുന്ന മലയാള ചലചിത്രമാണ് ഭീമന്റെ വഴി. കഴിഞ്ഞ ദിവസമായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. അഷ്റഫ് ഹംസ സംവിധാനം ചെയ്യ്ത ഭീമന്റെ വഴിയ്ക്ക് മികച്ച പ്രതികരണമാണ് മലയാള പ്രേഷകരിൽ നിന്ന് ലഭിച്ചോണ്ടിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രത്തിന് വൻ വിജയമാണ് അണിയറ പ്രവർത്തകർ പ്രതീക്ഷ നൽകുന്നത്.
ഭീമന്റെ വഴി എന്ന ചലചിത്രത്തിന് തിരക്കഥ നിർവഹിച്ചിരിക്കുന്നത് നടനായ ചെമ്പൻ വിനോദാണ്. കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥാപാത്രമായി സിനിമയിലെത്തുന്നത്. ഭീമൻ എന്ന കഥാപാത്രത്തിനു ജീവൻ നൽകിയിരിക്കുന്നത് കുഞ്ചാക്കോ ബോബൻ തന്നെയാണ്. കുഞ്ചാക്കോ ബോബൻ കൂടാതെ ജിനോ ജോസഫ്, ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമൂട്, ബിനു പപ്പൻ, ചിന്നു, ശമ്പരീഷ് തുടങ്ങിയവരാണ്.
സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രമായി പ്രേഷകരുടെ മുമ്പാകെ പ്രെത്യക്ഷപ്പെട്ടത് നടിയായ വിൻസിയായിരുന്നു. എന്തായാലും ഇരുകൈകൾ നീട്ടിയാണ് മലയാളികൾ ഭീമന്റെ വഴി സ്വീകരിച്ചത്. തിരക്കഥ കൃത്തയായ ചെമ്പൻ വിനോദിന്റെ സുഹൃത്ത് ഭീമന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന സംഭവത്തെ ആസ്പദമാക്കിയാണ് രചിച്ചത്. എന്നാൽ കുഞ്ചാക്കോ ബോബൻ എങ്ങനെ ഭീമനായി ബിഗ്സ്ക്രീനിലെത്തിയെന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം.
ചെമ്പൻ വിനോദ് പ്രേഷകാരുമായി പങ്കുവെച്ചത് ഇങ്ങനെ ” തന്റെ മനസ്സിലെ ഭീമൻ ക്യൂട്ട് ആണെന്നും ആ മുഖം പൂർണമായി ചേരുന്നത് കുഞ്ചാക്കോ ബോബനു തന്നെയാണ്. അതുകൊണ്ടാണ് ചാക്കോച്ചൻ ഭീമനായി സ്ക്രീനിലെത്തിയത്. സിനിമയുടെ സംവിധായകനായ അഷ്റഫ് ഹംസ മറ്റൊരു കഥ പറയാൻ ചാക്കോച്ചന്റെ അടുത്തെത്തിയപ്പോളാണ് ഭീമന്റെ വഴി എന്ന സിനിയയുടെ കഥ പറയാനിടയായത്.
ശേഷം കുഞ്ചാക്കോ ബോബൻ തന്നെയാണ് കഥ വികസിപ്പിക്കാൻ പറഞ്ഞത്. ഏകദേശം രണ്ട് ആഴ്ച്ച കൊണ്ടാണ് ചെമ്പൻ വിനോദ് തിരക്കഥ തയ്യാറാക്കിയത്” എന്നാണ് വെക്തമാക്കിയത്. സിനിമയിലുള്ള ഓരോ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്ചർസിന്റെ കീഴിൽ ചെമ്പൻ വിനോദാണ് നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗദരനാണ് സിനിമട്ടോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ ആന്റണി വര്‍ഗീസ് നായകനായിയെത്തുന്ന അങ്കമാലി ഡയറീസിനു ശേഷമാണ് ചെമ്പൻ വിനോദ് ഭീമന്റെ വഴി തിരക്കഥ കൃത്ത് ചെയ്യുന്നത്. മികച്ച പ്രതികരണത്തോടെ വൻ വിജയത്തോടെയാണ് സിനിമ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്.