കുമ്പളങ്ങ ഈ രീതിയില്‍ ആണോ കഴിക്കുന്നത്‌ എങ്കില്‍ ശ്രദ്ധിക്കുക

മിക്ക വീടുകളിലും ഉള്ള അകം പൊള്ളയായ തണ്ടുകളാൽ പടർന്നുകയറുന്നൊരു വള്ളിസസ്യമാണ് കുമ്പളം എന്നത് . വള്ളിഫലങ്ങളിൽ ഏറ്റവും മികച്ചത് കുമ്പളമാണെന്ന് ആണ് ആയുർവേദം പറയുന്നത്. കുമ്പളത്തിന്റെ ചെറിയ ഇനമായ നെയ്ക്കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഇവയിൽ കൂടുതൽ ഔഷധഗുണമുള്ളത്. ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസ്സം, ആമാശയ രോഗങ്ങൾ, അർശസ്സ് എന്നിവയുടെ ചികിത്സയിൽ കുമ്പളങ്ങ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിരവധി ഗുണങ്ങളാൽ പോഷകസമ്പന്നമാണ് കുമ്പളങ്ങ എന്നത്. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം വളരെ അധികം ഗുണകരമായ ഒന്നാണ്.

കൂശ്മാണ്ഡം, ബൃഹത്ഫല, പീതപുഷ്പ എന്നീ പേരുകളും കുമ്പളത്തിനുണ്ട് എന്നത് ശ്രേദ്ധ നെടുന്നുണ്ട്. കുമ്പളത്തിന്റെ വള്ളി, ഫലം, തൊലി, പൂവ്, കുരു, ഇല ഇവ എല്ലാം തന്നെ ഔഷധയോഗ്യമായവ ആണ് .വളർച്ചയുടെ ഘട്ടങ്ങൾക്കനുസരിച്ച് കുമ്പളങ്ങയുടെ ഔഷധഗുണങ്ങളും വ്യത്യസ്തമാകുന്നുണ്ട് . കുമ്പളവള്ളിയിൽ നിന്ന് പാകമായി താനേ അടർന്നുവീണ നെയ്ക്കുമ്പളങ്ങ മാനസികരോഗ ചികിത്സയിൽ പോലും ഫലപ്രദമാണ് എന്ന് അറിയുന്നു . ഇളംപ്രായത്തിലുള്ള കുമ്പളങ്ങ രോമാവൃതമാണയ ഒരു കാര്യം ആണ് . മൂപ്പെത്താത്ത ഇവ കറിക്കുപയോഗിക്കാവുന്നത് ആണ് . എന്നാൽ കായ്കൾ വിളയുന്നതോടെ രോമങ്ങളുടെ എണ്ണം കുറയുകയും കട്ടിയുള്ള തോടിൽ വെള്ളനിറമുള്ള മെഴുകു പോലെ ഉള്ള ഒരു പദാർഥം രൂപംകൊള്ളുകയും ഒക്കെ ചെയ്യുന്നുണ്ട്.

ഈ പാകത്തിലുള്ള കുമ്പളങ്ങയും തൊലിയും ഔഷധയോഗ്യവും ഭക്ഷ്യയോഗ്യവുമായ ഒന്നാണ് . മൂപ്പെത്തിയ കുമ്പളങ്ങത്തൊലി ആർത്തവ വിരാമപ്രശ്നങ്ങൾ, നേത്രരോഗങ്ങൾ, പ്രമേഹം, വിഷാദം ഇവയ്ക്ക് ഒക്കെ നന്നായി ഗുണം ചെയ്യുന്നത് ആണ്. കുമ്പളങ്ങയുടെ ഉള്ളിൽ വലിയ ശതമാനവും വെള്ളമാണ് ഉള്ളത് . വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ളാവിൻ, പ്രോട്ടീൻ, ഫ്ളേവനോയ്ഡുകൾ, ഗ്ലൈക്കോസൈഡ്സ്, കരോട്ടിൻ, യൂറോനിക് ആസിഡ് എന്നിവയും കുമ്പളങ്ങയിലെ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. സ്വർണ മഞ്ഞനിറമാണ് കുമ്പളപ്പൂക്കൾക്ക് ഉള്ളത് . സന്നിപാതജ്വരത്തിന് കുമ്പളപ്പൂക്കൾ ആശ്വാസം പകരും എന്ന് അറിയാൻ കഴിയുന്നു . കുമ്പള വിത്തുകൾ മൂത്രനാളീരോഗങ്ങളിൽ വരെ ഗുണം ചെയ്യാറുണ്ട് എന്ന് അറിയുന്നു .

കൂടാതെ വരണ്ട ചുമ, ലൈം .ഗിക രോഗങ്ങൾ എന്നിവയിലും ഇതിന്റെ വിത്തുകൾ നല്ല ഗുണം ആണ് നൽകുന്നത് . ചുണങ്ങ്‌ പോലെ ഉള്ള പ്രശ്നങ്ങൾക്ക് കുമ്പളവള്ളി ചുട്ട ഭസ്മം മരോട്ടിയെണ്ണയിൽ ചാലിച്ചുപയോഗിക്കാവുന്നത് ഫലം നൽകും .ബെനിൻകാസ, ഹിസ്പിഡ എന്നാണ് കുമ്പളത്തിന്റെ ശാസ്ത്രനാമം വരുന്നത്. സസ്യശാസ്ത്രജ്ഞനായ ഗിസെപ്പ് ബെനിൻ കാസയുടെ സ്മരണാര്ഥമാണ് ഈ ഒരു ജീനസ് നാമം നൽകിയിരിക്കുന്നത്. ഹിസ്പിഡ എന്ന സ്പീഷിസ് നാമം സസ്യത്തിന്റെ രോമ സ്വഭാവത്തിന്റെ ഭാഗം ആയി ലഭിച്ചത് ആണ് .കൂശ്മാണ്ഡഘൃതം, കൂശ്മാണ്ഡാസവം എന്നിവയിൽ കുമ്പളങ്ങ ഘടകമാണ് എന്ന് അറിയുന്നു .കുമ്പളവിത്തുകൾ ആറുമണിക്കൂർ കുതിർത്ത് വിതച്ച് തൈകളുണ്ടാക്കാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *