വെറുതെ എണ്ണയെ തെറ്റിദ്ധരിച്ചു അപ്പൊ സത്യം ഇതായിരുന്നു അല്ലെ

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

അധിക മധുരം ആപത്ത്; മധുരം വിഷാദത്തിലേക്ക് നയിക്കുമോ ?

മധുരം ഇഷ്ടമില്ലാത്തവർ വളരെ വിരളം ആയിരിക്കും . നമ്മുടെ സന്തോഷങ്ങളുടെ പ്രതിഫലം കൂടിയാണ് മധുരം എന്ന് പറയാം. ഓരോ സന്തോഷവേളകളിലും അല്പം മധുരം നൽകിയാണ് നമ്മൾ മനോഹരം ആകുന്നത് . സത്യത്തിൽ മധുരവും സന്തോഷവും തമ്മിൽ എന്തേലും ബന്ധമുണ്ടോ യഥാർത്ഥത്തിൽ ? ശാസ്ത്രീയമായി ഇതിന് ഏതെങ്കിലും തെളിവുണ്ടോ..?
ഈ മധുരം അഥവാ അന്നജം എന്ന് പറയുന്നത് കോശങ്ങൾക്ക് വേണ്ടവിധം പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യുന്ന ഒരു കാര്യം ആണ് . ഇത് തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ പ്രധാനപെട്ടവയിൽ ഉൾപ്പെടുന്നുണ്ട് .

മധുരം കഴിക്കുമ്പോൾ ഡോപോമിൻ എന്ന രാസപദാർത്ഥം ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത്‌ ഉത്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ ഭാഗം ഉത്തേജിക്കപ്പെടുകയും ചെയുന്നുണ്ട് . ഇതിന്റെ ഫലമായി നമ്മുടെ മാനസികാവസ്ഥ ഉയരുന്നുണ്ട് എന്നത് യാഥാർഥ്യം തന്നെയാണ്. ഇതുകൊണ്ടാണ് നമ്മുടെ സന്തോഷ വേളകളിൽ മധുരം ഇടം നേടുന്നത് .

ആദ്യം പറഞ്ഞത് പോലെ മധുരം നമ്മുടെ മാനസികാവസ്ഥ ഉയർത്താൻ സഹായിക്കുന്ന ഒന്നാണ് എന്നത് ഒരു വസ്തുത തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ സന്തോഷം മികച്ചത് ആക്കാൻ കൂടുതൽ മധുരം കഴിക്കാൻ നമുക്ക് തോന്നുന്നു . പക്ഷെ കൂടുതൽ മധുരം കഴിക്കും തോറും മാനസികാവസ്ഥ ഉയർത്താനുള്ള ധാതുലവണങ്ങൾ ഒക്കെ ക്രമേണ ഉപയോഗിച്ച് തീരുന്നു എന്നതാണ് ഇതിന്റെ ഫലമായി നടക്കുന്നത് . ഇത് നമ്മെ വിഷാദ രോഗത്തിലേക്ക് പോലും നയിക്കാൻ കാരണമാകും . കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും അധികമായി മധുരം കഴിക്കുന്നത് ബാധിക്കുന്നുണ്ട്. പിന്നീട് നാം ഉത്തേജിപ്പിക്കപ്പെടണമെങ്കിൽ അധിക മധുരം ഉള്ളിൽ ചെല്ലേണ്ടി വരും എന്ന് ആണ് പറഞ്ഞതിന്റെ അർഥം .

എന്തും അധികം ആയാൽ ശരിയല്ലല്ലോ, വിഷാദ രോഗം മാത്രമല്ല, ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുന്ന പല രാസപദാർത്ഥങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത്‌ പതിയെ നമുക്ക് സന്തോഷത്തിന് പകരം സങ്കടവും നിരാശയും ഉണ്ടാകാനും കാരണമാകും. നീർക്കെട്ട് ഉണ്ടാക്കുന്ന രാസപദാർത്ഥങ്ങൾ മാത്രമല്ല സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ മുതലായ രോഗങ്ങൾക്കുള്ള സാധ്യതയും മധുരം അധികമായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുറച്ചൂടെ വിശദമായി പറഞ്ഞാൽ മധുരം അതികമായാൽ വിഷാദ രോഗവും മറ്റു മാനസിക രോഗങ്ങളും വരെ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്ന് ചുരുക്കം .

പ്രത്യേകിച്ച് മധുരം അധികം സംസ്കരിക്കപ്പെട്ടത് അതായത് റിഫൈൻഡ് ഷുഗർ ആണെങ്കിൽ ഇതിന് ഉള്ള സാധ്യത ഒരുപാട് കൂടുതലാണ്. സംസ്കരിച്ച ഷുഗർ പല മധുര പാനീയങ്ങളിലും ഐസ്ക്രീമിലും പലഹാരങ്ങളിലും ഒക്കെ ഉപയോഗിക്കുന്നത് ആയി ധാരാളമായി കണ്ടുവരുന്നുണ്ട് . നാം വിഷാദ അവസ്ഥയിൽ അല്ലെങ്കിൽ ഉത്കണ്ഠയിൽ ഇരിക്കുന്ന സമയത്ത് മധുരം കഴിക്കാനായി പ്രേരിപ്പിക്കുന്ന ഘടകവും മധുരത്തിന്റെ ഡോപോമിനെ ഉത്പാദിപ്പിക്കാനുള്ള തലച്ചോറിന്റെ കോശത്തെ പ്രേരിപ്പിക്കാനുള്ള ഉത്തേജനം ആയതുകൊണ്ടും കൂടി സംഭവിക്കുന്നത് ആണ് .

ചുരുക്കത്തിൽ മാനസിക വ്യാപാരം വർധിപ്പിക്കാനും വിഷാദം ഉണ്ടാക്കുവാനും മധുരത്തിന് കഴിയുമെന്നാണ് ചുരുക്കം .തുടക്കത്തിൽ അത് നമ്മുടെ മാനസികാവസ്ഥ ഉയർത്താൻ സഹായിക്കുമെങ്കിലും പിന്നീട് അത് നമ്മളെ വിഷാദ അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കും . അളവ് കുറഞ്ഞ അവസ്ഥയിൽ മാനസിക സംഘർഷം കൂടുമെങ്കിലും കൂടിയ അളവിൽ അത് വിപരീത ഫലമാകും സൃഷ്ടിക്കുന്നത് . സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കാണ് മധുരം അധികം ഉപയോഗിച്ച് മാനസികാവസ്ഥ ഉയർത്താനുള്ള കഴിവ് എന്നാണ് ശാസ്ത്രീയ പഠനം .

Leave a Reply

Your email address will not be published. Required fields are marked *