ഈ പാനീയം ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഉരുക്കി കളയും
രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചില്ലെങ്കിൽ നമുക്ക് ഒരു ഉന്മേഷം ഉണ്ടാവില്ല. ഒരു ഗ്ലാസ് ചായ നമുക്ക് രാവിലെ കുടിക്കുമ്പോൾ ലഭിക്കുന്ന ഊർജ്ജം എത്ര സമയം നില്കും, ചെമ്പരത്തിപ്പൂ പൂക്കൾക്കും ഇലകൾക്കും ധാരാളം ആരോഗ്യവും സൗന്ദര്യവും രഹസ്യങ്ങളുണ്ട്. അത് നമ്മളെല്ലാം അനുഭവിച്ചിട്ടുമുണ്ട് ആരോഗ്യഗുണങ്ങൾ ഏറെ നൽകുന്ന ചെമ്പരത്തിയെ പറ്റി കേട്ടിട്ടുണ്ടോ.? അങ്ങനെ കേട്ടിട്ടില്ലെങ്കിൽ അതിനെ പറ്റി അറിയണം, ശരീരഭാരം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും എല്ലാം സഹായിക്കുന്ന ഒരു പാനീയം ആണിത്. പോഷകങ്ങളാൽ സമ്പന്നമാണ് ഈ ചായ കുടിക്കുന്നത്.
ഫ്രീ റാഡിക്കലുകളെ ചെറുക്കുവാനും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ചർമത്തിനും ഗുണകരമായ ഒന്നാണ് ചായ. വിപണിയിൽ ധാരാളം ഹെർബൽ ടീകൾ ഒക്കെ ഇപ്പോൾ ലഭ്യമാണ്. അതിലൊക്കെ ഉള്ള അളവിൽ മറ്റുള്ളവരേക്കാൾ ഒരുപാട് മുന്നിലാണ് ഈ ചായ. ഇതിൽ പരമാവധി ആൻറി ഓക്സിഡന്റുകളാണ് അടങ്ങിയിട്ടുള്ളത്. ഫ്രീ റാഡിക്കൽ നാശത്തിൽ നിന്നും സംരക്ഷിക്കുന്ന ഒന്നുതന്നെയാണ്. അതോടൊപ്പം ശരീരത്തിൽ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും ചെമ്പരത്തി ചായയ്ക്ക് സാധിക്കും. വലിയ ഗുണം ആണ് ചെമ്പരത്തി ചായ ഈയൊരു കാര്യത്തിൽ ചെയ്യുന്നത് എന്നാണ് അറിയാൻ സാധിച്ചത്.
അതുപോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ മികച്ചതാണ്. പ്രമേഹ രോഗികൾക്ക് നല്ല ഒരു മാർഗം തന്നെയാണ് ചെമ്പരത്തി ചായ, ആരോഗ്യമുള്ള ചർമ്മത്തെ പരിഗണിക്കുവാനും ചെമ്പരത്തി ചായക്ക് സാധിക്കും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് ഇതിൽ. ശരീരത്തിൽ കൊളാജെൻ ഉല്പാദനം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നുണ്ട്. നിരവധി റെഡിമെയ്ഡ് പായ്ക്കറ്റുകൾ ഒക്കെ ഉപയോഗിച്ച് ഇപ്പോൾ ഇത് ഉണ്ടാക്കാൻ സാധിക്കും, അതല്ല എന്നുണ്ടെങ്കിൽ ചെമ്പരത്തി പൂവിൻറെ ഉണക്കിയ ദളങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. ഒരു പാനിൽ വെള്ളമെടുത്ത് തിളപ്പിച്ച് ഉണക്കിയ ദളങ്ങൾ ഇട്ടാൽ മാത്രം മതി. അഞ്ചുമിനിറ്റ് ചൂടാക്കണം, അതിനുശേഷം ഇഞ്ചി കൂടി ചേർക്കുകയാണെങ്കിൽ വ്യത്യസ്തമായ ഒരു രുചി ലഭിക്കും.
കറുവപ്പട്ട അല്ലെങ്കിൽ തേനും കൂടി ചേർത്ത് രുചി വർദ്ധിപ്പിക്കാൻ സാധിക്കും. ഉചിതമായ അളവിൽ ചെമ്പരത്തിയുടെ ചായ കുടിക്കുന്നത് പൊതുവേ സുരക്ഷിതമാണെന്ന് അറിയുന്നതിന് പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്നാണ് തെളിയിക്കപ്പെടുന്നത്.