ഇടുപ്പ് ഭാഗത്തെ വണ്ണം കുറയ്ക്കാം ഈസി ആയി ഇങ്ങനെ ചെയ്താല്
ഇടുപ്പ് ഭാഗത്തെ വണ്ണം കുറയ്ക്കുവാൻ ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. പ്രധാനമായും വയറിന്റെയും ഇടുപ്പിന്റെയും ഭാഗങ്ങളിലാണ് ചിലർക്ക് കൊഴുപ്പ് അമിതമായി അടിയുന്നത്. വണ്ണം തോന്നിക്കുക, അങ്ങനെയാകുമ്പോൾ അവിടുത്തെ വണ്ണം മാത്രമായി കുറയ്ക്കാനുള്ള വ്യായാമങ്ങൾ കണ്ടുപിടിക്കുക ഇത്തിരി പ്രയാസകരമാണ്. യോഗയും ഒക്കെ ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ആദ്യ ശരീര ഭാരം കുറയ്ക്കുന്നതിനേകാൾ പ്രയാസമാണ് ചില ഭാഗങ്ങളിലെ മാത്രമായി കുറയ്ക്കുക എന്ന് പറയുന്നത്.
അടഞ്ഞുകിടക്കുന്ന കൊഴുപ്പിനെ എരിച്ച് കളയാൻ പ്രത്യേകമായ ചില വർക്കൗട്ടുകൾ തന്നെ വേണം ഉപയോഗിക്കുവാൻ. പ്രധാനമായും വയറിന്റെയും ഇടുപ്പിന്റെയും ഭാഗങ്ങളിലാണ് ഇത്തരത്തിൽ അധികം പേരിലും കൊഴുപ്പ് അമിതമായി അടിഞ്ഞ് വണ്ണം വരുന്നത്. അങ്ങനെയാകുമ്പോൾ അവിടങ്ങളിലെ വണ്ണം മാത്രമായി കുറയ്ക്കാനുള്ള വ്യായാമങ്ങൾ ചെയ്ത് നോക്കണം.
വർക്കൗട്ട് പോലെതന്നെ യോഗയും ഇത്തരം സന്ദർഭങ്ങളിൽ പ്രയോജനപ്രദമാണ്. അതിൽ ഒന്നാമത്തെ കൈകൾ തറയിൽ ഊന്നി തലയും ശരീരത്തിൻറെ മുകളിൽ പകുതിയും ഉയർത്തിവെച്ച് ചെയ്യുക എന്നതാണ്. വയർ അടക്കം തല വരെയുള്ള ശരീരഭാഗങ്ങൾ സ്പർശിക്കാതെ പാദങ്ങൾ മടക്കിവെച്ച് മാത്രം ആണ് വേണ്ടത്. ആ പൊസിഷനിൽ അൽപനേരം ഹോൾഡ് ചെയ്യുകയാണ് വേണ്ടത്.
ഇടുപ്പ് ഭാഗത്തെ തുറിച്ചു നിൽക്കുന്ന ശരീരത്തെ ഒതുക്കി നിർത്തുവാൻ ആണ് ഇത് സഹായമാകുന്നത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് തറയിലിരുന്ന് പതിയെ ശരീരത്തിൻറെ മുകളിലേ പകുതിയും കാലുകൾ ഉയർത്തി ചെയ്യുക. ഇത് ഒരു ബോട്ടിനു സമാനമായ ഘടനയാണ് കാണിക്കുക. ശേഷം ആ പൊസിഷനിൽ അൽപനേരം തന്നെ ഹോൾഡ് ചെയ്യുകയും വേണം. ആദ്യം ഇതൊന്നും കൃത്യമായി ചെയ്യാൻ സാധിക്കണമെന്നില്ല. എന്നാൽ പരിശീലനങ്ങളിലൂടെ നമുക്ക് എളുപ്പത്തിൽ ഇത് ചെയ്യാൻ സാധിക്കും.
മൂന്നാമത്തെ ഭാഗം എന്ന് പറയുന്നത് കാലുകൾ സ്ട്രെച്ച് ചെയ്തു നിന്ന് കൈകൾ പിറകിലേക്ക് പരമാവധി സ്ട്രെച്ച് ചെയ്ത് പിണച്ചു വെച്ച ശേഷം പതിയെ കുനിഞ്ഞു നിൽക്കുക എന്നതാണ്. തല കാലുകൾക്കിടയിൽ വരത്തക്കവിധമാണ് നൽകേണ്ടത്. ഈ പൊസിഷൻ ഹോൾഡ് ചെയ്യാം. ശരീരത്തിൽ ഹോൾഡ് ചെയ്ത് എടുക്കുന്നതിന് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇതൊക്കെ സഹായിക്കുന്നുണ്ട്