ഈ രീതിയില്‍ വരുന്ന തലവേദന ശ്രദ്ധിച്ചില്ല എങ്കില്‍

പല സാഹചര്യങ്ങളിൽ ആയി നമ്മൾ തലവേദന അനുഭവിച്ചിട്ടുണ്ടാകും. പലപ്പോഴും തലവേദനയുടെ യഥാർത്ഥ കാരണം നമുക്ക് അറിയില്ല. ഇപ്പോൾ വീടുകളിലും മറ്റും ഇരുന്ന് ജോലി ചെയ്യുന്നവർ ആയതുകൊണ്ടുതന്നെ കൂടുതലായി തലവേദനകളും മറ്റും അനുഭവപ്പെടാറുണ്ട്. ലാപ്ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിക്കുന്നവർക്ക് തലവേദന ഒരു നിത്യസംഭവമാണ്. എന്നാൽ തലവേദന വളരെ മോശമാകുന്നു അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മൈഗ്രൈൻ ലക്ഷണമായിരിക്കും. അത്‌ അറിയുക തന്നെ വേണം. പഠനങ്ങളനുസരിച്ച് 7 ആളുകളിൽ ഒരാൾക്ക് വീതം മൈഗ്രൈൻ സാധ്യത ഉണ്ടെന്നാണ് കണക്ക്.

സാധാരണ തലവേദനയിൽ നിന്ന് വ്യത്യസ്തമാണ് ഇത്. കൂടുതൽ ദിനവും ഒരു ചെറിയ ജോലി പോലും ചെയ്യാൻ വിടാതെ ശരീരത്തെ മുഴുവൻ പിടിച്ചു ഇരുത്തുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും മൈഗ്രൈൻ ലക്ഷണങ്ങൾ മുൻപേ മനസ്സിലാകാറില്ല. മൈഗ്രൈൻ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഓക്കാനം,ഛർദി, തുടങ്ങിയ ലക്ഷണങ്ങളോടെ ഒപ്പം മണിക്കൂറുകളോ ദിവസങ്ങളോ പോലും ഈ തീവ്രമായ തലവേദന നീണ്ടുനിൽക്കും. അതോടൊപ്പം തന്നെ ചെറിയ രീതിയിലുള്ള പ്രകാശകിരണം പോലും താങ്ങാൻ കഴിയില്ല. ഇത്‌ ആളുകളെ വല്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിക്കുകയും ചെയ്യും. മൈഗ്രെയിന് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.

എല്ലാ പ്രായക്കാരെയും ഒരുപോലെ ബാധിക്കുന്ന മൈഗ്രൈൻ ലക്ഷണങ്ങൾ ഉണ്ട്. ഒരാളിൽ മൈഗ്രെയിൻ ഉണ്ടാകുന്നതിന്റെ സാധ്യതകൾ എന്ന് പറയുന്നത് പാരമ്പര്യം ആയിരിക്കും, ചിലപ്പോൾ മാതാപിതാക്കൾക് ആർക്കെങ്കിലും മൈഗ്രേൻ അവസ്ഥകൾ ഉണ്ടെങ്കിൽ അത് നമുക്കും വരാം. അടുത്തത് ഭക്ഷണപാനീയങ്ങൾ ആണ്. ചോക്ലേറ്റ്, കഫീൻ, ആൽക്കഹോൾ തുടങ്ങിയ പ്രത്യേക ഭക്ഷണപാനീയങ്ങൾ ചിലരുടെ ശരീരത്തിൽ മൈഗ്രൈൻ ലക്ഷണങ്ങൾ കാണിക്കും. ഹോർമോൺ മാറ്റങ്ങളാണ് പ്രീമെൻസ്‌ട്രുൽ സിൻഡ്രം, ആർത്തവവിരാമം, സമ്മർദ്ദം തുടങ്ങിയവമൂലം മൈഗ്രൈൻ ലക്ഷണങ്ങൾ കാണാം.

അടുത്തത് ചില ശബ്ദങ്ങളാണ്. അതായത് ശബ്ദത്തോടെയുള്ള പ്രതികരണം, തിളക്കമുള്ള ലൈറ്റുകൾ രൂക്ഷമായ ഗന്ധം തുടങ്ങിയവ കൊണ്ടൊക്കെ ചിലരിൽ മൈഗ്രൈൻ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. കടുത്ത തലവേദന, ഓക്കാനം, ചർദ്ദി കൈകളിലും കാലുകളിലും മരവിപ്പ്, ശബ്ദം, വെളിച്ചം, ഗന്ധം എന്നിവയോടുള്ള പ്രകോപനപരമായ ഇടപെടൽ, ദൃശ്യ മാറ്റങ്ങൾ ഷോഭം എങ്ങനെയൊക്കെ മൈഗ്രൈൻ ലക്ഷണങ്ങൾ ആണ്. ചികിത്സിക്കുന്നതിനും പ്രതിരോധിച്ച് നിർത്തുന്നതിനായി നിരവധി മരുന്നുകൾ ഒക്കെ ഇപ്പോഴും ഉണ്ട്. എല്ലാം ഉപയോഗിക്കണം. അതുപോലെ ഭക്ഷണക്രമവും മാറ്റിയാൽ നല്ലതായിരിക്കും. മോശം ഡയറ്റ് പ്ലാനുകളും ചിലപ്പോൾ മൈഗ്രേൻ ലക്ഷണത്തിന് കാരണമായേക്കാം. കഫീൻ അടങ്ങിയ പാനീയങ്ങൾ മദ്യം ചോക്ലേറ്റ് എന്നിവ മൂലമുള്ള നിങ്ങളുടെ ഭക്ഷണങ്ങൾ മൈഗ്രേന് കാരണമാവാം.

Leave a Reply

Your email address will not be published. Required fields are marked *