മുട്ടയുടെ വെള്ള കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മുട്ട ഒരു സമീകൃതാഹാരമാണ് എന്ന് നമുക്കറിയാമല്ലോ, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ മുട്ട കഴിക്കുന്നവരാണ്. മുട്ട ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ അത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കരുതുന്നവരാണ് കൂടുതൽ ആളുകളും.കൂടുതൽ മുട്ട കഴിക്കുന്നതാണ് ആരോഗ്യത്തിന് ഹാനികരം എന്നാണ് വിദഗ്ധർ പറയുന്നത്. രണ്ടു മുട്ടയിൽ ശരീരത്തിനാവശ്യമായ 59% സെലേനിയം 32% വൈറ്റമിൻ 14% ആയ എന്നിവയുണ്ട്.
ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക ആണ്. ജലദോഷം പനി ഇവയെല്ലാം പരിഹാരം ഏകുവാൻ മുടക്കി കഴിയുന്നുണ്ട്, ജീവകം ബി12 ബീ 5 തയാമിൻ തുടങ്ങി നിരവധി ഗുണങ്ങളാണ് മുട്ടയിൽ അടങ്ങിയിട്ടുള്ളത്. അത് കൊണ്ടുതന്നെ മുട്ട ചർമ പ്രശ്നങ്ങൾക്കും തലമുടിയും നഖങ്ങൾക്ക് എല്ലാം നല്ലതാണ്. ചർമ്മത്തിന് ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തുവാനും ഫ്രീ റാഡിക്കലുകളുടെ പൊരുതാനും ഒക്കെ ഇവ സഹായിക്കാറുണ്ട്. മുട്ടയെ പറ്റി പറയുമ്പോൾ കൂടുതൽ ആളുകൾക്ക് ഉണ്ടാകുന്ന സംശയം ആണ് ഏതു മുട്ടയാണ് കഴിക്കേണ്ടത് എന്ന്. കോഴിമുട്ടയ്ക്ക് ആണോ താറാമുട്ടയ്ക്ക് ആണോ കാടമുട്ടയ്ക്ക് ആണോ കൂടുതൽ ഗുണം ഉള്ളത് എന്ന്, അങ്ങനെ ചോദിക്കുകയാണെങ്കിൽ എല്ലാം ഏകദേശം ഒരേ പോലെ തന്നെ ഗുണം ഉള്ളത് തന്നെയാണ്.
മുട്ടയുടെ വെള്ള ആണെങ്കിലും മുട്ടയുടെ മഞ്ഞക്കരു ആണെങ്കിലും രണ്ട് തരത്തിലുള്ള ഗുണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. മുട്ടയുടെ വെള്ള മുടി വളർച്ചയും മറ്റും സഹായിക്കുമ്പോൾ മുട്ടയുടെ മഞ്ഞ താരൻ പോലുള്ളവയിൽ നിന്നും നമുക്ക് രക്ഷ നൽകുകയാണ് ചെയ്യുന്നത്. നല്ല രീതിയിൽ തന്നെ മുട്ടയുടെ വെള്ളയും മഞ്ഞയും ഉപയോഗിക്കുകയാണെങ്കിൽ ഒരിക്കലും ആരോഗ്യത്തിന് പ്രശ്നമല്ലാത്ത ഒരു കാര്യം തന്നെയാണ് മുട്ട എന്ന് പറയുന്നത്.
അതോടൊപ്പം നമ്മുടെ ശരീരത്തിന് മികച്ച ഒരു ആരോഗ്യം നൽകുന്ന പോഷകഗുണങ്ങൾ ഉള്ള ഒന്നുകൂടിയാണ് മുട്ട. മുട്ട നന്നായി തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക, അധികമായാൽ അമൃതും വിഷമാണ് എന്ന് ഓർമിക്കുക. അതുകൊണ്ട് തന്നെ ഒരു പ്രത്യേക അളവിൽ കൂടുതലായി ഒന്നും കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്