വളരെ നിസ്സാരമായി നാം തള്ളികളയുന്ന ഈ ലക്ഷണങ്ങള്
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതിനുശേഷം മാത്രം തുടര്ന്ന് വായിക്കുക
മൊബൈൽ ഫോൺ സ്ക്രീനിൽ അധിക സമയം നോക്കുന്നവർ ഈ രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കുക
ഭക്ഷണം ഇല്ലെങ്കിൽ ജീവിക്കാം എന്നാൽ സ്മാർട്ട്ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്നത്തെ തലമുറയുടേണ്ടത്. ഒരു നിമിഷ പോലും സ്മാർട്ട്ഫോൺ ഇല്ലാതെ ഇരിക്കാൻ പറ്റില്ല. എന്നാൽ സ്മാർട്ട്ഫോണിന്റെ വരവോടെ ആരോഗ്യത്തെ പ്രെത്യകിച്ചും കണ്ണുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നവരുടെ എണ്ണവും, ഉപയോഗിക്കുന്ന സമയവും ഏകദേശം വർധിച്ചിരിക്കുകയാണ്. ഇതുമൂലം പല അപകടങ്ങൾ ഇതിനോടകം സംഭവിച്ചിരിക്കുകയാണ്.
കോവിഡ് 19 എന്ന മഹാമാരിയുടെ വരവോടെ വീട്ടിലിരുന്നു മൊബൈലിന്റെയും ലാപ്ടോപ്പിന്റെയും മുന്നിൽ ജോലിയെടുക്കുകയും, പഠിക്കുകയും ചെയ്യുന്ന തലമുറയെയാണ് കാണാൻ കഴിയുന്നത്. ഇത്തരം ഇടവേളയില്ലാതെ ഉപയോഗിക്കുന്നതിലൂടെ ഡ്രൈ ഐ എന്ന രോഗം പിടിച്ചേക്കാം എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ആ പേരിൽ തന്നെ രോഗമെന്താണെന്ന് മനസിലാക്കാം. ഡ്രൈ ഐ എന്ന് പറഞ്ഞാൽ കണ്ണുകളിലുള്ള നനവ് വാർന്നുപോകുന്ന അവസ്ഥയാണ്. സാധാരണ രീതിയിൽ പ്രായമായവരിലാണ് ഈ രോഗം കണ്ടു വരുന്നത്. പക്ഷേ ഈയൊരു സമയത്ത് കുട്ടികളിൽ വരെ ഈ രോഗം ബാധിക്കുന്നുണ്ട്.
ഇടവേളയില്ലാതെ മൊബൈൽ ഫോണിന്റെ അല്ലെങ്കിൽ ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് നോക്കി നിൽക്കുമ്പോൾ ഏകദേശം 66 പ്രാവശ്യമാണ് കണ്ണ് ചിമ്മുന്നത്. ഇത് പതിയെ ഡ്രൈ ഐയിലേക്ക് നയിക്കുകയാണ്. അതുകൊണ്ട് തന്നെ കാര്യമായി നോക്കി കാണേണ്ട വിഷയമാണ് ഡ്രൈ ഐ. കഴിഞ്ഞ ഒരു കൊല്ലമായി ഡ്രൈ ഐ രോഗം ബാധിച്ചവരുടെ മുപ്പതു മുതൽ നാല്പത് ശതമാനം വരെ വർധിച്ചിരിക്കുന്നു എന്നാണ് ദില്ലിയിൽ നിന്നും നേത്രരോഗ വിദഗ്ദൻ ഡോക്ടർ തുഷാർ ഗ്രോവർ പറയുന്നത്. ഇതിന്റെ പ്രധാന കാരണം കോവിഡാണ് എന്നാണ് ഡോക്ടർ തുഷാർ വെളിപ്പെടുത്തുന്നത്.
നീറ്റൽ, കണ്ണിൽ വേദനയുണ്ടാവുന്നു, തളർച്ച, കാഴ്ച മങ്ങി പോകുന്നു, എരിച്ചിൽ, ലെൻസ് ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നം, കരട് വീണതുപോലെയുള്ള അനുഭവം, അധികസമയം ഒരു വസ്തുവിലേക്ക് നോക്കാൻ പറ്റാതെ വരുന്നു തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കണ്ണിലെ പേശികളിൽ കണ്ട് വരുന്ന സമ്മർദ്ദം മൂലം കണ്ണ് വേദന കൂടാതെ തലവേദനയ്ക്കും സാധ്യതയുണ്ടാക്കുന്നു. എന്നൽ ഈ രോഗത്തിൽ രക്ഷ നേടാൻ ഒരു പരിഹാര മാർഗം മാത്രമേയുള്ളു. സ്ക്രീനിൽ നോക്കുന്ന സമയം കുറയ്ക്കുക.
ഐടി ജോലി ചെയ്യുന്നവരും ഇരുന്ന് ജോലി ചെയ്യുന്നവരും ശരീരത്തിന്റെ ഘടന കൃത്യമായി പലിപാലിക്കാൻ ശ്രെദ്ധിക്കുക. കൂടാതെ ദിവസവും നല്ല രീതിയിൽ വെള്ളം കുടിക്കുക. ശരീരത്തിന് വ്യായാമം ചെയ്യുമ്പോൾ തന്നെ കണ്ണിനും നല്ല രീതിയിൽ വ്യായാമം ചെയ്യുക. ഭക്ഷണക്രെമത്തിൽ കണ്ണിനാവശ്യമായ ഡൈറ്റ് നൽകുക