ജനങ്ങൾക്ക് വേണ്ടി നിരവധി അറിയിപ്പുകൾ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്

ജനങ്ങൾക്ക് വേണ്ടി നിരവധി അറിയിപ്പുകൾ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. ജനങ്ങളുടെ സുരുക്ഷിത മുൻനിർത്തിയാണ് ഓരോ അറിയുപ്പുകൾ പോലീസ് നൽകുന്നത്. ഇന്ന് മുഴുവൻ ആളുകളും സമൂഹ മാധ്യമങ്ങളിൽ മുഴുകിരിക്കുന്നവരാണ്. ഓരോ ദിവസം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങി മറ്റ് സമൂഹ മാധ്യമങ്ങൾ വഴി നിരവധി തട്ടിപ്പുകളുടെ ഇരയാക്കി മാറ്റുന്നത്. ഇതിൽ മിക്ക തട്ടിപ്പുകളും ഉപഭോക്താവിന്റെ കൈകളിൽ നിന്നും ഉണ്ടാവുന്ന പിഴവ് മൂലമാണ്.

എന്നാൽ ഒരുപാട് തട്ടിപ്പുക്കാരെ കേരള പോലിസ് ഇതിനോടകം പിടി കൂടിട്ടുണ്ട്. അത്തരകാർക്ക് കടുത്ത ശിക്ഷയും പോലീസ് വാങ്ങിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ദിനപ്രതി ഇത്തരം തട്ടിപ്പുകൾക്കെതിരെയും ഇതുമായി ബന്ധപ്പെട്ട് അനേകം മുന്നറിയിപ്പുകൾ ഇതിനോടകം തന്നെ കേരള പോലീസ് അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പങ്കുവെച്ച പ്രധാന അറിയിപ്പാണ് ചർച്ച വിഷയമായിമെടുക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് വഴി മതസ്പർദ്ധ നടത്തുന്നവരെയും, അത് മറ്റുള്ളവരിലേക്ക് കൈമാറുന്നവരെയും കർശനമായ നിയമ നടപടികൾ ഉണ്ടാവുമെന്നാണ് ഫേസ്ബുക് പേജ് വഴി കേരള പോലീസ് അറിയിച്ചത്. നിലവിൽ ഒരുപാട് വ്യാജ അക്കൗണ്ട് വഴിയും യഥാർത്ഥ അക്കൗണ്ട് വഴിയും മത സപ്ർദ്ധ തരത്തിലുള്ള പോസ്റ്റ്‌ നിർമ്മിക്കുകയും അത് മറ്റുള്ളവരിലേക്ക് നല്ല രീതിയിൽ കൈമാറുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പോസ്റ്റ്‌ നിർമ്മിക്കുന്നവർക്കെതിരെ നിയപരമായി നാടിപടികൾ സ്വീകരിക്കുമെന്നാണ് അറിയാൻ സാധിച്ചത്.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ എല്ലാവരും പരമാവധി ഒഴിവാക്കാൻ ശ്രെമിക്കുക. പിടിച്ചു കഴിഞ്ഞാൽ കർശനമായ നിയമ നടിപടികൾ ഉണ്ടാവുന്നതാണ്. വ്യാജ ഐഡി വഴി ഇത്തരത്തിൽ പ്രെചരണം നടത്തുന്നവരെ പിടിക്കാൻ പ്രയാസമാണ് എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ സൈബർ സെല്ലിന് വ്യാജ ഐഡി ഉപയോഗിക്കുന്നവരുടെ യഥാർത്ഥ അക്കൗണ്ട് കണ്ടുപിടിക്കാൻ അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. വ്യാജ ഐഡി വഴി പോസ്റ്റുകൾ നിർമ്മിക്കുന്നവർ പോലീസിന്റെ നിരീക്ഷണത്തിലാണ്. അറിയിപ്പ് നൽകിട്ടും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷകളായിരിക്കും ലഭിക്കാൻ പോകുന്നത്.

“മതസപ്ർദ്ധ ഉണ്ടാക്കുന്നവരെയും, സമൂഹത്തിൽ വേർതിരിവ് തരത്തിലുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങൾ വഴി അപ്‌ലോഡ് ചെയ്യുന്നത് ശ്രെദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെയും മാധ്യമങ്ങൾ വഴി പ്രെചരിപ്പിക്കുന്നവർക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ് ” എന്നാണ് ഔദ്യോഗിക പേജ് വഴി കേരള പോലിസ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *