ഇന്ത്യ പോസ്റ്റ്‌ ബാങ്കിന്റെ പുതിയ അറിയിപ്പ് ; എല്ലാ ഉപഭോകതാക്കളും അറിഞ്ഞിരിക്കുക

നമ്മളുടെ രാജ്യത്ത് എല്ലാവർക്കും ഉപകാരപ്രെദമായ പൊതു മേഖല സ്ഥാപനമാണ് ഇന്ത്യൻ പോസ്റ്റ്‌. ഇന്ത്യൻ പോസ്റ്റ്‌ വഴി നിരവധി പദ്ദതികളും ആനുകൂല്യങ്ങളും ഉപഭോക്താകൾക്ക് വേണ്ടി നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകാൻ വേണ്ടി ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ് ബാങ്കിംഗ് പദ്ദതി നടപ്പിളാക്കിയിരുന്നു. മറ്റ് സ്വകാര്യ ബാങ്കുകളെ പോലെയുള്ള എല്ലാ സേവനങ്ങളും ഇന്ത്യ പോസ്റ്റ്‌ ബാങ്കിംഗ് വഴി ലഭ്യമാകുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ദതികൾ ഇതിലൂടെയായിരുന്നു നടപ്പിലാക്കിയിരുന്നത്.

കൂടാതെ ഉപഭോക്കതാകൾക്ക് ആവശ്യമായ മറ്റ് ബാങ്കിംഗ് സേവനങ്ങളും ഐ പി പി ബി വഴി നൽകുന്നുണ്ട്. നമ്മളുടെ വീടുകളുടെ സമീപമുള്ള ഇന്ത്യൻ പോസ്റ്റ്‌ ഓഫീസ് വഴി കറന്റ്‌, സേവിങ്സ് ഐ പി പി ബിയുടെ അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കുന്നതാണ്. ഇതിനപ്പുറം പണം പിൻവലിക്കാനും നിഷേപിക്കാനുമുള്ള ആവശ്യങ്ങൾ ഇന്ത്യൻ പോസ്റ്റ്‌ ബാങ്ക് ഒരുക്കുന്നുണ്ട്. 2018ൽ ആരംഭിച്ച ഈ ബാങ്കിന്റെ കീഴെ ഏകദേശം നാല് കോടി ഉപഭോക്താക്കളാണ് ഉള്ളത്. ഇത്രേയും ഉപഭോക്താകൾക്ക് ലഭ്യമാകുന്ന പദ്ദതികളെല്ലാം ബാങ്ക് വഴി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്.

ഇതുപോലെ നിങ്ങളും ഇന്ത്യൻ പോസ്റ്റ്‌ ബാങ്കിന്റെ ഉപഭോക്താവാണെങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു പുതിയ അറിയിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മറ്റ് ബാങ്കുകളെ പോലെ ഇന്ത്യൻ പോസ്റ്റ്‌ ബാങ്കിന്റെയും നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. മറ്റ് ബാങ്കുകളെ അപേക്ഷിക്കുമ്പോൾ എല്ലാ തരത്തിലുള്ള നിരക്കുകളും ഇന്ത്യ പോസ്റ്റിന്റെ ബാങ്കിന് കുറവായിരുന്നു. അതായത് ഐ പി പി ബി വഴി അക്കൗണ്ട് തുറന്ന് പണം നിഷേപിച്ച ഉപഭോക്കതാകൾക്ക് പോസ്റ്റ്‌ ഓഫീസിൽ നിന്നും പണം പിൻവലിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്.

എന്നാൽ മറ്റ് ബാങ്കുകളിൽ ചെറിയ രീതിയിൽ ചാർജുകൾ പിടിക്കുന്നത് കാണാം കഴിയും. പക്ഷേ ഐ പി പി ബി നിന്ന് മറ്റൊരു ചാർജുകൾ ഈടാക്കാതെ പണം പിൻവലിക്കാനുള്ള നിശ്ചിത തവണത്തേക്ക് നിജപ്പെടുത്തിട്ടുണ്ട്. മാസത്തിൽ നാല് തവണ കൂടുതൽ പണം പിൻവലിച്ചാൽ ചാർജുകൾ ഈടാക്കുന്നതാണ്. എന്നാൽ വലിയ രീതിയിലുള്ള തുക വരുന്നതുമില്ല. പണം പിൻവലിക്കുന്നതിന് മാത്രമല്ല നിഷേപിക്കാനും ഇത്തരത്തിലുള്ള ചാർജുകൾ ബാങ്ക് നടപ്പിലാക്കിട്ടുണ്ട്. പതിനായിരം രൂപ വീതം അഞ്ച് തവണ കൂടുതൽ പണം നിഷേപിക്കുമ്പോളാണ് നിശ്ചിത തുക ബാങ്ക് ഈടാക്കുന്നത്.

പണം പിൻവലിക്കുകയോ നിഷേപിക്കുകയോ ചെയ്താൽ ഏകദേശം 0.5 ശതമാനം ചാർജായി ഈടാക്കേണ്ടി വരും. 0.5 ശതമാനം എന്ന് പറയുമ്പോൾ 25 രൂപയോളമാണ് വരുന്നത്. എന്നാൽ സേവിങ്സ് അക്കൗണ്ടുകളിൽ എത്ര തവണ വേണമെങ്കിലും ചാർജുകൾ ഒന്നുമില്ലാതെ പണം നിഷേപിക്കാൻ കഴിയും. ജനുവരി ഒന്ന് മുതലാണ് ഈ പദ്ദതി നടപ്പിലാക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *