എത്ര കടുത്ത കീടശല്യവും മാറും ഒരിക്കല്‍ ഈ പ്രയോഗം നടത്തിയാല്‍
കൃഷി ചെയ്യുന്ന എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കീടങ്ങളുടെ ആക്രമണം തന്നെയാണ്. കീടങ്ങളുടെ ആക്രമണത്തിൽ വീട്ടിൽ തന്നെ അവലംബിക്കാവുന്ന പലരീതികളും ആളുകൾ ചെയ്യുന്നുണ്ട്. എങ്കിലും കൃഷിയിടത്തിൽ നടപ്പിലാക്കേണ്ടത് എല്ലാം അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ സസ്യജന്യമായ കീടനാശിനി പ്രയോഗം രീതിയെ പറ്റിയാണ് പറയുന്നത് പേര് നീമാസ്ത്രം എന്നാണ്. നീമാസ്ത്രം നിർമ്മിക്കുവാൻ വേണ്ട ചേരുവകൾ എന്ന് പറയുന്നത് 10 ലിറ്റർ വെള്ളം, ആറ് ലിറ്റർ ഗോമൂത്രം, 200ഗ്രാം പച്ചചാണകം, അരക്കിലോ വേപ്പില എന്നിവയാണ്. നിർമാണരീതിയും മറ്റ് പാടുള്ളതൊന്നുമല്ല .
10 ലിറ്റർ വെള്ളത്തിൽ അഞ്ച് ലിറ്റർ ഗോ മൂത്രവും 200ഗ്രാം പച്ചച്ചാണകവും അര കിലോ വേപ്പിലയും അരച്ച് കുഴമ്പാക്കി അതും ചേർത്ത് നന്നായി ഇളക്കുക. രണ്ട് ദിവസം മുഴുവൻ ഇത് അനക്കാതെ വയ്ക്കുകയാണ് വേണ്ടത്. അതിനുശേഷം എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഇളക്കി കൊടുക്കുകയും വേണം. രണ്ട് ദിവസത്തിനുശേഷം ഇത് അരിപ്പയിൽ അരിച്ചെടുത്ത് ചെറിയൊരു സ്പ്രെ കുപ്പിയിലേക്ക് മാറ്റി വയ്ക്കാം.
എല്ലാത്തരം നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും മീലിമുട്ട, കീടങ്ങൾ,ഇലതീനി പുഴു ഫലപ്രദമായി നേരിടാൻ നീമാസ്ത്രത്തിന് വലിയ ഒരു കഴിവ് തന്നെ ഉണ്ട്. ഇത്തരത്തിൽ പരിസ്ഥിതിസൗഹൃദ കൃഷി രീതികളാണ് ഇനി മുതൽ നമ്മുടെ പച്ചക്കറി തോട്ടങ്ങളിൽ പ്രയോഗിക്കേണ്ടത്