ഈ ചെടി പറമ്പിലോ വീടിന്റെ പരിസരത്തോ ഉണ്ടോ എങ്കില് ശ്രദ്ധിക്കുക
ദശപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതായി കാണുന്ന ഒന്നാണ് ഉഴിഞ്ഞ എന്നറിയപ്പെടുന്ന ചെടി. പലയിടത്തും പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. ഇത് ഒരു ഔഷധസസ്യമാണ്. വള്ളിഉഴിഞ്ഞ, കറുത്തകുന്നേ അങ്ങനെ പല പേരുകളിൽ ആണ് അറിയുന്നത്. സംസ്കൃതത്തിൽ ഈ ചെടികൾ ഇന്ദ്രവല്ലി എന്നാണ് യഥാർത്ഥ പേര്. ഇതിൻറെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. എങ്കിലും ഇതൊരു വെറും സസ്യമായി കാണുകയാണ് പതിവ്. ചുമക്കുള്ള പരിഹാരം ഇവയിലുണ്ട്. തണുപ്പുകാലത്ത് ചുമയും ജലദോഷവും ഒക്കെ മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്.
ചുമയുടെ പരിഹാരമായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ടെന്ന് ചേർത്ത് വെള്ളം കവിൾ കൊള്ളുന്നതും ജലദോഷവും ചുമയും അകറ്റുകയാണ് ചെയ്യുന്നത്. മാത്രമല്ല രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാനും ഇത് സഹായിക്കുന്നുണ്ട്. അടുത്തത് സന്ധിവേദനയ്ക്ക് ആണ് പരിഹാരം നൽകുന്നത്. ആവണക്കെണ്ണയിൽ ചേർത്തത് ഒന്ന് തേച്ച് പിടിപ്പിച്ചാൽ മാത്രം മതി. പാദം, നീര് പോലുള്ള ബുദ്ധിമുട്ടുകൾ എല്ലാം ഇല്ലാതാകും. അടുത്തത് മുടികൊഴിച്ചിൽ ആണ്. മികച്ച ഒരു ഷാംപൂ ആയി ഉഴിഞ്ഞ നമുക്ക് പ്രയോജനം ചെയ്യും. ഉഴിഞ്ഞ ഇല ഇട്ട് കാച്ചിയ എണ്ണ മുടികൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും സഹായിക്കുന്നു. ഒപ്പം തലമുടിക്ക് നല്ല തിളക്കവും നൽകുവാനും ഉഴിഞ്ഞയുടെ ഇല നല്ലതാണ്. അടുത്തത് മലബന്ധം അകറ്റുവാൻ ഉള്ള പരിഹാരമാണ്. മികച്ചതാണ് ഇത്.
വയറിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാം. മികച്ച ഒറ്റമൂലിയാണ് ഉഴിഞ്ഞ കഷായം എന്നാണ് ആയുർവേദം പറയുന്നത്. അടുത്തത് അൾസർ ഇല്ലാതാക്കുവാനും മറ്റുമുള്ള പരിഹാരം. അൾസർ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ ഉഴിഞ്ഞ വെള്ളം തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് പ്രശ്നങ്ങൾക്കുള്ള പ്രതിവിധി ആണ്. സ്ത്രീകളിൽ ആർത്തവ കാലത്തുണ്ടാകുന്ന ശക്തമായ വേദനയും പരിഹാരം നൽകാൻ ഉഴിഞ്ഞ ഇലയ്ക്ക് സാധിക്കും.