കായം ആഹാരത്തില് ഉള്പെടുതുന്നവരുടെ ശ്രദ്ധയ്ക്ക്
ഗുണത്തിലും രുചിയിലും ഒക്കെ വേറിട്ടുനിൽക്കുന്ന അടുക്കളയിലെ ഒരു പ്രധാനപ്പെട്ട സവിശേഷമായ പദാർത്ഥമാണ് കായം എന്നു പറയുന്നത്. സാമ്പാറിലും ഒക്കെ കായം ഇല്ലാതെ പൂർണമല്ല എന്ന് പറയാം. ഇങ്ങനെ അടുക്കളയിലെ രുചിക്കൂട്ടുകളിൽ കേമനായ കുഞ്ഞൻ കായം ചിക്കൻ കറിക്ക് രുചി കൂട്ടാൻ ചിലർ പൊടിക്കൈകൾ ആയി ചേർക്കാറുണ്ട്. ഇങ്ങനെ നാവിന് മാത്രമല്ല കായം ഗുണപ്രദം ആകുന്നത്. ആരോഗ്യത്തിനും കായം പലവിധത്തിൽ ഫലപ്രദമാണ്. രക്തസമ്മർദ്ദം, ഉദര രോഗങ്ങൾ, ചുമ, ആർത്തവ വേദന, തലവേദന പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഉപയോഗിക്കാം. കായത്തിൻറെ ഇനിയും അറിയാത്ത ഇത്തരം ഗുണവശങ്ങൾ മനസ്സിലാക്കുക തന്നെ വേണം.
ബിപിയ്ക്ക് ഉള്ള ഒരു മികച്ച പ്രതിവിധിയാണ് കായം കായം ചേർത്ത് ഭക്ഷണം പ്രമേഹരോഗികൾ കഴിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട് ദിവസവും കായും കഴിക്കുന്നതിലൂടെ രക്തം കട്ടപിടിക്കുന്ന പ്രശ്നങ്ങളെയും ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിനാൽ തന്നെ രക്തസമ്മർദമുള്ളവർ കായം അടങ്ങിയ ഭക്ഷണം കഴിക്കണം. അടുത്തത് ഉദര രോഗങ്ങളിൽ നിന്നുള്ള ആശ്വാസമാണ്. ദഹനസംബന്ധമായ അസുഖങ്ങൾക്ക് എതിരെയും കായം മികച്ചതാണ്. വയറിലേ കൃമിശല്യം, ദഹനക്കേട്, ഗ്യാസ്ട്രബിൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നിയന്ത്രിക്കുന്നതിനും കായത്തിന് കഴിയുന്നുണ്ട്. ഇതിന് ചുക്ക് കഷായത്തിൽ കായം അരച്ചുകലക്കി കുടിക്കാം.
മൂന്നുനേരവും ഒരൗൺസ് വീതം കുടിച്ചാൽ ഗ്യാസ്ട്രബിൾ ക്രിമി എതിരെയുള്ള ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. ഇതുകൂടാതെ കായം നെയ്യിൽ വറുത്തുപൊടിച്ച് ഇതിലേക്ക് കാൽ ഭാഗം മഞ്ഞൾപൊടി കൂടി ചേർക്കണം. ഈ മിശ്രിതം കുറേശ്ശെ ആയി പലതവണ കഴിച്ചാൽ വയറ്റിലെ അസുഖങ്ങൾ പലതും ഒഴിവാക്കുവാനും സാധിക്കും. കായം ലയിപ്പിച്ച വെള്ളം വിരയും കൃമിയേയും തുരത്താൻ സഹായിക്കുന്നുണ്ട്. അടുത്തത് ചുമയ്ക്കുള്ള ശമനം ആണ്. ശ്വാസകോശ രോഗങ്ങൾക്കും ചുമ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഒക്കെ കായം മികച്ച ഒരു പരിഹാരം ആണ്. സാധാരണ ചുമ ആയാലും വരണ്ട ചുമ ബ്രോങ്ക്കൈടിസ് ആസ്മ തുടങ്ങിയവയാലും ശമിപ്പിക്കുന്നതിന് കായം കഴിക്കാം. ഇതിനായി കായം തേനിൽ ചാലിച്ച് കഴിക്കുക ആണ് വേണ്ടത്.
ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് മാത്രമല്ല ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് എതിരെയും കുറച്ചു വെള്ളത്തിൽ കലർത്തി പുരട്ടിയാൽ മതി. അടുത്തത് തലവേദനയ്ക്കുള്ള പരിഹാരമാണ്. തലയുടെ മുകളിൽ ഉണ്ടാകുന്ന വീക്കം കാരണമാണ് തലവേദന ഉണ്ടാകുന്നത്. ഇങ്ങനെ ശരീരത്തിനകത്തെ നീക്കങ്ങൾക്കെതിരെ പ്രവർത്തിക്കുവാനും കായത്തിന് സാധിക്കുന്നുണ്ട്. നിത്യേന കഴിക്കുന്ന ഭക്ഷണത്തിൽ കായം ഉൾപ്പെടുത്തുക. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടു നുള്ള് കായം ഇട്ട് തിളപ്പിച്ച കുടിക്കുകയും ഒക്കെ ചെയ്യുന്നത് നല്ലതാണ്.
പ്രൊജസ്ട്രോൺ ഹോർമോൺ ഉൽപാദനത്തിന് ത്വരിതപ്പെടുത്തുന്നതിൽ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ആർത്തവവേദന കൂടുതലാണെങ്കിൽ ഒരു ഗ്ലാസ്സ് മോരിൽ രണ്ട് നുള്ള് കറുത്ത ഉപ്പും ഒരു നുള്ള് കായം ചേർത്ത് കുടിക്കുകയാണ് വേണ്ടത്. ശാരീരിക ആരോഗ്യത്തിന് എന്നത് പോലെയും ആരോഗ്യത്തിനും കായം ഉൾപ്പെടുത്താവുന്നതാണ്.