റെഡ് ലേഡി പപ്പായ ഇങ്ങനെ കൃഷി ചെയ്താല്‍ ചുവട്ടില്‍ നിന്ന് തന്നെ നിറയെ കായ പിടിക്കും
വീട്ടിലെ പരമ്പരങ്ങളിൽ സാധാരണ കാണുന്ന കൃഷിയാണ് പപ്പായ. കേരളത്തിലെ മിക്ക വീടുകളിലും പപ്പായ. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പപ്പായ. വാണിജ്യാടിസ്ഥാനത്തിൽ തന്നെ ആർക്കും തുടങ്ങാൻ കഴിയുന്ന കൃഷിയാണ് പപ്പായ. പപ്പായ കൃഷി ചെയ്യുമ്പോൾ അടിസ്ഥാനപരമായി ചെയേണ്ട ചില കാര്യങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. നമ്മളുടെ നാട്ടിൽ തന്നെ മികച്ച വിളവ് ലഭിക്കുന്ന ഒന്നാണ് റെഡ് ലേഡി പപ്പായ. നിരവധി പേരാണ് നമ്മളുടെ ഇടയിൽ കൃഷി ചെയ്ത് ജീവിക്കുന്നത്.
കോയമ്പത്തൂറിൽ കാർഷിക സർവകശാല വികസിപ്പിച്ചു എടുത്ത സി ഓ 8. പപ്പായ വിത്തുകൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വാങ്ങാൻ എപ്പോഴും ശ്രെമിക്കുക. പഴുത്ത പപ്പായ പഴങ്ങളിൽ നിന്നും ഇതിന്റെ വിറ്റ് എടുക്കുമ്പോൾ അതേ സസ്യത്തിന്റെ ഗുണങ്ങൾ ലഭിക്കില്ലന്നെന്ന് കർഷകർ തെളിയിച്ചിട്ടുണ്ട്. പപ്പായ കൃഷി ചെയ്യുബോൾ മണ്ണ്, കാലാവസ്ഥ, പരിചരണം തുടങ്ങിയവ എങ്ങനെ വേണമെന്ന് നോക്കാം.
കൂടുതൽ സൂര്യപ്രകാശം ലഭ്യമാകുന്ന രീതിയിൽ ഇടം വേണം പപ്പായ കൃഷിയ്ക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. തെങ്ങിൻ തൊപ്പുകളിൽ ഇടവേളയായി കൃഷി ചെയ്യുന്നത് ഏറെ ഉത്തമം. രണ്ട് തേങ്ങുകളുടെ ഇടയിൽ രണ്ട് മീറ്ററായി പപ്പായ കൃഷി ചെയ്യുന്നത് മികച്ച വിളവ് ലഭിക്കാൻ സഹായിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് തൈകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഒന്നര മാസത്തിൽ തൈകൾ വാങ്ങുന്നതാണ് നല്ലത്. മുപ്പത് സെന്റിമീറ്റർ വീതം, ആഴത്തിലുള്ള കുഴി, നീളം ഒരുക്കുക. കുഴിയെടുത്ത് കഴിഞ്ഞാൽ രണ്ടര കിലോ മണ്ണിരകമ്പോസ്റ്റ്, അമ്പത് ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് കുഴി മുക്കാൽ ഭാഗം നിറയ്ക്കുക.
പിന്നീട് മാത്രമേ തൈകൾ നടാൻ പാടുള്ളു. രാസ വളം പ്രയോഗിക്കാണെങ്കിൽ മികച്ച വിളവും നല്ല രീതിയിൽ കായിക്കാനും സഹായിക്കുന്നതാണ്. രാസവളം പ്രയോഗിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ 90 ഗ്രാം യൂറിയ, ഇരുന്നൂറ് ഗ്രാം റോക്ക് ഫോസ്ഫേറ്റ് , 130 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ പ്രയോഗിക്കാൻ കഴിയുന്നതാണ്. രണ്ട് മാസം കൂടുമ്പോൾ മാത്രമേ രാസവളം കൃഷിയ്ക്ക് ഉപയോഗിക്കാൻ ശ്രെദ്ധിക്കുക.
ഇനി രാസവളം പ്രയോഗിക്കാൻ താത്പര്യമില്ലാത്തവർക്ക് ജൈവ വളം ഉപയോഗിക്കാം. ഒട്ടുമിക്ക പേരും ചെയ്യാൻ ആഗ്രഹിക്കുന്നതും ജൈവ രീതിയാണ്. ജൈവ കൃഷിരീതിയാണ് താത്പര്യമെങ്കിൽ രണ്ടര കിലോ മണ്ണിരകമ്പോസ്റ്റ്, 100 ഗ്രാം എല്ലുപൊടി, 150 ഗ്രാം സൽഫറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് മാസം കൂടുമ്പോൾ ചെയ്യാം.