കുട്ടികൾ പ്രായത്തിനൊത്ത് സംസാരം ക്ലീയര് ആകുന്നില്ലേ ഇതാ പരിഹാരം
മറ്റുള്ളവരായി ആശയവിനിമയം നടത്തുന്ന മാധ്യമാണ് ഭാഷ. പല രാജ്യത്തും ആശയവിനിമയം ഉപയോഗിക്കുന്ന ഭാഷകൾ പലതരമാണ്. കുട്ടികളിൽ തന്നെ ജനിച്ചതിന് ശേഷം ഭാക്ഷവികാസം നടത്തുന്നു. ഇതിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ പഠിക്കുന്നു. കുട്ടികളിൽ ഭാഷവികാസം എന്നത് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ ചില കുട്ടികളിൽ ഭാഷവികാസം ഉണ്ടാവാൻ താമസമുണ്ട്. മറ്റ് പ്രശ്നങ്ങൾ കൊണ്ടായിരിക്കണം ഭാഷവികാസം കുട്ടികളിൽ ഉണ്ടാവാൻ താമസമുണ്ടാവുന്നത്. ഓട്ടിസം, കേൾവി കുറവ് തുടങ്ങിയ കാരണങ്ങൾ കൊണ്ടാവാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
ഭാഷയെ സ്വീകാര്യമായ ഭാക്ഷയും പ്രകടിപ്പിക്കുന്ന ഭാക്ഷയും എന്ന രണ്ട് രീതിയിൽ തരം തിരിക്കാം. സ്വീകാര്യമായ ഭാഷ എന്നത് കുഞ്ഞ് ഭാഷ മനസ്സിലാക്കിയെടുക്കുകയും പ്രകടിപ്പിക്കുന്ന ഭാഷ സംസാരത്തിലൂടെയോ ആംഗ്യഭാഷയിലൂടെയോ മനസ്സിലാക്കിയെടുക്കുക എന്നതാണ്. നവജാത ശിശുക്കൾ തന്റെ ചുറ്റുമുള്ള സംസാരങ്ങൾ അല്ലെങ്കിൽ മറ്റ് ആശയവിനിമയം നടത്തുന്നത് ശ്രെദ്ധിക്കാൻ തുടങ്ങുന്നു. ഇതുമൂലം ഓ, ഊ എന്നീ ശബ്ദങ്ങൾ കുഞ്ഞുങ്ങൾ ഉണ്ടാക്കാൻ തുടങ്ങുന്നു. കുഞ്ഞ് ജനിച്ച് രണ്ട് മാസമാവുമ്പോത്തേക്കും ചിരിക്കാൻ ആരംഭിക്കുന്നു. നാല് മാസവുമ്പോൾ ശബ്ദങ്ങൾ ശ്രെദ്ധിക്കാനും പിന്നീടുള്ള മാസത്തിൽ വാക്കുകൾ ഉച്ചരിക്കാനും ആരംഭിക്കുന്നു.
പരിഹാരം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
ഈ സമയത്തായിരിക്കും കുഞ്ഞുങ്ങൾ ശബ്ദം അനുകരിക്കാനും പഠിക്കുന്നത്. എട്ട് അല്ലെങ്കിൽ ഒമ്പത് മാസങ്ങളിൽ അച്ഛൻ അമ്മ എന്നീ വാക്കുകൾ സംസാരിക്കാൻ ആരംഭിക്കുന്നത് കാണാൻ കഴിയും. ഒരു വയസ് ആകുമ്പോൾ മറ്റ് വാക്കുകൾ പറയാനും പ്രതികരിക്കാൻ ശ്രെമിക്കുന്നത് കാണാം. പിന്നീട് ഏതെങ്കിലും വസ്തുക്കളിലേക്ക് ചൂണ്ടി കാണിക്കുകയും ഗാനങ്ങൾ കേൾക്കുമ്പോൾ ശരീരം ചലിപ്പിക്കുന്നത് കാണാം. ഒന്നര വയസാകുമ്പോൾ ശരീര ഭാഗങ്ങൾ തിരിച്ചറിയുകയും സ്പർശിക്കുന്നത് കാണാം.
ഇതുപോലെയുള്ള ഭാക്ഷവികാസം കൃത്യസമയമായി നടക്കുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പ് വരത്തേണ്ടതാണ്. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുകയും ഉടനെ തന്നെ ഡോക്ടർസിനെ സമീപിക്കുകയും ചെയ്യുക. ആശയവിനിമയത്തിന് കുട്ടികൾക്ക് വളരെയധികം അവസരം നൽകേണ്ടതുണ്ട്. രക്ഷിതാക്കളുടെ നിരന്തരമായ ശ്രെദ്ധയും താത്പര്യവും ഇതിനു ആവശ്യമാണ്. കൂടാതെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ അവരോടപ്പം കളിക്കുകയും മറ്റ് കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. ഇതിലൂടെ വിദ്യാഭ്യാസപരവുമായി സാമൂഹികപരമായ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.
നിരന്തരമായ പനിയും ചുമയും ചിലപ്പോൾ ഭാഷ നൈപുണിയെ തടസപ്പെട്ടേക്കാം. ഇനി കുട്ടികളുടെ ആശയവിനിമയത്തിൽ എന്തെങ്കിലും പ്രശ്നം തോന്നിയാൽ ഉടനെ തന്നെ വൈദ്യ സഹായം തേടുക. അല്ലെങ്കിൽ വളർന്നു വരുമ്പോൾ അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ മാത്രമേ നേരിടേണ്ടി വരുള്ളു.