ഈ വില്ലനെ തിരിച്ചറിയാതെ എന്തൊക്കെ ചെയ്താലും ഒരു ഗുണവും ഇല്ല

യുവാക്കളുടെ ഇടയിൽ ഹൃദയഘാതം വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതിന്റെ പിന്നിലുള്ള പ്രധാന കാരണമെന്തൊക്കെയാണ്. യുവക്കളുടെ ഇടയിലുള്ള ജീവിതശൈലിയിൽ ഉണ്ടാവുന്ന ചില ശീലങ്ങളാണ് ഹൃദയഘാതത്തിന്റെ പ്രധാന കാരണങ്ങൾ. ഇന്ന് ഹൃദയ രോഗം ഉണ്ടാവാൻ പല കാരണങ്ങൾ ഉണ്ട്. ഉയർന്ന കൊളസ്ട്രോൾ, ഹൈ ബിപി, പൊണ്ണതടി, പ്രേമേഹം, പുകവലി, ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ തുടങ്ങിയവ ഹൃദയ രോഗത്തിൽ ഉൾപ്പെടുത്താം. ഹൃദയ രോഗം വരാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ എടുക്കാം.

അതിൽ ആദ്യത്തെ കരുതലാണ് ഭക്ഷണരീതി. ആധുനിക ജീവിതത്തിൽ അനാരോഗ്യകരമായ ഭക്ഷണക്രെമങ്ങളാണ് പലരും നടത്തുന്നത്. ഇത്തരം ഭക്ഷ്യ വസ്തുക്കൾ അമിതമായി ഉപയോഗിക്കുമ്പോൾ ഹൃദയഘാതം കൂടാതെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാം. അതുകൊണ്ട് തന്നെ നല്ല ഭക്ഷണ ശീലങ്ങൾ പ്രേമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നീ രോഗങ്ങളെ നിസാരമായി നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ഉപ്പിന്റെ അംശം കുറച്ചാൽ മതിയാകും. രക്തസമർദ്ദം കുറയുമ്പോൾ ഹൃദയഘാതം പോലത്തെ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ഭക്ഷണങ്ങളിൽ ധാരാളം പച്ചക്കറികളും, പഴങ്ങളും ചേർക്കുന്നത് ഏറെ നല്ലതാണ്. നിത്യജീവിതത്തിൽ യുവാക്കളിൽ കണ്ടുവരുന്ന രോഗങ്ങൾ നിയന്ത്രിക്കാനും എപ്പോഴും ആരോഗ്യകരമായിരിക്കാനും കഴിയുന്നതാണ്. കൂടാതെ ശരീരത്തിലേക്ക് ആവശ്യമായ പോഷകവും ഇതിലൂടെ ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കി വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ ശ്രെമിക്കുക. ഇന്ന് മിക്ക യുവാക്കളും ഫാസ്റ്റ് ഫുഡിന്റെ പുറകെയാണ്. ആ ഓട്ടം നിർത്തേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. വറുത്ത ഭക്ഷണങ്ങളും മധുര പലഹാരങ്ങളും ഒഴിവാക്കാൻ സാധിച്ചുവെങ്കിൽ നിങ്ങളുടെ ഒട്ടുമിക്ക രോഗങ്ങളും ശരീരത്തിൽ നിന്നും വിട പറയും.

പുകവലിക്കാത്ത യുവാക്കൾ ഇന്ന് വളരെയധികം കുറവാണ്. ഹൃദയഘാതം ഉണ്ടാവാൻ മറ്റൊരു പ്രധാന കാരണമാണ് പുകവലി. പുകവലി അവസാനിപ്പിക്കാൻ ശ്രെമിച്ചാൽ ഒറ്റയടിക്ക് നിർത്താതിരിക്കുക. തലച്ചോറിൽ നിക്കോട്ടിന്റെ അളവ് അഡിക്ക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാൽ ഓരോ ദിവസം നിക്കോട്ടിന്റെ അളവ് കുറച്ചായി നിർത്തുക. ഇതിലൂടെ പൂർണമായ പുകവലി ഒഴിവാക്കാം. മുപ്പത് വയസ് കഴിഞ്ഞാൽ പതിവായി ബിപി, കൊളസ്ട്രോൾ പരിശോധിച്ചിരിക്കണം. എന്നാൽ നാൽപ്പത് വയസ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കൽ ഹൃദയരോഗ പരിശോധന നടത്തിയിരിക്കണം.

ഇസിജി, എക്കോകാർഡിയോഗ്രാഫി, ട്രെഡ്മിൽ ടെസ്റ്റ്‌ തുടങ്ങിയവയാണ് ഹൃദയരോഗ പരിശോധനയാക്കായി നടത്തേണ്ട ടെസ്റ്റുകൾ. ആദ്യം നമ്മളുടെ ബിപിയും, പ്രേമേഹവും, കൊളസ്ട്രോളിന്റെ അളവ് മനസ്സിലാക്കിവെക്കണം. എന്നാൽ മാത്രമേ അതിനുസരിച്ചുള്ള മുൻകരുതൽ എടുക്കാൻ സാധിക്കുള്ളു.

Leave a Reply

Your email address will not be published. Required fields are marked *