വിദ്യാർത്ഥികൾക്ക് 60,000 രൂ പ വരെ സ്ക്കോളർഷിപ്പ് ; അപേക്ഷ ആരംഭിച്ചു
നമ്മളുടെ സംസ്ഥാനത്ത് നിരവധി കുട്ടികളാണ് പണമില്ലാത്തതിന്റെ പേരിൽ വിദ്യ അഭ്യസിക്കാൻ കഴിയാതെ പോകുന്നത്. എന്നാൽ ഇന്ന് വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്ക് ഒരുപാട് ധനസഹായവും പദ്ദതികളുമാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ഇപ്പോൾ ഇതാ വിദ്യാർത്ഥികൾക്ക് മറ്റൊരു സന്തോഷ വാർത്തയാണ് വന്നിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി 60000 രൂപ വിവിധ ഘട്ടങ്ങളായി സ്കോളർഷിപ്പ് പദ്ദതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാമ്പത്തികമായി ബുധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുന്നതാണ്.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 2022 അധ്യായന വർഷത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പഠന ആവശ്യങ്ങൾക്ക് വിദ്യാർത്ഥികൾക്ക് 12,000 രൂപ മുതൽ 60,000 രൂപ വരെ ഈ പദ്ദതി വഴി ലഭ്യമാകുന്നതാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തുള്ള ഓരോ വിദ്യാർത്ഥികൾക്കും ഏറെ പ്രയോചനമായ പദ്ദതി തന്നെയാണ് ഇത്. പുതിയ അധ്യായന വർഷത്തിലേക്ക് ആയിരം പേർക്കാണ് സ്ക്കോളർഷിപ്പ് നൽകാനാണ് ഉന്നതവിദ്യാഭ്യാസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല അർഹതപ്പെട്ട കൈകളിലേക്കും മാത്രമേ ഈ തുക എത്തിച്ചേരുള്ളു.
2021-2022 അധ്യായന വർഷത്തിലെ ഒന്നാം വർഷ ബിരുദം ചെയ്യുന്ന വിദ്യാർത്ഥികൽക്കാണ് ഈ സ്ക്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുന്നത്. ബിരുദം ചെയ്യുന്ന ഒന്നാം വർഷത്തിലെ വിദ്യാർത്ഥികൾക്ക് 12,000 രൂപയും രണ്ടാം വർഷം ചെയ്യുന്ന ബിരുദകാർക്ക് 18,000 രൂപയും മൂന്നാം വർഷം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 24,000 രൂപയാണ് ലഭിക്കാൻ പോകുന്നത്. ഏകദേശം ബിരുദം ചെയ്യാനുള്ള തുക ഒരു വിദ്യാർത്ഥിയ്ക്ക് ലഭിക്കുന്നു എന്നതാണ് സത്യം. ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ തുക ലഭ്യമാകുന്നതാണ്.
അതിൽ ആദ്യ വർഷ വിദ്യാർത്ഥിയ്ക്ക് 40,000 രൂപയും രണ്ടാം വർഷ വിദ്യാർത്ഥിയ്ക്ക് 60,000 രൂപയും ഈ പദ്ദതി വഴി ലഭ്യമാകുന്നതാണ്. സംസ്ഥാനത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനങ്ങൾക്ക് ഈ സ്കോളർഷിപ്പ് ഏറെ ഉപകാരപ്പെടും. സ്കോളർഷിപ്പ് അർഹതയുള്ള കുട്ടികൾ www.shec.gov.in എന്ന വെബ്സൈറ്റ് വഴി ഈ പദ്ദതിയുടെ ഭാഗമാകുവാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഓൺലൈനിൽ തന്നെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷയുടെ പ്രിന്റ് ഔട്ട്, മറ്റ് പ്രാധാന രേഖകൾ തുടങ്ങിയവയെല്ലാം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്ക് നൽകേണ്ടതാണ്. 2022 ജനുവരി പത്താം തീയതിയ്ക്ക് മുമ്പ് തന്നെ ഈ സ്കോളർഷിപ്പിന് അപേഷിക്കേണ്ടതാണ്. ആയൊരു ദിവസത്തിന് ശേഷം അപേക്ഷ സ്വീകരിക്കുന്നതല്ല. ആയതിനാൽ തന്നെ ഈയൊരു അവസരം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്താൻ ശ്രെമിക്കുക.